തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും വിജയം; ബിആര്‍എസ് രണ്ടാമത്
Telungana, 13 ഫെബ്രുവരി (H.S.) തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം സൃഷ്ടിച്ച് കോണ്‍ഗ്രസ്. 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് കോര്‍പ്പറേഷനുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന് വലിയ മുന്‍തൂക്ക
Revanth Reddy


Telungana, 13 ഫെബ്രുവരി (H.S.)

തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം സൃഷ്ടിച്ച് കോണ്‍ഗ്രസ്. 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് കോര്‍പ്പറേഷനുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന് വലിയ മുന്‍തൂക്കമുണ്ട്. 116 നഗരസഭകളില്‍ 83 ഇടങ്ങളില്‍ കോണ്‍ഗ്രസാണ് മുന്നിലുള്ളത്. 23 നഗരസഭകളില്‍ ബിആര്‍എസ് മുന്നേറുമ്പോള്‍ അഞ്ചിടങ്ങളിലാണ് ബിജെപിക്ക് ലീഡുള്ളത്. അഞ്ചിടങ്ങളില്‍ മറ്റുപാര്‍ട്ടികളും മുന്നിലാണ്. ഏഴ് കോര്‍പ്പറേഷനുകളില്‍ നാലിടങ്ങളിലും കോണ്‍ഗ്രസിന് ലീഡുണ്ട്. ഒരിടത്ത് കോണ്‍ഗ്രസ് ഒരിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു.

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത് എന്നതുകൊണ്ട് ഫല വിവരങ്ങള്‍ വളരെ വൈകിയാണ് പുറത്ത് വരുന്നത്. ബുധനാഴ്ചയാണ് സംസ്ഥാനത്തെ ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും 116 മുനിസിപ്പാലിറ്റികളിലും തിരഞ്ഞെടുപ്പ് നടന്നത്. കോത്താഗുഡം, കരീംനഗര്‍, മെഹബൂബ്നഗര്‍, മംചീരിയല്‍, നിസാമാബാദ്, നല്‍ഗൊണ്ട, രാമഗുണ്ടം കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകളും 116 മുനിസിപ്പാലിറ്റികളിലെ 2,582 വാര്‍ഡുകളും ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭരണത്തിലേറിയ കോണ്‍ഗ്രസിന് ആത്മവിശ്വാസം ഉയര്‍ത്തുന്ന ഫലമാണ് പുറത്ത് വരുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News