Enter your Email Address to subscribe to our newsletters


Chandigarh, നവംബർ 05 (HS).
ഇന്ത്യയുടെ വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാർക്ക് സ്ഥാനമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്ന് കോടി നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കാൻ കോൺഗ്രസ് രാജ്യത്തുടനീളം റാലികൾ സംഘടിപ്പിക്കുകയാണെന്നും അമിത് ഷാ വിമർശിച്ചു. വ്യാഴാഴ്ച കർണാലിൽ സംഘടിപ്പിച്ച ‘ജനാധിപത്യം സംരക്ഷിക്കൂ, അരാജകത്വം ഇല്ലാതാക്കൂ’ എന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിക്കുന്ന രാഹുൽ ഗാന്ധി എന്നാൽ രാജ്യത്തെ പ്രശ്നങ്ങൾ പാർലമെൻ്റിൽ ചർച്ച ചെയ്യുന്നത് ഒഴിവാക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. എസ്ഐആറിൻ്റെ വിഷയം ചർച്ച ചെയ്യാൻ ലോക്സഭയുടെ പ്രത്യേക സമ്മേളനം വിളിക്കാൻ സർക്കാർ തയ്യാറാണെന്നും എന്നാൽ വിഷയം പാർലമെൻ്റിൽ ചർച്ച ചെയ്യുന്നതിൽ നിന്ന് ഒളിച്ചോടില്ലെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കാൻ റാലികൾ നടത്തിയ കോൺഗ്രസ് 13 കോടി വോട്ടുകൾ കുറച്ചതായി അവകാശപ്പെടുകയാണ് . 2.8 കോടി വോട്ടർമാർ മരിച്ചു എന്നതാണ് സത്യം. 6.25 കോടി വോട്ടർമാരാണ് ഇതര സംസ്ഥാനങ്ങളിലേക്ക് മാറിയത്. മൂന്നിലധികം സ്ഥലങ്ങളിൽ വോട്ട് ചെയ്ത ഒരു കോടി വോട്ടർമാരാണ് രാജ്യത്തുള്ളത്. മൂന്ന് കോടി വോട്ടർമാരുണ്ട്, അവർ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ മുമ്പാകെ വരുന്നില്ല. ഈ നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കാനാണ്ൻ കോൺഗ്രസ് തെരുവിലിറങ്ങിയിരിക്കുകയാണ്.
ഈ നുഴഞ്ഞുകയറ്റക്കാരെ സർക്കാർ ആദ്യം വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും പിന്നീട് അവരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഭരണഘടന കയ്യിൽ കരുതുന്നവർ തെരുവിൽ പാർലമെൻ്റിനെക്കുറിച്ച് സംസാരിക്കുകയാണ്. ഭരണഘടനാ സ്ഥാപനത്തെയാണ് അവർ ഏറ്റവും കൂടുതൽ അപമാനിക്കുന്നത്. കോൺഗ്രസിനെതിരായ പ്രചാരണം ശക്തമാക്കാൻ വീടുവീടാന്തരം കയറിയിറങ്ങാൻ പാർട്ടി പ്രവർത്തകരോട് നിർദേശിച്ച ആഭ്യന്തരമന്ത്രി, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ തുടർച്ചയായി പരാജയപ്പെടുകയാണെന്നും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളിലെ പ്രാതിനിധ്യം അവസാനിക്കുകയാണെന്നും പരിഹസിടച്ചു.
2024ൽ കോൺഗ്രസ് ലഡ്ഡു ഉണ്ടാക്കിയെങ്കിലും വിജയം ബിജെപിക്കായിരുന്നുവെന്ന് ഹരിയാനയിലെ പ്രതിപക്ഷ നേതാവ് ഹൂഡയെ പരിഹസിച്ച് അമിത് ഷാ പറഞ്ഞു. ഇതിന് പിന്നാലെ മഹാരാഷ്ട്ര, ബിഹാർ, ഡൽഹി തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടു.
2014ലും 2019ലും എസ്ഐആർ ഉണ്ടായിരുന്നില്ല, എന്നിട്ടും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. തുടർച്ചയായ തോൽവികളിൽ മനംനൊന്ത് കോൺഗ്രസുകാർ എസ്ഐആറിനെ കുറ്റപ്പെടുത്തുകയാണെന്നും അമിത് ഷആ പറഞ്ഞു
-------------
Hindusthan Samachar / Sreejith S