Enter your Email Address to subscribe to our newsletters

Patna, 13 ഫെബ്രുവരി (H.S.)
തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ എംപി ദയാനിധി മാരന് മുസാഫർപൂർ കോടതിയുടെ സമൻസ്. ഉത്തരേന്ത്യൻ സ്ത്രീകളെ ആക്ഷേപിച്ചുവെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് സമന്‍സ് അയച്ചത്. ഫെബ്രുവരി 23 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് കോടതിയുടെ ഉത്തരവ്. കേസില്‍ വെള്ളിയാഴ്‌ച വാദം നടന്നതിന് പിന്നാലെയാണ് കോടതി സമന്‍സ് അയച്ചത്.
ദയാനിധി മാരൻ്റെ വാക്കുകൾ സ്ത്രീവിരുദ്ധമാണെന്നും വടക്കേ ഇന്ത്യയെ അധിക്ഷേപിക്കുന്നതാണെന്നും ആരോപിച്ച് അഭിഭാഷകൻ സുധീർ കുമാർ ഓജെ നല്‍കിയ ഹര്‍ജിയിലാണ് മുസാഫിര്‍ കോടതിയുടെ നടപടി. ഉത്തരേന്ത്യയിലെ സ്ത്രീകളും പെൺകുട്ടികളും പാചകം ചെയ്യുന്നതിനും കുട്ടികളെ പ്രസവിക്കുന്നതിനും മാത്രമുള്ളവരാണെന്ന് കരുതുന്നു എന്നായിരുന്നു ദയാനിധിയുടെ വിവാദ പ്രസ്‌താന.
ഈ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് സുധീർ കുമാർ കോടതിയില്‍ നേരിട്ട് ഹര്‍ജി നല്‍കിയത്. സനാതന ധർമ്മത്തിനും ഉത്തരേന്ത്യക്കാർക്കുമെതിരെ ഡിഎംകെ നേതാക്കൾ വിവാദ പ്രസ്‌താവനകൾ നടത്തുന്നുണ്ടെന്ന് പരാതിക്കാരനായ സുധീർ കുമാർ ഓജ പറഞ്ഞു. ദയാനിധിയുടെ പരമാര്‍ശങ്ങള്‍ ഉത്തരേന്ത്യയ്ക്കും നമ്മുടെ സ്ത്രീകൾക്കും ഒരു പോലെ അപമാനമാണെന്നും അദ്ദേഹം ഹര്‍ജിയില്‍ പറഞ്ഞു.
ജനുവരി 14-ന് തമിഴ്‌നാട് എംപിയായ ദയാനിധി മാരൻ ഒരു വിവാദ പ്രസ്‌താവന നടത്തി. അതിൽ ഉത്തരേന്ത്യയിലെ സ്ത്രീകളും പെൺകുട്ടികളും പാചകം ചെയ്യുന്നതിനും കുട്ടികളെ പ്രസവിക്കുന്നതിനും മാത്രമുള്ളവരാണെന്ന് അദ്ദേഹം പ്രസ്‌താവിച്ചു. ജനുവരി 16-ന് ഞാൻ അദ്ദേഹത്തിനെതിരെ ഒരു ക്രിമിനൽ കേസ് ഫയൽ ചെയ്‌തു. ഫെബ്രുവരി 23-ന് നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട് കോടതി സമന്‍സ് അയച്ചു സുധീർ കുമാർ പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 74, 75, 79, 192, 298, 352, 251(2) എന്നിവ പ്രകാരം കേസെടുക്കമെന്നാണ് ഹര്‍ജിക്കാരൻ്റെ ആവശ്യം. രാഷ്ട്രീയ നേട്ടം കൈവരിക്കുന്നതിനാണ് ഡിഎംകെ എംപി ഇത്തരമൊരു പ്രസ്‌താവന നടത്തിയതെന്ന് സുധീർ അഭിഭാഷകന്‍ ആരോപിച്ചു.
ദയാനിധിയുടെ വിവാദ പ്രസ്‌താവന
2026 ജനുവരി 14 ന് ചെന്നൈയിലെ ക്വയ്‌ദ-ഇ-മില്ലത്ത് ഗേൾസ് കോളജിലാണ് സംഭവം നടക്കുന്നത്. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്‌ത് കൊണ്ടായിരുന്നു ദയാനിധിയുടെ ആക്ഷോപകരമായ പരമാര്‍ശം.
വടക്കൻ സംസ്ഥാനങ്ങളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും കൃത്യമായ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് എംപി തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. അവിടെയുള്ള പെൺകുട്ടികൾ ജോലിക്കു പോകാതെ വീട്ടുജോലികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അധികൃതർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടികൾ പഠിക്കുന്നതിനോ കരിയർ കെട്ടിപ്പടുക്കുന്നതിനോ അവിടുത്തെ സാമൂഹിക വ്യവസ്ഥിതി അനുകൂലമല്ലെന്നും ദയാനിധി മാരൻ കൂട്ടിച്ചേർത്തു.
എന്നാൽ തമിഴ്‌നാട്ടിലെ സാഹചര്യം ഇതിൽ നിന്നും തികച്ചും വ്യത്യസ്‌തമാണെന്നും ഡിഎംകെ സർക്കാർ സ്ത്രീ ശാക്തീകരണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. തമിഴ്‌നാട്ടിലെ പെൺകുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കാനും ഉയർന്ന വിദ്യാഭ്യാസം നേടാനുമുള്ള എല്ലാ പിന്തുണയും സർക്കാർ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൻ്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ എംപിക്കെതിരെ ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
നമ്മുടെ പെൺകുട്ടികൾ അഭിമാനിക്കണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെൺകുട്ടികൾ ജോലിക്ക് പോകരുതെന്നും വീടിനുള്ളിൽ തന്നെ ഇരുന്നു വീട്ടുജോലികൾ ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു. എന്നാൽ ഇവിടെ നമ്മുടെ പെൺകുട്ടികൾ പഠിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR