Enter your Email Address to subscribe to our newsletters

New delhi , 10 ഫെബ്രുവരി (H.S.)
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം നടത്താനിരുന്ന പ്രസംഗം തയസപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് ആരോപണം. പ്രധാനമന്ത്രി പ്രസംഗിക്കേണ്ട ദിവസത്തെ ലോക്‌സഭാ നടപടികളുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ഈ ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷ എംപിമാരുടേത് 'ഏറ്റവും മോശമായ പെരുമാറ്റമാണെന്നും സാഹചര്യം നിയന്ത്രിച്ചില്ലെങ്കില്‍ അത് പരസ്പര ഏറ്റുമുട്ടലിലേക്ക് നയിക്കാമായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.ബിജെപി വനിതാ എം.പിമാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് നല്‍കിയ പരാതിയെ പിന്തുണച്ചാണ് റിജിജു വീഡിയോ പങ്കുവെച്ചത്. കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്ററി അതിര്‍വരമ്പുകള്‍ ലംഘിച്ചതായി അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയത്തിന് മറുപടി പറയാന്‍ നിശ്ചയിച്ചിരുന്ന ദിവസത്തെ ദൃശ്യങ്ങളാണ് ഇത്. പ്രധാനമന്ത്രിയുടെ കസേരയിലേക്ക് നിരവധി വനിതാ കോണ്‍ഗ്രസ് എംപിമാര്‍ നീങ്ങിയത് അദ്ദേഹത്തിന്റെ പ്രവേശനം തടയുന്നതിനും ശാരീരികമായി നേരിടാനുമുള്ള ശ്രമങ്ങളാണെന്നും ബിജെപി ആരോപിച്ചു.
വീഡിയോയോടൊപ്പം പങ്കുവെച്ച ഒരു പോസ്റ്റില്‍ റിജിജു ഇങ്ങനെ കുറിച്ചു: 'കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ എംപിമാരുടെ ഏറ്റവും മോശമായ പെരുമാറ്റത്തില്‍ അഭിമാനിക്കുന്നു ബിജെപി എംപിമാരെ ഞങ്ങള്‍ തടയാതെ കോണ്‍ഗ്രസ് എംപിമാരെ നേരിടാന്‍ അനുവദിച്ചിരുന്നെങ്കില്‍, അത് വളരെ മോശം രംഗമായി മാറിയേനെ. പാര്‍ലമെന്റിന്റെ അന്തസ്സും പരിശുദ്ധിയും സംരക്ഷിക്കുന്നതിനാണ് ഞങ്ങള്‍ പരിഗണന നല്‍കുന്നത്'.
'എംപിമാരില്‍ നിന്ന് ഇത്തരം പെരുമാറ്റങ്ങള്‍ ആര്‍ക്കാണ് ന്യായീകരിക്കാന്‍ കഴിയുക, പാര്‍ലമെന്റിന്റെ അന്തസ്സ് നിലനിര്‍ത്തണമെന്നും മര്യാദയില്ലാതെ പെരുമാറുന്ന പ്രതിപക്ഷ എംപിമാരുമായി ഒരു ബിജെപി എംപിയും ശാരീരികമായി ഏറ്റുമുട്ടാന്‍ പാടില്ലെന്നും ഞങ്ങളുടെ നേതൃത്വത്തില്‍ നിന്നുള്ള നിര്‍ദ്ദേശം വളരെ വ്യക്തമായിരുന്നു' റിജിജു കൂട്ടിച്ചേര്‍ത്തു.
മന്ത്രി പങ്കുവെച്ച വീഡിയോയില്‍ ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനു ചുറ്റും വനിതാ എംപിമാര്‍ നില്‍ക്കുന്നതായി കാണാം. അവര്‍ ബാനറുകളും പോസ്റ്ററുകളും പിടിച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ അവഗണിച്ച് അവിടെ തന്നെ തുടരുന്നതും ഇതില്‍ കാണാം. ഈ സംഭവവികാസങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ പ്രംസംഗിക്കാനെത്തിയിരുന്നില്ല. പ്രധാനമന്ത്രിയുടെ പ്രസംഗം ഇല്ലാതെയാണ് ലോക്സഭയില്‍ നന്ദി പ്രമേയം പാസാക്കിയത്. പ്രധാനമന്ത്രിയോട് സഭയിലേക്ക് വരേണ്ടതില്ലെന്ന് താനാണ് ആവശ്യപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം സ്പീക്കര്‍ ഓം ബിര്‍ള പറയുകയും ചെയ്തിരുന്നു.
---------------
Hindusthan Samachar / Sreejith S