ലഷ്‌കറെ തയിബ ഭീകരാക്രമണം ലക്ഷ്യമിടുന്നു; ഡല്‍ഹിയില്‍ അതീവ ജാഗ്രത
NEW DELHI, 21 ഫെബ്രുവരി (H.S.) ഇന്ത്യില്‍ ആക്രമണം നടത്താന്‍ ലഷ്‌കറെ തയിബ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.. ചെങ്കോട്ട, ചാന്ദ്‌ന
Indian Army


NEW DELHI, 21 ഫെബ്രുവരി (H.S.)

ഇന്ത്യില്‍ ആക്രമണം നടത്താന്‍ ലഷ്‌കറെ തയിബ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.. ചെങ്കോട്ട, ചാന്ദ്‌നി ചൗക്ക് അടക്കമുള്ള വിവിധ പ്രദേശങ്ങളാണ് ഭീകരര്‍ ലക്ഷ്യമിടുന്നത് എന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു.

ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 6ന് പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന് പകരമായാണ് സംഘടന ഇത്തരമൊരു നീക്കം ലക്ഷ്യമിടുന്നതെന്ന് സൂചനകളുണ്ട്. സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 160ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

2025 നവംബര്‍ 10ന് ചെങ്കോട്ടയ്ക്കു മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേരാണ് മരിച്ചത്. ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപമായിരുന്നു സ്‌ഫോടനം. ലാല്‍ ക്വില മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്‌ട്രേഷനിലുള്ള കാര്‍ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ പോകുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ എത്തിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഏറ്റ കനത്ത തിരിച്ചടിക്ക് പകരം വീട്ടാനാണ് ലഷ്‌കറെ തയിബയുടെ ശ്രമം എന്നാണ് വിവരം. ലഷ്‌കറെ തയിബയുടെ ആസ്ഥാനം മുദ്രികയിലെ മര്‍കസ് തയിബ ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ത്തിരുന്നു. ഇക്കാര്യം ലഷ്‌കറെ കമാന്‍ഡര്‍ ഖാസിം സമ്മതിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. മുദ്രികയിലെ തകര്‍ന്ന ഭീകരകേന്ദ്രത്തിനു മുന്നില്‍നിന്ന് ഖാസിം സംസാരിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്.

'ആക്രമണത്തില്‍ തകര്‍ന്ന, മുദ്രികയിലെ മര്‍കസ് തയിബയുടെ അവശിഷ്ടങ്ങള്‍ക്കു മുന്നിലാണ് ഞാന്‍ നില്‍ക്കുന്നത്. പുനര്‍നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ദൈവാനുഗ്രഹത്താല്‍ കെട്ടിടം നേരത്തെയുണ്ടായിരുന്നതിലും വലുതായി പണിയും'-ഖാസിം വിഡിയോയില്‍ പറയുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ശൈഖുപുര ജില്ലയിലാണ് മുദ്രിക. ഒട്ടേറെ ഭീകരര്‍ക്ക് മര്‍കസ് തയിബയില്‍നിന്ന് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ വിഡിയോയില്‍ സമ്മതിക്കുന്നുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News