ആഗോള താരിഫ് ഇന്ത്യക്കും ബാധകം; പകരചുങ്കം 10 ശതമാനമെന്ന് പ്രഖ്യാപിച്ച് ട്രംപ്
Usa, 21 ഫെബ്രുവരി (H.S.) പകര ചുങ്കത്തില്‍ വ്യക്തത വരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിവിധ രാജ്യങ്ങള്‍ക്കെതിരെ ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് നടപടി. 150 ദിവസത്തേക്ക് ആഗോളതലത്തില്‍ 10% പകരച്ചു
Trump’s 50% Tariff on India Takes Effect Today


Usa, 21 ഫെബ്രുവരി (H.S.)

പകര ചുങ്കത്തില്‍ വ്യക്തത വരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിവിധ രാജ്യങ്ങള്‍ക്കെതിരെ ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് നടപടി. 150 ദിവസത്തേക്ക് ആഗോളതലത്തില്‍ 10% പകരച്ചുങ്കം ഏര്‍പ്പെടുത്തും. നിലവിലുള്ള തീരുവകള്‍ക്കു പുറമേയാണ് ഇതെന്നും ട്രംപ് പറഞ്ഞു.

1974ലെ വ്യാപാര നിയമപ്രകാരമാണ് ഉത്തരവെന്നും വ്യക്തമാക്കി. ഇന്ത്യയ്ക്കു മേലുള്ള പകരച്ചുങ്കം 18 ശതമാനമായി തുടരുമെന്ന് നേരത്തെ ട്രംപ് പറഞ്ഞെങ്കിലും ആഗോള താരിഫ് ഇന്ത്യയ്ക്കും ബാധകമാകുമെന്ന് പിന്നീട് തിരുത്തി. ഇതോടെ ഇന്ത്യയ്ക്കുള്ള 18 ശതമാനം തീരുവ പത്തായി കുറഞ്ഞു. വന്‍ തീരുവ ചുമത്തുമെന്നു മുന്നറിയിപ്പു നല്‍കി ഇന്ത്യ-പാക്ക് യുദ്ധം ഉള്‍പ്പെടെ 5 യുദ്ധങ്ങള്‍ നിര്‍ത്തിച്ചെന്ന വാദവും ട്രംപ് ആവര്‍ത്തിച്ചു. ഇന്ത്യയുമായും നരേന്ദ്ര മോദിയുമായും തനിക്കു നല്ല ബന്ധമാണെന്നും പറഞ്ഞു.

മറ്റു രാജ്യങ്ങളുടെ അന്യായമായ വ്യാപാര രീതികളില്‍നിന്ന് യുഎസിനെ സംരക്ഷിക്കുന്നതിന് ട്രംപ് അന്വേഷണം പ്രഖ്യാപിച്ചു. വിധിയെ ഭയാനകം എന്നു വിശേഷിപ്പിച്ച ട്രംപ്, തനിക്കെതിരെ വോട്ട് ചെയ്ത ജഡ്ജിമാര്‍ രാജ്യസ്‌നേഹമില്ലാത്തവരും യുഎസ് ഭരണഘടനയോടു കൂറില്ലാത്തവരുമാണെന്നും ആരോപിച്ചു.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ട്രംപ് ഏര്‍പ്പെടുത്തിയ അധിക തീരുവയും പകരച്ചുങ്കവുമാണ് യുഎസ് സുപ്രീംകോടതി റദ്ദാക്കിയത്. ട്രംപിന്റെ നടപടി നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായക നടപടി. 1977ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) തീരുവകള്‍ പ്രഖ്യാപിക്കാനായി പ്രയോഗിച്ചതിലൂടെ ട്രംപ് അധികാരപരിധി ലംഘിച്ചെന്ന യുഎസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷനല്‍ ട്രേഡിന്റെ വിധി സുപ്രീം കോടതി ശരിവച്ചു. ദേശീയ അടിയന്തരാവസ്ഥകളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഐഇഇപിഎ നിയമം.

ഐഇഇപിഎ ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികള്‍ അടിച്ചേല്‍പ്പിക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. താരിഫ് ചുമത്താനുള്ള അധികാരം യുഎസ് ഭരണഘടന കോണ്‍ഗ്രസിനാണ് നല്‍കിയിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / Sreejith S


Latest News