Enter your Email Address to subscribe to our newsletters

New delhi, 10 ഫെബ്രുവരി (H.S.)
ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ രൂക്,മായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി. നികുതി ഭാരം ജനങ്ങള്‍ക്ക് മേല്‍ കെട്ടി വയ്ക്കുന്നുവെന്ന് തരൂര്‍ ആരോപിച്ചു. ലോക്സഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലില്ലായ്മയെ ബജറ്റ് പരിഗണിച്ചിട്ടില്ലെന്നും തരൂര്‍ ആരോപിച്ചു. പ്രഖ്യാപനങ്ങള്‍ മാത്രമേ സര്‍ക്കാര്‍നടത്തുന്നുള്ളൂവെന്നും ഒന്നും നടപ്പാക്കുന്നില്ലെന്നും തരൂര്‍ ആരോപിച്ചു. പുതിയ റെയില്‍ പാതയെന്ന കേരളത്തിന്റെ ആവശ്യം ബജറ്റില്‍ പരിഗണിച്ചതേയില്ല. കാലിന് പൊട്ടലുള്ള ശശി തരൂര്‍ ഇരുന്നാണ് പ്രസംഗിച്ചത്.
തലക്കെട്ടുകള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. നികുതിഭാരം വ്യക്തികള്‍ക്ക് മുകളില്‍ കെട്ടി വയ്ക്കുന്നു. കര്‍ഷകര്‍ക്ക് ബജറ്റില്‍ കാര്യമായ ഒരു പ്രഖ്യാപനങ്ങളില്ല, കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണ് ഇത്തവണത്തെ കര്‍ഷകര്‍ക്കുള്ള പ്രഖ്യാപനം. ഇത് ആശങ്കാജനകമാണെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം പാഴായിയെന്നും തരൂര്‍ വിമര്‍ശിച്ചു. കുരുമുളക് കര്‍ഷകര്‍ക്ക് ഒന്നുമില്ല. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനുള്ള പദ്ധതിക്കും കഴിഞ്ഞ ബജറ്റിനേക്കാള്‍ കുറവ് വകയിരുത്തലാണ് ഉള്ളതെന്ന് ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
എന്റെ സംസ്ഥാനം വലിയ പ്രതിസന്ധികള്‍ നേരിടുന്നു. നഗരമേഖലകളില്‍ തൊഴിലില്ലായ്മ വളരുന്നു, ഇത് യുവാക്കളുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്നു. ഇതിനായി നേരിട്ട് വകയിരുത്തിയ തുക ഉപയോഗപ്പെടുത്തിയിട്ടില്ല. പുതിയ തൊഴിലുറപ്പ് പദ്ധതിയെയും തരൂര്‍ വിമര്‍ശിച്ചു. തീരദേശ മേഖലയില്‍ വലിയ പ്രശ്നങ്ങളുണ്ട്. കടലേറ്റം തുടരുന്നു, ഇതും ബജറ്റില്‍ പരിഗണിച്ചില്ലെന്നും തരൂര്‍ ലോക്സഭയില്‍ കുറ്റപ്പെടുത്തി. എയിംസെന്ന കാലാലങ്ങളായുള്ള കേരളത്തിന്റെ ആവശ്യം ഇത്തവണയും പരിഗണിച്ചില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / Sreejith S