Enter your Email Address to subscribe to our newsletters

Thiruvananthapuram , 06 നവംബര് (H.S.)
വികസന കേരളത്തിനായി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജിവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി വി ഡി സതീശൻ മുൻപാകെയാണ് 8 നിർദ്ദേശങ്ങൾ രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവയ്ക്കുന്നത്.
അഴിമതി, നിക്ഷേപ വരള്ച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ നിറഞ്ഞതായിരുന്നു 10 വര്ഷക്കാലത്തെ പിണറായി വിജയൻ ഭരണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതിനൊരുമാറ്റം വേണമെന്ന് മറ്റ് മലയാളികളെപ്പോലെ ഞാനും ആഗ്രഹിച്ചു.
മുഖ്യമന്ത്രി വി ഡി സതീശൻ , സാമ്പത്തിക വളര്ച്ച ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് താങ്കള്ക്ക് നല്ല ഉപദേശങ്ങള് ലഭിച്ചേയ്ക്കും. ഈ ലക്ഷ്യങ്ങളില് താങ്കള് ആത്മാര്ത്ഥത പുലര്ത്തുന്നുവെന്ന് ഞാന് കരുതുന്നുവെന്നും .വികസനോന്മുഖമായ കേരളത്തിനായുള്ള ചില നിര്ദ്ദേശങ്ങള് സര്ക്കാറിന്റെ പരിഗണനയ്ക്കായി വയ്ക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് രാജീവ് ചന്ദ്രശേഖർ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നത്
1. വര്ദ്ധിക്കുന്ന പൊതുകടം, സാമ്പത്തിക പ്രതിസന്ധി എന്നീ പ്രശ്നങ്ങളെ അഭിമുഖീകരിക്കുക.
2. വ്യവസ്ഥാപിത അഴിമതിയും ഭരണപരമായ വീഴ്ചകളും ഇല്ലാതാക്കുക. ഉയര്ന്ന നിലവാരമുള്ള ദീര്ഘകാല നിക്ഷേപം സാധ്യമാക്കാന് ഇക്കാര്യങ്ങള് ഇല്ലാതാകണം.
3. കാര്യക്ഷമമല്ലാത്ത വിദ്യാഭ്യാസ സമ്പ്രദായം മാറ്റുക. അല്ലാത്തപക്ഷം ഡിജിറ്റല്/എഐ (AI) യുഗത്തിന് അനുയോജ്യരായ,വ്യവസായങ്ങള്ക്ക് ആവശ്യമുള്ള പ്രതിഭകളെ സൃഷ്ടിക്കാനാകില്ല.
4. അവസരങ്ങളുള്ളിടത്തേയ്ക്ക് പ്രതിഭകളും പ്രതിഭകളുള്ളിടത്തേയ്ക്ക് നിക്ഷേപവും ഒഴുകും. അവസരങ്ങള് സൃഷ്ടിക്കുകയും പ്രതിഭകള് നാടുവിടുന്നത് കുറയ്ക്കുകയും ചെയ്യുക. തുല്യ അവസരങ്ങള്, കോണ്ഗ്രസ്സിന് വേണ്ടപ്പെട്ടവര്ക്ക് മാത്രമല്ല, എല്ലാവര്ക്കും ഉറപ്പാക്കണം.
5. മാറിക്കൊണ്ടിരിക്കുന്ന ആഗോള, ദേശീയ വിതരണ-ലോജിസ്റ്റിക്സ് ശൃംഖലകളില് (supply and logistics chains) കേരളത്തിന്റെ പങ്കും സ്ഥാനവും കൃത്യമായി അടയാളപ്പെടുത്തുക.
6. സ്ഥായിയായ വിലക്കയറ്റത്തിനും ഉയര്ന്ന ജീവിതച്ചെലവിനും പരിഹാരമുണ്ടാക്കുക. മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന രീതി തുടരരുത്.
7. കേന്ദ്ര സര്ക്കാരുമായി നല്ലതും സുസ്ഥിരവുമായ ബന്ധം നിലനിര്ത്തുക. കേന്ദ്രവുമായുള്ള പങ്കാളിത്തം നിക്ഷേപകര്ക്ക് ആത്മവിശ്വാസം നല്കുകയും ജനങ്ങളെ സഹായിക്കുകയും ചെയ്യും.
8.നിക്ഷേപങ്ങള് ആകര്ഷിക്കാന് ക്രമസമാധാനവും സുരക്ഷയും വര്ദ്ധിപ്പിക്കുക.
നിക്ഷേപങ്ങളാകര്ഷിക്കാനും സാമ്പത്തിക വളര്ച്ച ഉറപ്പാക്കാനുമായി അനുഭവസമ്പത്തിന്റെ വെളിച്ചത്തില് തയ്യാറാക്കിയ നിര്ദ്ദേശങ്ങളാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.ആത്മാര്ത്ഥയുണ്ടെങ്കില് ഈ നിർദ്ദേശങ്ങൾ സ്വീകരിക്കാംമെന്നും
രാഷ്ട്രീയ നാടകമാണുദ്ദേശിക്കുന്നതെങ്കില്, റേഞ്ച് റോവറില് കറങ്ങിനടക്കുന്ന മുസ്ലീം ലീഗ് കൂട്ടാളികള്ക്ക് കരാറുകള് ഒപ്പിച്ചുനല്കുക മാത്രമാണ് ലക്ഷ്യമെങ്കില് ദയവായി അവഗണിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR