ആറ്റുകാല് പൊങ്കാല; സുരക്ഷയ്ക്ക് 5855 പോലീസുകാര്, 950 ബസുകളുമായി കെഎസ്ആര്ടിസി,
Thiruvananthapuram, 22 ഫെബ്രുവരി (H.S.) ആറ്റുകാല് പൊങ്കാല കെങ്കേമമാക്കാന് അവലോകന യോഗം ചേര്ന്നു. വിവിധ സര്ക്കാര് വകുപ്പുകള് ചേര്ന്ന് പ്രവര്ത്തിക്കാന് തീരുമാനിച്ചു. ഭക്തര്ക്ക് പ്രയാസം ഉണ്ടാക്കാത്ത രീതിയില് സൗകര്യം ഒരുക്കും. അതേസമയം, പ്രദേശവാസികള്ക്
Attukal pongala


Thiruvananthapuram, 22 ഫെബ്രുവരി (H.S.)

ആറ്റുകാല് പൊങ്കാല കെങ്കേമമാക്കാന് അവലോകന യോഗം ചേര്ന്നു. വിവിധ സര്ക്കാര് വകുപ്പുകള് ചേര്ന്ന് പ്രവര്ത്തിക്കാന് തീരുമാനിച്ചു.

ഭക്തര്ക്ക് പ്രയാസം ഉണ്ടാക്കാത്ത രീതിയില് സൗകര്യം ഒരുക്കും. അതേസമയം, പ്രദേശവാസികള്ക്ക് അസൗകര്യങ്ങള് വരുത്താതെ ശ്രദ്ധിക്കാനും യോഗത്തില് ധാരണയായി. 5855 പോലീസുകാരെയാണ് സുരക്ഷയ്ക്ക് വേണ്ടി നിയോഗിക്കുക. മുഖ്യമന്ത്രി യോഗ തീരുമാനങ്ങള് വിശദീകരിച്ചു.

''ആറ്റുകാല് പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള് ചര്ച്ച ചെയ്യാന് ഇന്നലെ ക്ഷേത്ര ഓഡിറ്റോറിയത്തില് അവലോകന യോഗം ചേര്ന്നു. പൊങ്കാല മഹോത്സവം നടത്തുന്നതിനായി വിവിധ സര്ക്കാര് വകുപ്പുകള് ഏകോപിതമായി പ്രവര്ത്തിക്കുന്നുണ്ട്. ഭക്തജനങ്ങള്ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയില് സൗകര്യങ്ങള് ഒരുക്കാനും പ്രദേശവാസികളുടെ അസൗകര്യങ്ങള് കുറയ്ക്കാനും ഉദ്യോഗസ്ഥര്ക്ക് നിര്ദ്ദേശം നല്കി.

സുരക്ഷാ ക്രമീകരണങ്ങള്- 5855 പോലീസ് ഉദ്യോഗസ്ഥരെ നാല് സോണുകളിലായി വിന്യസിക്കും. ഡ്രോണ് നിരീക്ഷണം, 83 പുതിയ സിസിടിവി ക്യാമറകള്, അഞ്ച് വാച്ച് ടവറുകള് എന്നിവ സജ്ജമാക്കി. കൂടാതെ, പാര്ക്കിംഗിനായി ക്യുആര് കോഡ് സംവിധാനവും 24 മണിക്കൂര് കണ്ട്രോള് റൂമും ഏര്പ്പെടുത്തിയിട്ടുണ്ട്.

ഗതാഗത സൗകര്യം- കെ.എസ്.ആര്.ടി.സി 700 പ്രത്യേക ബസുകളും 250 ബഡ്ജറ്റ് ടൂറിസം ബസുകളും സര്വീസ് നടത്തും. നഗരത്തിനുള്ളില് ഇലക്ട്രിക് ബസുകള് ഉപയോഗിച്ച് ചെയിന് സര്വീസുകളുണ്ടാകും. റെയില്വേ അധിക ട്രെയിനുകളും സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങള്- പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണികള് പൂര്ത്തിയാക്കി. ജല അതോറിറ്റി 1550 ടാപ്പുകളും 50 ഷവറുകളും സ്ഥാപിക്കും. കെ.എസ്.ഇ.ബി 250 ട്രാന്സ്ഫോര്മറുകള് പരിശോധിക്കുകയും പ്രത്യേക കണ്ട്രോള് റൂം സജ്ജമാക്കുകയും ചെയ്തു.

ആരോഗ്യവും ശുചിത്വവും- 'ഹരിത പൊങ്കാല' ഉറപ്പാക്കാന് ശുചിത്വ മിഷന്റെ 'ഹരിത പൊങ്കാല കിറ്റ്' വിതരണം ചെയ്യും. പ്ലാസ്റ്റിക് നിരോധനം കര്ശനമായി നടപ്പാക്കും. സ്ത്രീകള്ക്കായി പ്രത്യേക മൊബൈല് ടോയ്ലറ്റുകള് ലഭ്യമാക്കും.

മറ്റ് സേവനങ്ങള്- ഫയര് ഫോഴ്സിന്റെ 51 വാഹനങ്ങള് നഗരത്തിന്റെ വിവിധയിടങ്ങളിലായി നിലയുറപ്പിക്കും. ലഹരി വിരുദ്ധ പരിശോധനകള്ക്കായി പോലീസും എക്സൈസും സംയുക്തമായി പ്രവര്ത്തിക്കും. ഭക്തലക്ഷങ്ങള് എത്തുന്ന ഈ മഹോത്സവം വന് വിജയമാക്കാന് എല്ലാവരുടെയും സഹകരണം അത്യന്താപേക്ഷിതമാണ്. തലസ്ഥാന നഗരിയിലെ എല്ലാവരും ഇതിനായി രംഗത്തിറങ്ങണമെന്ന് അഭ്യര്ത്ഥിക്കുന്നു.''

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News