നാഗ്പൂരിൽ കർഷകർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രവൃത്തിയെ പ്രശംസിച്ച് പ്രധാനമന്ത്രി
NewDelhi,08 നവംബര് (H.S.) നാഗ്പൂരിൽ കർഷകർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രവൃത്തിയെ പ്രശംസിച്ച് പ്രധാനമന്ത്രി.നാഗ്പൂരിലെ നർഖേഡിലുള്ള ലൊഹാരി സാവാംഗ ഗ്രാമത്തിലെ കർഷകർക്കൊപ്പം ദീപാവലി ആഘോഷിക്കുകയും അരുണാ
ദേവേന്ദ്ര ഫദ്നാവിസ്


NewDelhi,08 നവംബര് (H.S.)

നാഗ്പൂരിൽ കർഷകർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രവൃത്തിയെ പ്രശംസിച്ച് പ്രധാനമന്ത്രി.നാഗ്പൂരിലെ നർഖേഡിലുള്ള ലൊഹാരി സാവാംഗ ഗ്രാമത്തിലെ കർഷകർക്കൊപ്പം ദീപാവലി ആഘോഷിക്കുകയും അരുണാബായിയുടെയും റാംഭാവു ബാൽപാണ്ഡെയുടെയും വസതിയിൽ താമസിക്കുകയും ചെയ്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്നാവിസിന്റെ മാതൃകാപരമായ പ്രവൃത്തിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

മഹാരാഷ്ട്രയിലെ എൻ.ഡി.എ ഗവൺമെൻ്റ് കർഷകർക്കായി പ്രവർത്തിക്കുന്നതിലും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിലുമുള്ള അനുകമ്പാ മനോഭാവത്തെ എടുത്തുകാണിക്കുന്നതാണ് ഈ ഹൃദയസ്പർശിയായ പ്രവൃത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി ലൊഹാരി സാവാംഗ ഗ്രാമത്തിൽ (നർഖേഡ്, നാഗ്പൂർ) കർഷകർക്കൊപ്പം ദീപാവലി ആഘോഷിച്ചതും അരുണാബായിയുടെയും റാംഭാവു ബാൽപാണ്ഡെയുടെയും വീട്ടിൽ താമസിച്ചതും വളരെ ഹൃദയസ്പർശിയാണ്.

മഹാരാഷ്ട്രയിലെ എൻ.ഡി.എ ഗവൺമെൻ്റ് കർഷകർക്കായി പ്രവർത്തിക്കുന്നതിലും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിലുമുള്ള അനുകമ്പാ മനോഭാവത്തെ ഇത് അടിവരയിടുന്നതായി പ്രധാനമന്ത്രി സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു.

രാജ്യത്തെ എല്ലാ ജനങ്ങൾക്കും അദ്ദേഹം ദീപാവലി ആശംസകൾ നേർന്നു.ദീപാവലിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ എല്ലാ പൗരന്മാർക്കും തൻ്റെ ഊഷ്മളമായ ആശംസകൾ അറിയിച്ചു.

“എല്ലാവർക്കും ദീപാവലി ആശംസകൾ!” എന്ന് അദ്ദേഹം എക്സില് കുറിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News