Enter your Email Address to subscribe to our newsletters

Raipur , 08 നവംബര്‍ (H.S.)
സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഛത്തീസ്ഗഢിലെ ബസ്തറിലുള്ള സുരക്ഷാ സേനാംഗങ്ങൾക്കൊപ്പമാണ് പ്രധാനമന്ത്രി ഇത്തവണ ദീപാവലി ആഘോഷിച്ചത് . എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി ഈ വിവരം പങ്കുവെച്ചത്. ബസ്തറിലെത്തിയ മോദി സൈനികർക്ക് ആശംസകള്‍ നേർന്നു.
20 സംസ്ഥാനങ്ങളിലായി 230 ജില്ലകള്‍ നക്സൽ ബാധിതമായിരുന്നുവെന്നും ഇപ്പോള്‍ ആ സ്ഥിതി മാറിയെന്നും മോദി സൈനികരോട് വ്യക്തമാക്കി.
രാജ്യം നക്സൽ മുക്തമായി മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ നക്സൽ മുക്തമാക്കുന്നതിൽ സൈനികർ വലിയ പങ്കുവഹിച്ചു. ആ ക്രെഡിറ്റ് മുഴുവൻ രാജ്യത്തെ സൈനികർക്കാണ്. 140 കോടി ജനങ്ങളുടെ പേരിൽ ഞാൻ നന്ദി പറയുന്നു. ആഭ്യന്തര സുരക്ഷ ശക്തമാണെങ്കിൽ ശത്രുക്കള്‍ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. മറിച്ചാണെങ്കിൽ അത് ശത്രുക്കള്‍ക്ക് ഊർജം നൽകും.
ഈ പോരാട്ടം എളുപ്പമായിരുന്നില്ല എന്നും മോദി സൈനികരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
കഴിഞ്ഞ 12 മാസത്തിനിടെ ഒരു ജവാന് പോലും ജീവൻ നഷ്ടമാകേണ്ട സാഹചര്യം ഉണ്ടായില്ലെന്നും മോദി വ്യക്തമാക്കി. സുരക്ഷാ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകിക്കൊണ്ട് ഭരണകൂടം മുന്നോട്ട് പോവുകയാണ്. ബസ്തർ അടക്കം നേരത്തെ സുരക്ഷാ ചുവപ്പ് ഇടനാഴിയിലടക്കം വലിയ വികസന പ്രവർത്തനങ്ങള്‍ നടക്കുന്നു. നക്സലുകള്‍ക്കുള്ള ഫണ്ടിങ് തടഞ്ഞും അവർക്ക് വേണ്ടിയുള്ള ചരക്ക് നീക്കം തടഞ്ഞുമെല്ലാം സർക്കാർ നിർണായക മുൻകരുതലുകളെടുത്താണ് രാജ്യത്തെ നക്സൽ മുക്തമാക്കിയത്. ഇത് ഭാവിയിലെ യുവാക്കള്‍ക്ക് വേണ്ടിയാണിത്.
അതേസമയം പ്രസംഗത്തിനിടെ മോദി സോണിയാ ഗാന്ധിയ്ക്ക് നേരെയും പരോക്ഷ പരാമർശം നടത്തി. ബാബറി മസ്ജിദ് പൊളിക്കുന്ന വേളയിൽ താൻ കരഞ്ഞുവെന്ന സോണിയാ ഗാന്ധിയുടെ പുസ്തകത്തിലെ പരാമർശത്തിനെതിരെയാണ് ഒളിയമ്പ്. ജവാൻമാരുടെ ജീവൻ വെടിയുന്നതോർത്ത് കൊട്ടാരത്തിൽ ഇരിക്കുന്ന പലരുടെയും കണ്ണ് നിറഞ്ഞ് കാണുന്നില്ല എന്നും മോദി വിമർശിച്ചു.
ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന പതിവ് ഇത്തവണയും മോദി തെറ്റിച്ചില്ല . വലിയ ആവേശത്തോടെയാണ് താനും ദീപാവലി ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ പ്രധാനമന്ത്രിയായ ശേഷം സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന പതിവ് മോദി തുടര്‍ന്നുവരികയാണ്. 2014ല്‍ ലഡാക്കിലെ സിയാച്ചിന്‍ ബേസ് ക്യാമ്പിലായിരുന്നു ആഘോഷം. 2015ല്‍ പഞ്ചാബ് അതിര്‍ത്തിയിലും 2016ല്‍ ഹിമാചല്‍ പ്രദേശിലെ കിന്നൗറിലുമെത്തി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. ഇതോടൊപ്പം രാജ്യത്തെ എല്ലാ പൗരന്മാർക്കും അദ്ദേഹം ദീപാവലി ആശംസകൾ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR