Enter your Email Address to subscribe to our newsletters

New delhi, 05 നവംബര്‍ (H.S.)
ന്യൂഡൽഹി : ഡൽഹിയിലെ ചൗരി ബസാറിൽ, നിർമ്മാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകർന്നു വീണ് രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റതായും, നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ചൗരി ബസാർ മെട്രോ സ്റ്റേഷന് സമീപമുള്ള ഗില സിതാരയിൽ ഇന്ന് രാവിലെ 9.50 ഓടെയാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്ത് ആറോളം ഫയർഫോഴ്സ് യൂണിറ്റുകളെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ തീവ്രത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചന്ദർപാൽ (60), വിജയ് കുമാർ (33) എന്നിവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയിരുന്നു. ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടക്കുകയാണ്.
ഇക്കഴിഞ്ഞ സെപ്തംബർ ആറിന് തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ പേയിംഗ് ഗസ്റ്റുകൾക്ക് താമസസൗകര്യം ഒരുക്കിയിരുന്ന അഞ്ച് നില കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിൽ സമാനരീതിയിൽ മറ്റൊരു അപകടം കൂടിയുണ്ടായിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ (എംസിഡി) രണ്ട് ജൂനിയര്‍ ലെവല്‍ എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ഓള്‍ഡ് ഡല്‍ഹി സോണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു, ഒരു അസിസ്റ്റന്റ് എഞ്ചിനീയര്‍, ഒരു ജൂനിയര്‍ എഞ്ചിനീയര്‍ എന്നിവരെ അടിയന്തിരമായി സസ്പെന്‍ഡ് ചെയ്തു. തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ഗുരുതരമായ അശ്രദ്ധ കാണിച്ചതായി പ്രഥമദൃഷ്ട്യാ ഉത്തരവുകളില്‍ പറയുന്നു.
'സമീപകാല സംഭവവും അതില്‍ നിന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളും കണക്കിലെടുത്ത്, കടുത്ത വീഴ്ചയുടെ പ്രഥമദൃഷ്ട്യാ കേസ് കണക്കിലെടുത്ത്, കൂടുതല്‍ അന്വേഷണം നടക്കുന്നതുവരെ നിങ്ങളെ ഉടനടി സസ്പെന്‍ഡ് ചെയ്യുന്നു,' ഉത്തരവില്‍ പറയുന്നു.
---------------
Hindusthan Samachar / Sreejith S