കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി; കൊച്ചി ഗ്രൗണ്ടിന്റെ വാടക അവസാന നിമിഷം കൂട്ടി ജിസിഡിഎ
Kochi, 21 ഫെബ്രുവരി (H.S.) ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേവ്‌സിന്റെ ഹോം മത്സരങ്ങള്‍പ്രതിസന്ധിയില്‍. അവസാന നിമിഷം കൊച്ചി സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ നിലപാട് മആറ്റിയതാണ് പ്രതിസന്ധിക്ക് കാരണം. കൊച്ചിയിലെ ആദ്യ ഹോം മത്സരം ഞായറാഴ്ച നടക
karyavattom greenfield stadium


Kochi, 21 ഫെബ്രുവരി (H.S.)

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേവ്‌സിന്റെ ഹോം മത്സരങ്ങള്‍പ്രതിസന്ധിയില്‍. അവസാന നിമിഷം കൊച്ചി സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ നിലപാട് മആറ്റിയതാണ് പ്രതിസന്ധിക്ക് കാരണം. കൊച്ചിയിലെ ആദ്യ ഹോം മത്സരം ഞായറാഴ്ച നടക്കാനിരിക്കെ സ്റ്റേഡിയത്തിന് വാടക ഇനത്തില്‍ നല്‍കുന്ന തുക കൂട്ടണമെന്നു ജിസിഡിഎ എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ഈ സീസണില്‍ ഒരു മത്സരത്തിന് രണ്ടു ലക്ഷം രൂപ മതിയെന്നായിരുന്നു ജിസിഡിഎ നേരത്തേ പറഞ്ഞിരുന്നത്.

എന്നാല്‍ 4.20 ലക്ഷം രൂപ ഒരു മത്സരത്തിനു വേണമെന്നാണ് ജിസിഡിഎയുടെ പുതിയ നിലപാട്. ഇക്കാര്യത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി ചര്‍ച്ചകള്‍ തുടരുകയാണ്. വാടകയുടെ കാര്യത്തില്‍ ഇന്ന് തന്നെ അന്തിമ തീരുമാനം വരുമെന്നാണ് പുറത്തുവരുന്ന വിവരം. ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ളയാണ് വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റേഡിയം വാടക വെട്ടിക്കുറച്ചതായി അവകാശപ്പെട്ടത്.

നേരത്തെ വാടക താങ്ങാന്‍ കഴിയാതെ കൊച്ചി ഉപേക്ഷിച്ച് കുറഞ്ഞ വാടകയുള്ള കോഴിക്കോട്ടേക്ക് പോകാനൊരുങ്ങിയ ബ്ലാസ്റ്റേഴ്‌സിനെ ഇവിടെ പിടിച്ചു നിര്‍ത്താന്‍ കൂടിയാണ് വാടക കുറച്ചത്. എന്നാല്‍ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. ഫെബ്രുവരി 22 മുതല്‍ മേയ് മാസം വരെയുള്ള സമയങ്ങളിലാണ് 9 മത്സരങ്ങള്‍ നടക്കുക.

ഒട്ടേറെ ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരിട്ടാണ് ഇത്തവണ ഐഎസ്എല്‍ സംഘടിപ്പിക്കുന്നത്. മെസിയും അര്‍ജന്റീനയും കൊച്ചിയിലെത്തുമെന്ന പ്രതീക്ഷയില്‍ സ്റ്റേഡിയം നവീകരിച്ചതിനു ശേഷമുള്ള ആദ്യമത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റേത്. സ്റ്റേഡിയം മത്സര സജ്ജമാക്കാനുള്ള ഒരുക്കങ്ങള്‍ കൊച്ചിയില്‍ തുടരുകയാണ്

---------------

Hindusthan Samachar / Sreejith S


Latest News