കളമ്പൂർ സ്കൂളിലൂടെ പട്ടിക വിഭാഗങ്ങൾക്ക് സഞ്ചരിക്കാൻ വഴി: പൊതു വിദ്യാഭ്യാസ സെക്രട്ടറി ഇടപെടണം - മനുഷ്യാവകാശ കമ്മീഷൻ
Kochi , 07 നവംബര് (H.S.) കളമ്പൂർ സ്കൂളിലൂടെ പട്ടിക വിഭാഗങ്ങൾക്ക് സഞ്ചരിക്കാൻ വഴി വേണമെന്ന ആവശ്യത്തിൽ പൊതു വിദ്യാഭ്യാസ സെക്രട്ടറി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പിറവം മുൻസിപ്പാലിറ്റിയിലെ 21ാം വാർഡിൽ കളമ്പൂർ പള്ളിക്കുടം മലയിൽ താമസിക്കുന്ന
Human rights commission


Kochi , 07 നവംബര് (H.S.)

കളമ്പൂർ സ്കൂളിലൂടെ

പട്ടിക വിഭാഗങ്ങൾക്ക്

സഞ്ചരിക്കാൻ വഴി വേണമെന്ന ആവശ്യത്തിൽ

പൊതു വിദ്യാഭ്യാസ സെക്രട്ടറി

ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പിറവം മുൻസിപ്പാലിറ്റിയിലെ 21ാം വാർഡിൽ കളമ്പൂർ പള്ളിക്കുടം മലയിൽ താമസിക്കുന്ന പട്ടികജാതി കുടുംബങ്ങൾക്ക് സഞ്ചരിക്കാൻ കളമ്പൂർ സർക്കാർ യുപി സ്കൂളിന്റെ 48.80 സ്ക്വയർ മീറ്റർ സ്ഥലം പൊതുവഴിയായി വിട്ടുകൊടുക്കണമെന്ന ആവശ്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അടിയന്തരമായി ഇടപെട്ട് ഉചിതമായ തീരുമാനം എടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ തോമസ് ഉത്തരവിട്ടു .

സംസ്ഥാന പട്ടിക ജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷനും വയോജന കമ്മീഷനും ഇതേ പരാതിയിൽ സ്കൂളിന്റെ സ്ഥലം വിട്ടുകൊടുക്കുന്നതിന് ആവശ്യമായ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. പ്രസ്തുത ഉത്തരവുകളുടെ പകർപ്പുകൾ പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ ഹാജരാക്കിയിട്ടുണ്ട് .

ഇതുകൂടാതെ നഗരസഭ 2026 ജൂലൈ 21ന് കളമ്പൂർ സർക്കാർ യുപി സ്കൂളിന്റെ സ്ഥലം പൊതുവഴിക്കായി വിട്ടു നൽകണമെന്ന ആവശ്യം പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് സമർപ്പിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവ് ലഭിച്ചാൽ മാത്രമേ ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂ . സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ ഗോത്ര കമ്മീഷന്റെയും വയോജന കമ്മീഷന്റെയും ഉത്തരവുകൾ വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ ചോദ്യം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ പിറവം നഗരസഭ സർക്കാരിന് നൽകിയ അപേക്ഷയിൽ കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്നാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചത്.

കളമ്പൂർ സ്കൂളിന്റെ പുറകുവശത്തുള്ള ഉപയോഗയോഗ്യമല്ലാത്ത സ്ഥലമാണ് ഇപ്പോൾ ഇവർ നടപ്പ് വഴിയായി ഉപയോഗിക്കുന്നത് . ജില്ലാ കളക്ടർ നിർദ്ദേശപ്രകാരം പിറവം മുൻസിപ്പാലിറ്റി അധികൃതർ സ്ഥലം സന്ദർശിച്ച് 8 അടി അളന്ന് തിട്ടപ്പെടുത്തി. എന്നാൽ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാത്ത വിധം പൊതുവഴി ലഭിക്കുന്നതിന് സർക്കാരിൽ നിന്നും അനുമതി ലഭിക്കണമെന്ന് പരാതിക്കാരനായ എം ഇ ഗോപിനാഥൻ ആവശ്യപ്പെട്ടു. വഴി സൗകര്യം ഇല്ലാത്തതിനാൽ പലരും വീട് ഉപേക്ഷിച്ച് വാടകയ്ക്ക് താമസിക്കേണ്ട അവസ്ഥയിലാണെന്ന് പരാതിക്കാരൻ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News