Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 ഫെബ്രുവരി (H.S.)
തിരുവനന്തപുരം : കഴക്കൂട്ടം - കോവളം ബൈപാസിൽ തിരുവല്ലം ടോൾ പ്ലാസ മുതൽ വാഴമുട്ടം വരെയുള്ള ഭാഗങ്ങളിലെ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഫോർട്ട് അസിസ്റ്റന്റ് പോലീസ് കമ്മീഷണറും ദേശീയ പാതാ അതോറിറ്റി പ്രോജക്റ്റ് ഡയറക്ടറുടെ പ്രതിനിധിയും സംയുക്ത സ്ഥല പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരന്തരമുള്ള അപകടങ്ങൾ ഒഴിവാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
തിരുവല്ലം ടോൾ പ്ലാസക്കും വാഴമുട്ടത്തിനുമിടയിലുള്ള രണ്ട് പ്രധാന ജംഗ്ഷനുകളിൽ സുഗമവും സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗതം ഉറപ്പാക്കാൻ സിഗ്നൽ ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും നിർദ്ദിഷ്ട ദൂരത്ത് സ്ഥാപിച്ചിട്ടുണ്ടെന്ന് ദേശീയപാതാ അതോറിറ്റി പ്രോജക്റ്റ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു.
2023 ജനുവരി 23 ന് കോവളം ഭാഗത്ത് നിന്ന് തിരുവല്ലം ഭാഗത്തേക്ക് അമിതവേഗതയിൽ ഓടിച്ചുവന്ന ബൈക്കിടിച്ച് വഴിയാത്രക്കാരി സന്ധ്യയും ബൈക്ക് ഓടിച്ചിരുന്ന അരവിന്ദും മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. ബൈക്കിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ഫോർട്ട് ഏ.സി.പി. കമ്മീഷനെ അറിയിച്ചു. മീഡിയനുകളിൽ ഫെൻസിംഗ്, സീബ്രാ ക്രോസ് ലൈൻ, സ്പീഡ് ബ്രേക്കറുകളും ഹമ്പുകളും സ്ഥാപിച്ചാൽ മാത്രമേ അപകടം കുറയ്ക്കാൻ കഴിയുകയുള്ളുവെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S