മദ്യനയം വരുന്നതുവരെ പുതിയ ബാർ ലൈസൻസ് അനുവദിക്കരുതെന്ന് സർക്കാർ ഉത്തരവ്
Thiruvananthapuram , 08 നവംബര് (H.S.) മദ്യനയം വരുന്നതുവരെ പുതിയ ബാർ ലൈസൻസ് അനുവദിക്കരുതെന്ന് സർക്കാർ ഉത്തരവ്. എക്സൈസ് കമ്മീഷണറുടെ ചുമതലയുള്ള അഡീഷണൽ കമ്മീഷണർ ജയശങ്കർ ആണ് പുതിയ ഉത്തരവിറക്കിയത്. ബാർ ലൈസൻസുകൾ അനുവദിച്ചതിനെ തുടർന്ന് എക്സൈസ് കമ്മീഷണർ
ബാർ ലൈസൻസ്


Thiruvananthapuram , 08 നവംബര് (H.S.)

മദ്യനയം വരുന്നതുവരെ പുതിയ ബാർ ലൈസൻസ് അനുവദിക്കരുതെന്ന് സർക്കാർ ഉത്തരവ്. എക്സൈസ് കമ്മീഷണറുടെ ചുമതലയുള്ള അഡീഷണൽ കമ്മീഷണർ ജയശങ്കർ ആണ് പുതിയ ഉത്തരവിറക്കിയത്. ബാർ ലൈസൻസുകൾ അനുവദിച്ചതിനെ തുടർന്ന് എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ കഴിഞ്ഞദിവസം സർക്കാർ മാറ്റിയിരുന്നു.

നടപടിക്രമങ്ങൾ അനുസരിച്ചാണ് ബാർ ലൈസൻസുകൾ അനുവദിച്ചത് എന്നതായിരുന്നു എക്സൈസ് കമ്മീഷണറുടെയും സസ്പെൻഷനിലായ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരുടെയും ന്യായീകരണം.

ഇതിനു പിന്നാലെയാണ് ഉത്തരവായി തന്നെ സർക്കാർ നയം വ്യക്തമാക്കുന്നത്. പുതിയ മദ്യനയം വന്നതിനുശേഷം മതി ബാർ ലൈസൻസുകൾക്ക് അനുമതി നൽകുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്കും ജോയിന്റ് കമ്മീഷണർമാർക്കും നിർദ്ദേശം നൽകിയത്.

നിലവിൽ വരുന്ന അപേക്ഷകളിൽ തീരുമാനമെടുക്കേണ്ടതില്ല. ഇക്കാര്യം നേരത്തെ ഹൈക്കോടതിയെയും സർക്കാർ അറിയിച്ചിട്ടുള്ളതാണ്. അതിനാൽ പുതിയ മദ്യനയം വരട്ടെ എന്ന് വ്യക്തത വരുത്തിയാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

ബാറുകൾക്ക് ലൈസൻസ് നൽകുന്ന തടക്കാമുള്ള കാര്യങ്ങൾ എക്സൈസ് മന്ത്രി അറിയുന്നില്ല എന്നതാണ് മന്ത്രി എം ലിജുവിനെ നേരത്തെ ചൊടിപ്പിച്ചത്. ഇത് എക്സൈസ് കമ്മീഷണറും മന്ത്രിയും തമ്മിലുള്ള അതൃപ്തിക്കും കാരണമാക്കി. രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സമയത്ത് അവർ നടപടിക്രമങ്ങൾ പാലിച്ചിരുന്നു എന്ന മറുപടിയാണ് എക്സൈസ് കമ്മീഷണർ മന്ത്രിക്ക് നൽകിയത്.

അതിനുശേഷം എക്സൈസ് കമ്മീഷണർ തന്നെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുതിയ ബാർ ലൈസൻസ് അനുവദിക്കുന്നതിന് മുൻകൈയെടുത്തു. ഇതും നേരത്തെ ഉണ്ടായിരുന്ന നടപടികളുടെ തുടർച്ചയായി ആയിരുന്നുവെന്നാണ് എക്സൈസ് കമ്മീഷണർ ആയിരുന്ന സീറാം സാംബശിവ റാവുവിനെ ന്യായീകരണം. തൊട്ടു പിന്നാലെയാണ് അദ്ദേഹത്തെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News