Enter your Email Address to subscribe to our newsletters

Keralam, 06 നവംബര് (H.S.)
ശ്രീചിത്തിര ആട്ട തിരുനാളമായി ബന്ധപ്പെട്ട പൂജകൾക്കായി ശബരിമല നട തുറന്നു. നാളെ (നവംബർ 7) ആണ് ശബരിമലയിൽ ശ്രീചിത്തിര ആട്ട തിരുനാൾ. ന വൈകിട്ട് 5 മണിക്ക് തന്ത്രി കണ്Oര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ. ഡി നട തുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.
ശ്രീ ചിത്തിര ആട്ട തിരുനാൾ ദിനത്തിൽ രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക.വൈകിട്ട് ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. ശ്രീചിത്തിര ആട്ട തിരുനാളുമായി ബന്ധപ്പെട്ട പൂജകൾ പൂർത്തിയാക്കി നവംബർ 7 രാത്രി 10 മണിക്ക് നട അടയ്ക്കും.
ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിലക്കലിൽ പണി പൂർത്തീകരിച്ച 8 കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ. ഉച്ചയ്ക്ക് ഒരു മണിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ, ആന്റോ ആന്റണി എംപി ,പഴകുളം മധു എംഎൽഎ എന്നിവർ ചടങ്ങിൽ പങ്കെടുക്കും
ശബരിമല മാസ്റ്റർ ഫണ്ടിൽനിന്ന് 12 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്. ഒരു കെട്ടിടം നിലയ്ക്കൽ പോലീസ് മെസ്സ് ആയും ബാക്കി കെട്ടിടങ്ങൾ ഡോർമെട്രി ആവശ്യത്തിനും ഉപയോഗപ്പെടുത്തും.
ഓരോ ഡോർമെട്രി കെട്ടിടത്തിലും120 വീതം ഭക്തർക്ക് വിരി വെക്കാനുള്ള സൗകര്യമാണ് ഉണ്ടാവുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR