Enter your Email Address to subscribe to our newsletters

New delhi, 23 ഫെബ്രുവരി (H.S.)
ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില വര്‍ദ്ധിക്കുന്നതില്‍ ആശങകയില്ലെന്ന് ധനമന്ത്രി നിര്മലാ സീതാരാമന്‍. വിപണിയിലെ സാഹചര്യം സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്. സ്വര്‍ണത്തിനും വെള്ളിക്കുമുണ്ടായ നിലവില്‍ ആവശ്യകത ഉയര്‍ന്നത് 'സീസണല്‍' ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുമായുള്ള ബജറ്റിന് ശേഷമുള്ള പതിവ് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിര്‍മലാ സീതാരാമന്‍.
'വിപണിയിലെത്തുന്ന മിക്ക സ്വര്‍ണ്ണവും ഇറക്കുമതി ചെയ്യുന്നതാണ്. നമ്മള്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ്. ആവശ്യകത നിറവേറ്റാന്‍ ഇത് പര്യാപ്തമല്ലാത്തതുകൊണ്ട് ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്വര്‍ണ്ണത്തിന് നല്ല നിക്ഷേപ സാധ്യതയുണ്ട്. രാജ്യത്തെ ഉയര്‍ന്ന ആവശ്യം സീസണല്‍ ആണെന്ന് തോന്നുന്നു. ഞങ്ങള്‍ ഇത് നിരീക്ഷിക്കുന്നുണ്ട്, ഇത് ആശങ്കാജനകമായ അവസ്ഥയില്‍ എത്തിയിട്ടില്ല' നിര്‍മല പറഞ്ഞു.
റിസര്‍വ്വ് ബാങ്കും ഈ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. 'ഇന്ന് മിക്ക രാജ്യങ്ങളും, പ്രത്യേകിച്ച് കേന്ദ്ര ബാങ്കുകള്‍, സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നുണ്ട്. കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ കാരണമാണ് അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില വര്‍ധിച്ചും കുറഞ്ഞും വരുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. അമേരിക്കയിലെ തീരുവ പ്രശ്നത്തെക്കുറിച്ചും ധനമന്ത്രി പ്രതികരിച്ചു. വാണിജ്യ, വ്യവസായ മന്ത്രാലയം സാഹചര്യം വിലയിരുത്തുകയാണ്. ഇതിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയാനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നും സ്വര്‍ണവിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. തിങ്കളാഴ്ച (ഫെബ്രുവരി 23) ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 61,000 രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ന്നു.
ഇന്നത്തെ സ്വര്‍ണവില സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന് 320 രൂപ വര്‍ധിച്ച് 61,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 7,640 രൂപയായി. ശനിയാഴ്ചയും ഞായറാഴ്ചയും വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് പുതിയ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ വില കുത്തനെ ഉയര്‍ന്നത്. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവിലയില്‍ ചില ഇടിവുകള്‍ പ്രകടമായെങ്കിലും മാസത്തിന്റെ പകുതിയോടെ വില വീണ്ടും ഉയരുന്ന പ്രവണതയാണ് കാണുന്നത്.
വില വര്‍ധനവിന്റെ കാരണങ്ങള്‍ ആഗോള വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,700 ഡോളറിന് മുകളില്‍ തുടരുന്നതും പലിശ നിരക്കുകളില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷകളും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. കൂടാതെ, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ആഭ്യന്തര വിപണിയില്‍ വില കൂടാന്‍ കാരണമാകുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S