വെള്ളിമലയുടെ ദുരൂഹതകളുമായി കൂടോത്രം ഒഫീഷ്യല്‍ ട്രെയിലര്‍
Kerala, 10 ഫെബ്രുവരി (H.S.) വെള്ളിമലഎന്ന. മലയോര ഗ്രാമത്തിന്റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിന്നെ ചില ദുരൂഹതകളുമൊക്കെ കോര്‍ത്തിണക്കിയ കൂടോത്രം എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രയിലര്‍ പുറത്തുവിട്ടു. പ്രശസ്തനടന്‍ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ഈ ചി
ഖധധഅധഊഫഈഓശ


Kerala, 10 ഫെബ്രുവരി (H.S.)

വെള്ളിമലഎന്ന. മലയോര ഗ്രാമത്തിന്റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിന്നെ ചില ദുരൂഹതകളുമൊക്കെ കോര്‍ത്തിണക്കിയ കൂടോത്രം എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രയിലര്‍ പുറത്തുവിട്ടു.

പ്രശസ്തനടന്‍ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി പന്ത്രണ്ടിന് പ്രദര്‍ശനത്തി നെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ട്രയിലര്‍ പുറത്തുവിട്ടത്.

ഫെബ്രുവരി ഒമ്പത് തിങ്കളാഴ്ച്ച കൊച്ചി ലുലു മാളില്‍ ചലച്ചിത്ര പ്രവര്‍ത്തകരും, അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലൂടെയായി

രുന്നു ട്രയിലര്‍ പ്രകാശനവും , മ്യൂസിക്ക് ലോഞ്ചും നടന്നത്.

ട്രയിലറിലെ ചില പ്രസക്ത ഭാഗങ്ങളിലേക്കു നോക്കാം -

ഞാനെന്തായാലും ഈ ഭൂത, പ്രേത, പിശാചുക്കളെ യൊന്നും കാണുന്നില്ലല്ലോ?

വാവച്ചന്‍ എന്ന കഥാപാത്രത്തിന്റെ വാക്കുകളാണ്.

ആ മലയിപ്പോ ഒരു തലവേദനക്കേസ്സാ

ണല്ലോ?

പണം കായ്ക്കുന്ന മരമാ.. വെള്ളിമല....

ആ മല നമ്മളെ നശിപ്പിക്കും...

ദൈവത്തെയാണ് പേടിക്കേണ്ടത് പിശാചിനെയല്ലാ...

എല്ലാം വാരിക്കെട്ടി ഈ മലയിറങ്ങി ഓടും.'

ട്രയിലറില്‍ കേള്‍ക്കുന്നതാണ് മേല്‍പ്പറഞ്ഞതൊക്കെ... ഒരു മലയോര ഗ്രാമത്തില്‍ അരങ്ങേറുന്ന പല സംഭവങ്ങളും ഈ ട്രയിലറിലൂടെ വ്യക്തമാകുന്നതാണ്.

ഫന്റാസിയും.,ഹൊററും, ചിരിയും ചിന്തയുമെല്ലാം കോര്‍ത്തിണക്കിയുള്ള ഒരു ക്ലീന്‍ എന്റെര്‍ടൈനറായി അവതരിപ്പിക്കുവാന്‍ ബൈജു എഴുപുന്ന ഏറെ ശ്രമിച്ചിരിക്കുന്നു.

പരസ്പര സ്‌നേഹവും വിശ്വാസവും,നിലനില്‍ക്കുന്ന , അധ്വാനികളായ മനുഷ്യര്‍ ജീവിക്കുന്ന വെള്ളിമല ഗ്രാമത്തില്‍ ഒരു കൂടോത്രം ലഭിക്കുന്നതിലൂടെ യുണ്ടാക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സാന്‍ജോ പ്രൊഡക്ഷന്‍സ് ഈ ചിത്രം നിര്‍മ്മിക്കുന്നു

കോ - പ്രൊഡ്യൂസര്‍ - റെജി ജോര്‍ജ് കൊന്നത്തറയില്‍

ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഡിനോ പൗലോസ് ( തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം) ശ്രീനാഥ്‌കേത്തി ( ആനിമല്‍, ലക്കി ഭാസ്‌ക്കര്‍ ഫെയിം) സലിം കുമാര്‍ജോയ് മാത്യ സായ് കുമാര്‍, ശ്രീജിത്ത് രവി, സുധിക്കോപ്പ, ജോജി ജോണ്‍, കോട്ടയം രമേഷ്, സുനില്‍ സുഗത,പ്രമോദ് വെളിയനാട്. സ്ഫടികം സണ്ണി, ബിനു തൃക്കാക്കര ഫുക്രു,ജോബിന്‍ദാസ്, സിദ്ധാര്‍ത്ഥ് . പാലിയം ഷാജി, കെവിന്‍, റേച്ചല്‍ ഡേവിഡ് ( ഇരുപത്തിഒന്നാം നൂറ്റാണ്ട് ഫെയിം) ദിയാ , ദിവ്യാ , അംബികാ ബിജു.അക്സബിജു,.

മനോഹരിജോയ്,. ഷൈനിസാറ.വീണാനായര്‍.അംബികാ നമ്പ്യാര്‍,.ചിത്രാ നായര്‍,. ലക്ഷ്മിശ്രീ., സിജി കെ. നായര്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന - സന്തോഷ് ഇടുക്കി.

ഗാനങ്ങള്‍ - ബി.കെ. ഹരിനാരായണന്‍'

സംഗീതം. ഗോപി സുന്ദര്‍'.

ഛായാഗ്രഹണം.. ജിസ് ബിന്‍ സെബാസ്റ്റ്യന്‍, ഷിജി ജയദേവന്‍,

എഡിറ്റിംഗ് - ഗ്രേ സണ്‍'

കലാസംവിധാനം. ഹംസ വള്ളിത്തോട്

കോസ്റ്റ്യൂം ഡിസൈന്‍ - റോസ് റെജിസ്.

മേക്കപ്പ് -ജയന്‍ പൂങ്കുളം'

സ്റ്റില്‍സ്. നൗഷാദ് കണ്ണൂര്‍

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -നിഖില്‍ .കെ. തോമസ്.

അസോസ്സിയേറ്റ് ഡയറക്ടേര്‍സ് - മിഥുന്‍ കൃഷ്ണ, വിവേക് വേലായുധന്‍

ഫിനാന്‍സ് കണ്‍ട്രോളര്‍ - ഷിബു സോണ്‍,

പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - സെന്തില്‍ പൂജപ്പുര,

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു കടവൂര്‍'

വാഴൂര്‍ ജോസ്.

---------------

Hindusthan Samachar / Sreejith S


Latest News