Enter your Email Address to subscribe to our newsletters

New delhi, 21 ഫെബ്രുവരി (H.S.)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വീണ്ടും വിവാഹിതനായി. പ്രണയിനിയായ സോഫി ഷൈനിനെയാണ് ശിഖര്‍ ജീവിതത്തില്‍ ഒപ്പം കൂട്ടിയത്. ഡല്‍ഹിയില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഒരുവര്‍ഷത്തിലേറെ നീണ്ട ഡേറ്റിങ്ങിന് ശേഷമാണ് അയര്‍ലന്‍ഡ് സ്വദേശിനിയായ സോഫി ഷൈനിനെ ശിഖര്‍ ധവാന്‍ വിവാഹം ചെയ്യുന്നത്. ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹല്‍ ശിഖര്‍ ധവാന്റെ വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ക്രീം നിറത്തിലുള്ള ഷെര്‍വാണിയാണ് ധവാന്‍ വിവാഹദിവസം ധരിച്ചത്. അതിനോട് യോജിക്കുന്ന ലെഹങ്കയാണ് സോഫി ധരിച്ചത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് കമന്റുകളിട്ടത്. വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങുകളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
യുഎസ് കമ്പനിയായ നോര്‍ത്തേണ്‍ ട്രസ്റ്റ് കോര്‍പ്പറേഷന്റെ രണ്ടാം വൈസ് പ്രസിഡന്റ് (പ്രൊഡക്ട് കണ്‍സള്‍ട്ടന്റ്) ആണ് സോഫി ഷൈന്‍. അയര്‍ലന്‍ഡിലെ കാസ്റ്റ്ലെറോയ് കോളേജില്‍ നിന്നാണ് സോഫി ബിരുദമെടുത്തത്. ലിമെറിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മാര്‍ക്കറ്റിങ് ആന്‍ഡ് മാനേജ്മെന്റില്‍ ബിരുദാനന്തരബിരുദവും സോഫി നേടി. താന്‍ ജോലി ചെയ്യുന്ന യുഎഇയില്‍ വെച്ചാണ് സോഫി ശിഖര്‍ ധവാനെ കണ്ടുമുട്ടിയത്.
ശിഖര്‍ ധവാന്റെ രണ്ടാം വിവാഹമാണ് ഇത്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള കിക്ക് ബോക്‌സറായ ആയേഷ മുഖര്‍ജിയാണ് ധവാന്റെ ആദ്യഭാര്യ. 2012-ല്‍ വിവാഹിതരായ ഇരുവരും 2023-ലാണ് വിവാഹമോചിതരായത്. ഇരുവര്‍ക്കും സോരാവര്‍ എന്ന മകനുണ്ട്.
---------------
Hindusthan Samachar / Sreejith S