മന്കി ബാത്തില് ആലിന് ഷെറിനെ അനുസ്മരിച്ച് പ്രധാനമന്ത്രി
Newdelhi, 22 ഫെബ്രുവരി (H.S.) കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന് ഷെറിന് എബ്രഹാമിന് ആദരമര്പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തിലായിരുന്നു മോദി ആലിനെ അനുസ്മരിച്ചത്. ദിവസങ്ങള്ക്ക് മുമ്പാണ് കേരള
Alyn-Sherin-Abraham


Newdelhi, 22 ഫെബ്രുവരി (H.S.)

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന് ഷെറിന് എബ്രഹാമിന് ആദരമര്പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തിലായിരുന്നു മോദി ആലിനെ അനുസ്മരിച്ചത്.

ദിവസങ്ങള്ക്ക് മുമ്പാണ് കേരളത്തില് പത്ത് മാസം മാത്രം പ്രായമുള്ള ആലിന് ഷെറിന് എബ്രഹാം എന്ന കുഞ്ഞിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. കുഞ്ഞ് നഷ്ടപ്പെട്ട ആ വേദനയ്ക്കിടയിലും ആ അച്ഛനമ്മമാര് അവളുടെ അവയങ്ങള് ദാനം ചെയ്യാനുള്ള മഹത്തായ തീരുമാനം കൈക്കൊണ്ടു. ഇവരുടെ ആ തീരുമാനം ഏറെ ഹൃദയസ്പര്ശിയായി. മറ്റുള്ളവര്ക്ക് പ്രതീക്ഷകളേകി. അദ്ദേഹം ചൂണ്ടിക്കാട്ടി.

അവളുടെ മുന്നിലുള്ള സുദീര്ഘമായ ഒരു ജീവിതമാണ് കേവലം പത്ത് മാസം കൊണ്ട് അവസാനിച്ചത്. അവളെക്കുറിച്ചുള്ള പല പ്രതീക്ഷകളും സ്വപ്നങ്ങളും പൂര്ത്തിയായില്ല. അവളുടെ മാതാപിതാക്കളുടെ വേദന നമുക്ക് വാക്കുകളിലൂടെ പറയാനാകില്ലെന്നും മോദി കൂട്ടിച്ചേര്ത്തു.

ആലിന്റെ പിതാവ് അരുണ് എബ്രഹാമും അമ്മ ഷെറിനും എടുത്ത ആ വലിയ തീരുമാനം രാജ്യത്തെ നിരവധി പേരില് ഹൃദയസ്പര്ശിയായി. രാജ്യത്തെ ഓരോ പൗരനും ധീരമായ ഈ തീരുമാനത്തെ ആദരവോടെയാണ് കൈക്കൊണ്ടത്. അവരുടെ ഈ ഒരൊറ്റ തീരുമാനം അവരുടെ വ്യക്തിത്വത്തെയും കാഴ്ചപ്പാടുകളെയുമാണ് എടുത്ത് കാട്ടുന്നതെന്നും മോദി പറഞ്ഞു.

അവയവദാനത്തെക്കുറിച്ചുള്ള അവബോധം ഇന്ത്യയില് വര്ധിച്ചിട്ടുണ്ട്. നിരവധി പേര്ക്ക് സഹായകരമാകുന്നതാണ് ഈ മുന്നേറ്റം. രാജ്യത്തിന്റെ വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണങ്ങള്ക്ക് ഈ മാറ്റം ശക്തി പകരുന്നതാണെന്നും പ്രധാനമന്ത്രി മന് കി ബാത്തില് പറഞ്ഞു.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ് എബ്രഹാമിന്റെയും ഷെറിന് ആന് ജോണിന്റെയും മകളായ ആലിന് ഫെബ്രുവരി അഞ്ചിന് ഉണ്ടായ വാഹനാപകടത്തില് പരിക്കേറ്റാണ് മരണമടഞ്ഞത്. കോട്ടയത്ത് നിന്ന് തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറില് യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോര്മ കവല ജംഗ്ഷന് സമീപം വച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്ക് ശേഷം മസ്തിഷ്ക മരണം സംഭവിച്ചതിനു പിന്നാലെയാണ് ആലിന്റെ അവയവങ്ങള് ദാനം ചെയ്യാന് തീരുമാനിച്ചത്. കരള്, രണ്ട് വൃക്ക, ഹൃദയവാല്വ്, രണ്ട് നേത്ര പടലങ്ങള് എന്നിവ ദാനം ചെയ്യാന് മാതാപിതാക്കള് തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന് ഷെറിന് മാറുകയായിരുന്നു. ഇതുവഴി അഞ്ച് കുഞ്ഞുങ്ങള്ക്കാണ് പുതുജീവിതം ലഭിച്ചത്. ഈ മാസം പതിനഞ്ചിന് സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ആലിനെ യാത്രയാക്കിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News