Enter your Email Address to subscribe to our newsletters

Selam, 13 ഫെബ്രുവരി (H.S.)
വോട്ടിന് പണം നല്‍കുന്ന സംസ്‌കാരം അവസാനിക്കണമെന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ്. ഇത് തമിഴ്‌നാട്ടില്‍ മാത്രം നടക്കുന്ന കാര്യമാണ്. വോട്ടുകള്‍ വിലയ്ക്ക് വാങ്ങാന്‍ ആര്‍ക്കും അവകാശമില്ലെന്നും വോട്ട് എന്നത് ഓരോ പൗരന്റെയും അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ 'കലൈഞ്ജര്‍ മഹിള ഉത്തമൈ തിട്ടം' വഴി ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് അയ്യായിരം രൂപ വീതം വിതരണം ചെയ്തതിനെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു വിജയിയുടെ പരാമര്‍ശം.
ചെന്നൈ: എതിര്‍പാര്‍ട്ടിക്കാരുടെ കയ്യില്‍നിന്ന് പണം വാങ്ങിയാലും വോട്ട് ടിവികെയ്ക്ക് രേഖപ്പെടുത്തണമെന്ന് ജനങ്ങളോട് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. സേലത്ത് മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിര്‍പാര്‍ട്ടിക്കാര്‍ പണം വാഗ്ദാനംചെയ്താല്‍ അത് നിരസിക്കരുത്. പക്ഷേ വിസിലിന് വോട്ട് ചെയ്യണം, വിജയ് പറഞ്ഞു.
വീണ്ടും അധികാരത്തില്‍ വന്നാല്‍ നിലവിലെ പ്രതിമാസ ധനസഹായം ആയിരം രൂപയില്‍ നിന്ന് രണ്ടായിരം രൂപയായി വര്‍ദ്ധിപ്പിക്കുമെന്ന ഡിഎംകെയുടെ വാഗ്ദാനത്തെയും വിജയ് വിമര്‍ശിച്ചു. ഇത്തരം തിരഞ്ഞെടുപ്പ് പ്രലോഭനങ്ങളില്‍ വീഴരുതെന്ന് അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു. താന്‍ രാഷ്ട്രീയത്തിലേക്ക് വന്നത് വോട്ട് തേടിയല്ല, മറിച്ച് നീതി തേടിയാണെന്നും തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും നിരന്തരം നുണകള്‍ പറയുകയാണെന്നും വിജയ് ആരോപിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും ഡിജിപി തസ്തിക ഒഴിഞ്ഞു കിടക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കര്‍ഷകരും ഡോക്ടര്‍മാരും നടത്തുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ വാദിക്കുന്നതുപോലെ ജനങ്ങള്‍ സന്തുഷ്ടരല്ല എന്നതിന്റെ തെളിവുകളാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഭരണകക്ഷിയായ ഡിഎംകെയ്ക്കും മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെയ്ക്കുമെതിരേ രൂക്ഷവിമര്‍ശനമാണ് വിജയ് ഉയര്‍ത്തിയത്. എന്നാല്‍, ഇരുകൂട്ടരുടെയും പേരുകള്‍ പരാമര്‍ശിച്ചില്ല. പകരം, സഖ്യകക്ഷികളെ ആശ്രയിക്കുന്നവര്‍ എന്ന വിധത്തിലായിരുന്നു പരാമര്‍ശം. ഡിഎംകെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്കൊപ്പവും എഐഎഡിഎംകെ ബിജെപി ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്കൊപ്പവുമാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത
---------------
Hindusthan Samachar / Sreejith S