3.25 ലക്ഷം കോടി രൂപയുടെ ഏറ്റവും വലിയ ആയുധക്കരാറിന് ഒരുങ്ങി ഇന്ത്യ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങും
New delhi, 10 ഫെബ്രുവരി (H.S.) ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറില്‍ ഒപ്പിടാനൊരുങ്ങി ഇന്ത്യ. 114 ഫ്രഞ്ച് നിര്‍മ്മിത റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പിടാനാണ് ഇന്ത്യ ഒരുങ്ങുന്നത്. 3.25 ലക്ഷം കോടി രൂപയുടെ കരാറാ
A grand air show will be held in the White Desert today by the Air Force's Surya Kiran Aerobatic Team.


New delhi, 10 ഫെബ്രുവരി (H.S.)

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറില്‍ ഒപ്പിടാനൊരുങ്ങി ഇന്ത്യ. 114 ഫ്രഞ്ച് നിര്‍മ്മിത റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പിടാനാണ് ഇന്ത്യ ഒരുങ്ങുന്നത്. 3.25 ലക്ഷം കോടി രൂപയുടെ കരാറാണിത്. കരാറിന് ഈ ആഴ്ച പ്രതിരോധ മന്ത്രാലയം അനുമതി നല്‍കുമെന്നാണ് വിവരം. വ്യോമസേനയുടെ മള്‍ട്ടി റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയില്‍ എത്തുന്നുണ്ട്. ഇതിന് മുമ്പായി കരാറിന് അന്തിമരൂപം നല്‍കിയേക്കുമെന്നാണ് സൂചന.

കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ രാജ്യത്തെ ഏറ്റവും വലിയ ആയുധക്കരാറായി ഇത് മാറും. ഇതിന്റെ ഭാഗമായി നൂറോളം വിമാനങ്ങള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിച്ചേക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ഇത്.114 റഫാല്‍ വിമാനങ്ങള്‍കൂടി ഇന്ത്യയ്ക്ക് ലഭിക്കുന്നതോടെ ലോകത്ത് ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റഫാല്‍ വിമാനങ്ങളുള്ള വ്യോമസേനയായി ഇന്ത്യന്‍ വ്യോമസേന മാറും. നിലവില്‍ 36 റഫാല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യയ്ക്കുള്ളത്.

2024 ഡിസംബറിലാണ് അവസാനമായി വ്യോമസേനയ്ക്ക് 'സി' വേരിയന്റ് റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് രാജ്യത്തെത്തിച്ചത്. കൂടാതെ 26 'എം' വേരിയന്റ് റഫാലുകള്‍ക്കും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതിന്റെ കൈമാറ്റം 2030 ആകുമ്പോഴേക്കും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

റാഫാല്‍ വിമാനങ്ങളുടെ ആഗോള ഉല്‍പ്പാദന-അറ്റകുറ്റപ്പണി കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനുും പദ്ധതിയുണ്ട്.. വിമാന നിര്‍മ്മാണത്തിന്റെ 30 ശതമാനം മുതല്‍ 60 ശതമാനം വരെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ടാറ്റ, മഹീന്ദ്ര തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ ഈ വിതരണ ശൃംഖലയുടെ ഭാഗമാകും. നാഗ്പുരിലെ ദസ്സോ റിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (DRAL) എന്ന സ്ഥാപനത്തിലാണ് 96 റാഫേല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഫൈനല്‍ അസംബ്ലി ലൈന്‍ സജ്ജീകരിക്കുന്നത്.

നാഗ്പുരിലെ ഈ പുതിയ നിര്‍മ്മാണ കേന്ദ്രത്തിന് പ്രതിവര്‍ഷം ഏകദേശം 24 വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഭാവിയില്‍ ഈ വിമാനങ്ങളെ എഫ് 5 നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കരാറില്‍ വ്യവസ്ഥയുണ്ട്. ഇത് വിമാനങ്ങളെ ഡ്രോണുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കും. ഈ വിപുലമായ പദ്ധതിയിലൂടെ ഇന്ത്യയുടെ വ്യോമപ്രതിരോധം കൂടുതല്‍ കരുത്തുറ്റതാകുമെന്നും ആഭ്യന്തര പ്രതിരോധ നിര്‍മ്മാണ മേഖലയ്ക്ക് വലിയ ഉണര്‍വ് ലഭിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News