Enter your Email Address to subscribe to our newsletters

Newdelhi, 14 ഫെബ്രുവരി (H.S.)
ലഷ്‌കർ ഇ തൊയ്‌ബയുടെ ഭീകരരെ സഹായിച്ച് രണ്ട് രഹസ്യ പ്രവർത്തകർക്ക് 15 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക കോടതി. കശ്‌മീർ കുപ്‌വാരയിലെ ഹന്ദ്വാര സ്വദേശികളായ സഹൂർ അഹമ്മദ് പീർ, നസീർ അബമ്മദ് പീർ എന്നിവരെയാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
യുഎപിഎ ആക്‌ടിലെ സെക്ഷൻ 18,19, എന്നീ ശിക്ഷാ വകുപ്പുകൾ പ്രകാരമാണ് വിധി. 15 വർഷം കഠിന തടവും സെക്ഷൻ 39 പ്രകാരം ഒൻപത് വർഷം അധിക തടവിനും ശിക്ഷ വിധിച്ചതായി കോടതി അറിയിച്ചു. കഠിന തടവിനോടൊപ്പം ഇരുവരും ചേർന്ന് 50,000 രൂപയും ഓരോരുത്തരായി 1,50,000 രൂപയും പിഴയായി അടയ്ക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
2016 ൽ ജമ്മു കശ്‌മീരിലേയ്ക്ക് നുഴഞ്ഞു കയറിയ ആയുധധാരികളായ പാകിസ്ഥാൻ ഭീകരർക്ക് ഭക്ഷണം, താമസ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചതെന്ന് വിവിധ വൃത്തങ്ങൾ പറഞ്ഞു. ഭീകരരുടെ നിർണായക പ്രവർത്തനങ്ങളിലും സ്ലീപ്പർ സെൽ പ്രവർത്തകർ ഇടപെട്ടിരുന്നെന്ന് കണ്ടെത്തിയതായും എൻഐഎയുടെ പ്രത്യേക കോടതി കണ്ടെത്തി.
പാക് പൗരനും ലഷ്‌ഖർ ഇ തൊയ്‌ബ ഭീകരനുമായ സൈഫുള്ള എന്ന ബഹാദുർ അലിയുടെ നേതൃത്വത്തിലുള്ള ഭീകരരാണ് ജമ്മു കശ്‌മീരിലേയ്ക്ക് നുഴഞ്ഞു കയറിയതെന്ന് അന്വേഷണ സംഘം മുൻപ് കണ്ടെത്തിയിരുന്നു. വൻ തോതിൽ സ്‌ഫോടക വസ്‌തുക്കളും വെടിക്കോപ്പുകളുമാണ് ഭീകരരുടെ പക്കൽ നിന്നും പിടിച്ചെടുത്തിരുന്നത്.
എന്നാൽ 2016 ജൂലൈ 25 നാണ് ബഹാദൂർ അലി അന്വേഷണ സംഘത്തിൻ്റെ പിടിയിലാകുന്നത്. ഇതേ തുടർന്ന് നുഴഞ്ഞുകയറ്റ സംഘത്തിലുണ്ടായിരുന്ന രണ്ട് ലെഷ്‌കർ ഇ തൊയ്‌ബ ഭീകരരായ അബു സാദ്, അബു ദർഗ എന്നിവർ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
2017 ജനുവരിയിലാണ് ലഷ്‌ഖർ ഇ തൊയ്‌ബ ഭീകര ഭീകരൻ ബഹാദൂർ അലിയ്ക്ക് എതിരെ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിക്കുന്നത്. തുടർന്ന് 2021 ലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സഹൂർ അഹമ്മദ് പീർ, നസീർ അബമ്മദ് പീർ എന്നിവരുടെ പങ്ക് തെളിയുന്നത്. ദേശീയ അന്വേഷണ ഏജൻസി 2018 ലാണ് ഇരുവർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR