പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതിസഭയുടെ പ്രചരണത്തിന് തുടക്കം; ആദ്യ ചുമരെഴുത്ത് നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
Thrissur, 07 നവംബര്‍ (H.S.) നവംബർ 19-ന് ഇരിങ്ങാലക്കുടയിൽ നടക്കുന്ന പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതിസഭയുടെ പ്രചരണ പരിപാടികൾക്ക് ആവേശകരമായ തുടക്കമായി. സ്മൃതിസഭയുടെ പ്രചരണാർത്ഥമുള്ള ആദ്യ ചുമരെഴുത്ത് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി
suresh gopi


Thrissur, 07 നവംബര്‍ (H.S.)

നവംബർ 19-ന് ഇരിങ്ങാലക്കുടയിൽ നടക്കുന്ന പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതിസഭയുടെ പ്രചരണ പരിപാടികൾക്ക് ആവേശകരമായ തുടക്കമായി. സ്മൃതിസഭയുടെ പ്രചരണാർത്ഥമുള്ള ആദ്യ ചുമരെഴുത്ത് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പി.കെ. ചാത്തൻ മാസ്റ്ററെ കേരളം മാറിമാറി ഭരിച്ച ഇടതുപക്ഷ-വലതുപക്ഷ സർക്കാരുകൾ വിസ്മരിച്ചുവെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. ഇ.എം.എസ് മന്ത്രിസഭയിൽ പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന ചാത്തൻ മാസ്റ്റർക്ക് അർഹമായ സ്മാരകം ഒരുക്കാൻ പോലും മാറിമാറി അധികാരത്തിലെത്തിയ സർക്കാരുകൾ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്മൃതിസഭ സംഘാടകസമിതി ചെയർമാൻ മുൻ എം.എൽ.എ സി.സി. മുകുന്ദൻ, ജനറൽ കൺവീനർ മുൻ എം.എൽ.എ കെ. അജിത്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, എസ്.സി. മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് എന്നിവർ സംസാരിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News