ഐഎംഎ സംസ്ഥാന കോൺഫറൻസിന് തുടക്കമായി
Thiruvananthapuram , 07 നവംബര് (H.S.) ഐഎംഎ സംസ്ഥാന കോൺഫറൻസിന് തുടക്കമായി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 69 മത് വാർഷിക സമ്മേളനത്തിന് തുടക്കമായി, കല്ലമ്പലം ഗാർഡേനിയ കൺവെൻഷൻ സെന്ററിൽ രണ്ട് ദിവസം നീണ്ട് നിൽക്കുന്ന കോൺഫറൻസിന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡ
ഐ എം എ


Thiruvananthapuram , 07 നവംബര് (H.S.)

ഐഎംഎ സംസ്ഥാന കോൺഫറൻസിന് തുടക്കമായി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 69 മത് വാർഷിക സമ്മേളനത്തിന് തുടക്കമായി, കല്ലമ്പലം ഗാർഡേനിയ കൺവെൻഷൻ സെന്ററിൽ രണ്ട് ദിവസം നീണ്ട് നിൽക്കുന്ന കോൺഫറൻസിന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ എം.എൻ മേനോൻ പതാക ഉയർത്തിയതോടെയാണ് തുടക്കമായത്.

സംസ്ഥാന കൗൺസിൽ യോഗം, വിവിധ ശിൽപശാലകൾ , മെമ്മോറിയൽ സർവ്വീസ് തുടങ്ങിയ പരിപാടികളാണ് ആദ്യ ദിവസം നടന്നത്.

ഞാറാഴ്ച നടക്കുന്ന പൊതു സമ്മേളനത്തിൽ വെച്ച് 2026-27 വർഷത്തിലെ ഭരണ സമിതി അംഗങ്ങൾ ചുമതലയേക്കും.

സംസ്ഥാന പ്രസിഡന്റായി ഡോ. ഗോപികുമാർ പി (തൃശ്ശൂർ) വൈസ് പ്രസിഡന്റ് നോർത്ത് സോൺ ഡോ. ശശിധരൻ. കെ ( തലശ്ശേരി), വൈസ് പ്രസിഡന്റ് മിഡ് സോൺ ജോസ് കുരുവിള കൊക്കാട് ( പാല), വൈസ് പ്രസിഡന്റ് സൗത്ത് സോൺ ഡോ രവി കുമാർ . കെ ( കൊല്ലം), സംസ്ഥാന സെക്രട്ടറിയായി ഡോ. റോയി ആർ ചന്ദ്രൻ ( കോഴിക്കോട്)

ജോ. സെക്രട്ടറിമാരായി ഡോ അനീൻ. എൻ . കുട്ടി ( കോഴിക്കോട്, നോർത്ത് സോൺ), ഡോ. മോഹൻദാസ് എം.കെ ( നോർത്ത് പരവൂർ, മിഡ് സോൺ), ഡോ. സിദ്ധാർത്ഥൻ ബി ( വർക്കല, സൗത്ത് സോൺ), ഡോ. ശ്യാംലാൽ എസ് ( തിരുവനന്തപുരം , ഹെഡ്കോട്ടേഴ്സ് ), എന്നിവരാണ് ചുമതലയേൽക്കുന്നത്.

വാർഷിക സമ്മേളനം 8 ന് രാവിലെ 10 മണിക്ക് സംസ്ഥാന ആരോഗ്യ മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും.

അടൂർ പ്രകാശ് എം.പി, വി.ജോയ് എംഎൽഎ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ മേനോൻ, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ശ്യം ഡി ഗോപാൽ , സംസ്ഥാന സെക്രട്ടറി ഡോ റോയ് ആർ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News