Enter your Email Address to subscribe to our newsletters

New delhi, 05 നവംബര്‍ (H.S.)
വോട്ടര്‍പട്ടിക ശുദ്ധവും ആധികാരികവുമാക്കുന്നതിന് എസ്ഐആര്‍ അനിവാര്യമാണെന്നും എന്നാല്‍ കോണ്‍ഗ്രസ് അതില്‍ ആശയക്കുഴപ്പവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കോണ്ഗ്രസിനോടുള്ള് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങളെ ചോദ്യം ചെയ്ത് രാഷ്ട്രീയ പ്രസക്തി നിലനിര്‍ത്താനാണ് ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ 'സേവ് ഡെമോക്രസി, അരാജകത്വ ഹഠാവോ' പ്രചാരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച ജയ്പൂരിലെ രാംലീല മൈതാനത്ത് നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. എസ്.ഐ.ആര് ഒരു പുതിയ പ്രക്രിയയല്ല. 1947 മുതല്‍ വിവിധ സര്‍ക്കാരുകളുടെ കാലയളവില്‍ ഈ നടപടിക്രമം പലതവണ നടപ്പാക്കിയിട്ടുണ്ട്. മരിച്ചവരുടെ പേരുകള്‍ നീക്കം ചെയ്യുക, സ്ഥലം മാറിയ വോട്ടര്‍മാരുടെ പേരുകള്‍ പരിഷ്കരിക്കുക, ഒന്നിലധികം സ്ഥലങ്ങളില്‍ രേഖപ്പെടുത്തിയ പേരുകള്‍ തിരുത്തുക എന്നിവ ഇതിന്റെ അനിവാര്യ ഭാഗങ്ങളാണ്. വോട്ടര്‍ പട്ടിക ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്, അത് കുറ്റമറ്റതാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വരവിന് ശേഷം തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായി. പ്രക്രിയ കൂടുതല്‍ സുതാര്യമായതായും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ജയിക്കുന്നതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നില്ല, മറിച്ച് മറ്റ് സന്ദര്‍ഭങ്ങളില്‍ അതേ സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങളിലൂടെയും പ്രത്യാരോപണങ്ങളിലൂടെയുമല്ല രാഷ്ട്രീയം നടക്കുന്നതെന്നും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തിന്റെ ദുസ്സഹമായ ഒരു കാര്യവും കേന്ദ്രസര്‍ക്കാര്‍ വച്ചുപൊറുപ്പിക്കുന്നില്ല. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് അവരുടെ വീടുകളില്‍ പ്രവേശിച്ച് തക്കതായ മറുപടി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നക്സലിസത്തെ പരിപോഷിപ്പിക്കുകയും സ്വന്തം രാജ്യത്തെ ജനങ്ങളെ പരസ്പരം എതിര്‍ക്കുന്നവരായി മാറ്രുകയുമാണ്. നക്സലിസത്തെ വേരോടെ പിഴുതെറിയുമെന്ന് പ്രതിജ്ഞയെടുത്ത് കേന്ദ്ര ഗവണ്മെന്റ് ഈ ദിശയില്‍ നിര്‍ണായക വിജയം കൈവരിച്ചു. ഇപ്പോള്‍ മയക്കുമരുന്നിനെതിരെ സമാനമായ പ്രതിജ്ഞയെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വരും കാലങ്ങളില്‍ നക്സലിസം പോലെ രാജ്യത്ത് നിന്ന് മയക്കുമരുന്ന് തുടച്ചുനീക്കുകയും യുവാക്കളുടെ ഭാവി കൊണ്ട് കളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S