ഐഎഫ്എഫ്ഐ ഗോവ 2026: വേവ്സ് ബസാറിൽ പങ്കെടുക്കാൻ സ്റ്റാർട്ടപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
NewDelhi , 07 നവംബര് (H.S.) ഐഎഫ്എഫ്ഐ ഗോവ 2026: വേവ്സ് ബസാറിൽ പങ്കെടുക്കാൻ സ്റ്റാർട്ടപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.2026-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്ഐ) ഭാഗമായി സംഘടിപ്പിക്കുന്ന വേവ്സ് ബസാറിലെ വേവ്എക്സ് സ്റ്റാർട്ടപ്പ് പവലിയന
ഐ എഫ് എഫ് ഐ


NewDelhi , 07 നവംബര് (H.S.)

ഐഎഫ്എഫ്ഐ ഗോവ 2026: വേവ്സ് ബസാറിൽ പങ്കെടുക്കാൻ സ്റ്റാർട്ടപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.2026-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്ഐ) ഭാഗമായി സംഘടിപ്പിക്കുന്ന വേവ്സ് ബസാറിലെ വേവ്എക്സ് സ്റ്റാർട്ടപ്പ് പവലിയനിൽ പങ്കെടുക്കാൻ സ്റ്റാർട്ടപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയം. ചലച്ചിത്ര, മാധ്യമ മേഖലകളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കാണ് അവസരം.

സ്റ്റാർട്ടപ്പുകളുടെ നൂതന ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യകൾ, പരിഹാരങ്ങൾ എന്നിവ ദേശീയ, അന്തർദേശീയ ചലച്ചിത്ര-മാധ്യമ വ്യവസായത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആഗോള ചലച്ചിത്ര മേഖലയിലെ പ്രവർത്തകർ, പ്രൊഡക്ഷൻ ഹൗസുകൾ, നിക്ഷേപകർ എന്നിവരുമായി ആശയവിനിമയം നടത്താനും സഹകരണം ഉറപ്പാക്കാനും വ്യവസായ ബന്ധങ്ങൾ വികസിപ്പിക്കാനും ഇതിലൂടെ അവസരമൊരുങ്ങും.

ചലച്ചിത്ര, അനുബന്ധ സാങ്കേതികവിദ്യാ മേഖലകളിൽ പ്രവർത്തിക്കുന്ന ഡിപിഐഐടി (DPIIT) രജിസ്ട്രേഷനുള്ള സ്റ്റാർട്ടപ്പുകൾക്കാണ് അപേക്ഷിക്കാൻ അർഹത. വേവ്എക്സ് രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് മൂല്യനിർണയം നടത്തിയ ശേഷമായിരിക്കും സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുക്കുക.

താൽപര്യമുള്ള സ്റ്റാർട്ടപ്പുകൾക്ക് https://wavex.wavesbazaar.com/ എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും Wavex-mib@gov.in എന്ന വിലാസത്തിൽ ബന്ധപ്പെടാം.

വേവ്എക്സിനെക്കുറിച്ച്

കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ, ഇൻകുബേഷൻ സംരംഭമാണ് വേവ്എക്സ് (വേവ്സ് സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ). മാധ്യമ-വിനോദ മേഖലകളിലെ നൂതന ആശയങ്ങൾക്കും സംരംഭകത്വത്തിനും വളർന്നുവരുന്ന പ്രതിഭകൾക്കും പിന്തുണ നൽകുകയാണ് ലക്ഷ്യം. ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി (AVGC-XR), മാധ്യമ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കാണ് പ്രധാനമായും പിന്തുണ നൽകുന്നത്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News