Enter your Email Address to subscribe to our newsletters

Adoor, 05 നവംബര്‍ (H.S.)
അടൂര്‍ പൊലീസ് സ്റ്റേഷനില്‍ കയറി അക്രമം നടത്തിയെന്ന് കേസില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ നടപടികള്‍ വേഗത്തിലാക്കുന്നു. കേസില്‍ പോലീസ് ഇന്ന് കോടതിയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ ശ്രീനാദേവി കുഞ്ഞമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അറസ്റ്റ് നടപടികള്‍ ഒഴിവാക്കുന്നതിനായി ഇവര്‍ കോടതി വഴി മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
സ്റ്റേഷനുള്ളില്‍ അതിക്രമിച്ചു കയറിയതിന് ബി എന്‍ എസ് 333 ആം വകുപ്പ് പ്രകാരമാണ് കഴിഞ്ഞ ദിവസം കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫെന്നി നൈനാന്‍, നസ്മല്‍, അബിന്‍ ശിവദാസ് എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയോട് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് അന്വേഷണ റിപ്പോട്ട് ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
അടൂര്‍ പൊലീസ് സ്റ്റേഷന് ആക്രമണം ?ഗൗരവകരമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും സംഭവത്തില്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി തന്നെ തള്ളി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങള്‍ ആണെന്നുമായിരുന്നു ഇതില്‍ ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം. കേസുകളെ നിയമപരമായി നേരിടുമെന്നും പത്തനംതിട്ട ഡിസിസിക്ക് ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി ഉള്ളതായി അറിയില്ലെന്നും അന്വേഷണത്തെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.
ഇതിനിടെ, യൂട്യൂബര്‍ രാജന്‍ ജോസഫിനെ അടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോള്‍ പൊലീസ് വാഹനം തടഞ്ഞവരെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തില്‍, പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന്‍ പള്ളിക്കല്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിയിലായ ജയകൃഷ്ണന് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയിരുന്നു. മൂന്നുമാസത്തിനിടെ ഒരു നോട്ടീസ് പോലും പൊലീസ് നല്‍കിയില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. പൊലീസ് അറസ്റ്റ് ചെയ്ത ജയകൃഷ്ണന്‍ യഥാര്‍ഥ പ്രതി അല്ലെന്നും കേസിലെ ഒന്നാംപ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിചുവെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലായിരുന്നു യുട്യൂബര്‍ രാജന്‍ ജോസഫിനെ അടൂര്‍ പൊലീസ് എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. രാജന്‍ ജോസഫ് നേ അടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളപ്പില്‍ പൊലീസ് വാഹനം തടഞ്ഞത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയെ തുടര്‍ന്നാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. യൂട്യൂബര്‍ രാജന്‍ ജോസഫിനെ താന്‍ ആക്രമിച്ചിട്ടില്ലെന്നും സെല്ലിനുള്ളിലുണ്ടായിരുന്ന രാജന്‍ ജോസഫിനോട് 'സുഖമാണോ ചേട്ടാ' എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷം ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S