രാജ്യസുരക്ഷയ്ക്കായി ദിമാഗി നക്സലുകളെ പരാജയപ്പെടുത്തുക; പ്രധാനമന്ത്രി
New delhi, 09 നവംബര്‍ (H.S.) രാജ്യസുരക്ഷയ്ക്കായി ദിമാഗി നക്സലുകളെ തിരിച്ചറിയുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലുളള സിആര്‍പിഎഫ് ക്യാമ്പില്‍ സുരക്
Prime Minister Modi's address on Ekta Diwas Need to be alert against the threat of 'brainy Naxals


New delhi, 09 നവംബര്‍ (H.S.)

രാജ്യസുരക്ഷയ്ക്കായി ദിമാഗി നക്സലുകളെ തിരിച്ചറിയുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലുളള സിആര്‍പിഎഫ് ക്യാമ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. നക്സലിസം അവസാനിച്ചിട്ടുണ്ടാകാം, എന്നാല്‍ അതിന്റെ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'വനമേഖലകളില്‍ നിന്ന് ആയുധധാരികളായ നക്സലൈറ്റുകളെ തുടച്ചുനീക്കിയിട്ടുണ്ടാകാം, എന്നാല്‍ 'ചിന്താപരമായ നക്സലിസം വച്ചുപുലര്‍ത്തുന്നവര്‍' (ദിമാഗി നക്സലുകള്‍) പല സംഘടനകളിലും പിടിമുറുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരെ ഇവര്‍ ജനങ്ങളെ ഇളക്കിവിടുകയാണ്. പല രാഷ്ട്രീയ സംഘടനകളിലും കൂട്ടായ്മകളിലും ഇത്തരക്കാര്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇവരെ തിരിച്ചറിയുകയും പരാജയപ്പെടുത്തുകയും രാജ്യസുരക്ഷ ഉറപ്പാക്കുകയും വേണമെന്നും' പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സൈനികര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, നക്സലിസത്തിനെതിരെ പതിറ്റാണ്ടുകളായി നടന്ന പോരാട്ടത്തില്‍ രാജ്യം വിജയം കൈവരിച്ച സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ദീപാവലിക്ക് പ്രത്യേകതയുണ്ടെന്നും ഊന്നിപ്പറഞ്ഞു.

'നക്സലിസത്തില്‍ നിന്ന് രാജ്യം മുക്തമായതും ജനങ്ങള്‍ അതിന്റെ ഭീതിയില്‍ നിന്ന് മോചിതരായതുമായ ആദ്യ ദീപാവലി. 40-50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു സാഹചര്യം വരുന്നത്. ഇതൊരു അസാധാരണ നേട്ടമാണ്. ഇതിന്റെ വലിയൊരു പങ്ക് നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. നിങ്ങളെപ്പോലെയുള്ള ധീരരായ ലക്ഷക്കണക്കിന് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും, നമ്മുടെ സൈനികര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഈ നേട്ടത്തില്‍ പങ്കുണ്ട്. അതുകൊണ്ടാണ് ഇന്ന് ഞാന്‍ ഇവിടെ വന്ന് നിങ്ങളോടൊപ്പം ദീപാവലി ആഘോഷിക്കുന്നത്', പ്രധാനമന്ത്രി പറഞ്ഞു.

നക്സലിസത്തെ നേരിടാന്‍ മുന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി നക്സലിസത്തിനെതിരായ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. 2004-നും 2013-നും ഇടയില്‍, കൊല്ലപ്പെട്ട നക്‌സലൈറ്റുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. പ്രതിവര്‍ഷം ഏകദേശം 2,000 നക്സല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

2010-ല്‍ ദന്തേവാഡയില്‍ നടന്ന ഏറ്റുമുട്ടലില്‍ 76 സിആര്‍പിഎഫ് ജവാന്മാരും 44 സാധാരണക്കാരും കൊല്ലപ്പെട്ടു. എന്നാല്‍, ഇത്തരം ആക്രമണങ്ങള്‍ ഓരോ വര്‍ഷവും ആവര്‍ത്തിക്കപ്പെട്ടിട്ടും, അന്നത്തെ ഭരണാധികാരികളുടെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ പോലും പൊടിഞ്ഞില്ല. അന്നത്തെ സര്‍ക്കാരുകള്‍ നക്സലിസത്തെ ഭേദമാക്കാന്‍ കഴിയാത്ത ഒരു രോഗമായി കണ്ട് അതിനെ അഭിസംബോധന ചെയ്യാതെ വിട്ടുകളഞ്ഞു.

അതേസമയം സൈനികരുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമായി ഈ മേഖലയില്‍ നക്സലിസത്തിന്റെ ഭീഷണി അവസാനിച്ചുവെന്നും വികസനത്തിന്റെ ഒരു പുതിയൊരു തരംഗം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ നക്സലിസത്തിനും വിഘടനവാദത്തിനുമെതിരായ പോരാട്ടത്തില്‍ വിജയിക്കുക മാത്രമല്ല, ദാരിദ്ര്യത്തിനെതിരായ വലിയൊരു പോരാട്ടത്തിലും രാജ്യം വിജയിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു

---------------

Hindusthan Samachar / Sreejith S


Latest News