പോക്സോ ഇരകളുടെ പേര് വെളിപ്പെടുത്തി; ആര് ശ്രീലേഖക്കെതിരെ FIR
Thiruvanathapuram, 26 ഫെബ്രുവരി (H.S.) പോക്‌സോ കേസ് ഇരകളുടെ പേര് വെളിപ്പെടുത്തിയതിന് മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലറുമായ ശ്രീലേഖക്കെതിരെ കേസ്. നിര്‍ഭയ കേസ്, കിളിരൂര്‍- കവിയൂര്‍ കേസുകള്‍ കൂടാതെ ഗോവിന്ദച്ചാമി പ്രതിയായ ട്
R.Sreelekha IPS


Thiruvanathapuram, 26 ഫെബ്രുവരി (H.S.)

പോക്‌സോ കേസ് ഇരകളുടെ പേര് വെളിപ്പെടുത്തിയതിന് മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലറുമായ ശ്രീലേഖക്കെതിരെ കേസ്. നിര്‍ഭയ കേസ്, കിളിരൂര്‍- കവിയൂര്‍ കേസുകള്‍ കൂടാതെ ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെയും പെരുമ്പാവൂര്‍ പീഡന കേസിലെയും അടക്കം നിരവധി പീഡന കേസുകളിലെ പ്രായപൂര്‍ത്തി ആയിട്ടില്ലാത്തടക്കമുള്ള ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തി എന്നാണ് പരാതി.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവില്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി (CRSJS ) സെക്രട്ടറി ആര്‍. ജയചന്ദ്രന്‍ ആണ് ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി തിരുവനന്തപുരം മ്യൂസിയം പോലീസിനെ സമീപിച്ചത്. എന്നാല്‍ മുന്‍ ഡിജിപി ആയിരുന്ന ശ്രീലേഖയുടെ ശക്തമായ സ്വാധീനത്തെ തുടര്‍ന്ന് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് തെളിവുകളും പരാതിയും പരിശോധിച്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 3 (JFCM 3), കേരളത്തിലെ ആദ്യത്തെ വനിത ഡി ജി പി കൂടിയായിരുന്ന ശ്രീലേഖയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് ക്രൈം നമ്പര്‍ 205/2026 ആയി FIR രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരനുവേണ്ടി അഡ്വ. എം അനില്‍ കുമാര്‍ ആണ് കോടതിയില്‍ ഹാജരായത്.

---------------

Hindusthan Samachar / Sreejith S


Latest News