Enter your Email Address to subscribe to our newsletters

Thiruvanathapuram, 04 നവംബര്‍ (H.S.)
കേരള സ്റ്റേറ്റ് ഗവ ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും , മരുന്നുകളുടെ ഇന്റെന്‍ഡ് തയാറാക്കാന്‍ സഹായിക്കുന്ന ഇന്റെന്‍ഡ് മേക്കര്‍ മൊബൈല്‍ അപ്ലിക്കേഷന്റെയും ഉദ്ഘാടനം നിയമസഭ സ്പീക്കര്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ അടക്കമുള്ള ആയുര്‍വേദ ചികിത്സാ ശാസ്‌ത്രത്തിന്റെ ചികിത്സ രംഗത്തെ പ്രവര്‍ത്തനം വളരെ മികച്ചതും, ഈ കാലഘട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും ജനോപകാരപ്രദമായതും ആണ്, അതുകൊണ്ട് തന്നെ ആരോഗ്യ രംഗത്ത് തുല്യ പരിഗണന ആയുര്‍വേദത്തിന് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആയുര്‍വേദ മെഡിക്കല്‍ ഓഫീസർ മാര്‍ക്ക് അര്‍ഹമായ കരിയര്‍ അഡ്വാന്‍സ്മെന്റ് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് വേണ്ട സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ ജയറാം അധ്യക്ഷന്‍ ആയിരുന്നു, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ വി ജെ സെബി സ്വാഗതം ആശംസിച്ചു, ബഹു കാട്ടാക്കട എംഎല്‍എ ശ്രീ എം ആര്‍ ബൈജു, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടർ ഇന്‍ ചാര്‍ജ് ഡോ മുഹസിന എച്ച് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.വാര്‍ഡ് കൌണ്‍സിലര്‍ ശ്രീ ഹരികുമാര്‍, അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ്മാരായ ഡോ എം പി മിത്ര, ഡോ തൊടിയൂര്‍ ശശികുമാര്‍ , റിട്ട മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ സി ആര്‍ രവി, അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഡോ ഹരികുമാര്‍ നമ്പൂതിരി, ഫിസിഷ്യന്‍ എഡിറ്റർ ഡോ പ്രഹ്ലാദ്, വൈസ് പ്രസിഡന്റ് ഡോ ജിന്‍ഷിദ് സദാശിവന്‍, സംസ്ഥാന വനിതാ കമ്മിറ്റി കണ്‍വീനര്‍ ഡോ ആശ, സംസ്ഥാന ജോ സെക്രട്ടറി മാരായ ഡോ ഷൈന്‍, ഡോ ബിജോയ്, ഡോ ദുര്‍ഗ പ്രസാദ്, ഡോ ജയ പി ആര്‍, ഡോ ഷാജി ബോസ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു,
---------------
Hindusthan Samachar / Sreejith S