ഇനി തിരിച്ചടി താവളങ്ങളില് ഒതുങ്ങില്ല; പാകിസ്താന് ലോകത്തിനു മുന്നില് പരാജയം സമ്മതിക്കേണ്ടി വരുമെന്ന് ലെഫ്റ്റനന്റ് ജനറല് മനോജ് കുമാര് കത്യാര്
New delhi, 26 ഫെബ്രുവരി (H.S.) പാകിസ്താന്റെ ആണവ ഭീഷണികളെ ഇന്ത്യന്‍ സൈന്യം ഭയക്കുന്നില്ലെന്നും ഭാവിയിലെ ഏത് സാഹചര്യങ്ങളെയും നേരിടാന്‍ പൂര്‍ണ്ണമായി തയ്യാറാണെന്നും വെസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ മനോജ് കുമാര്‍ കത്യാര്‍. ഭാവിയില്‍ എ
army cheif


New delhi, 26 ഫെബ്രുവരി (H.S.)

പാകിസ്താന്റെ ആണവ ഭീഷണികളെ ഇന്ത്യന്‍ സൈന്യം ഭയക്കുന്നില്ലെന്നും ഭാവിയിലെ ഏത് സാഹചര്യങ്ങളെയും നേരിടാന്‍ പൂര്‍ണ്ണമായി തയ്യാറാണെന്നും വെസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ മനോജ് കുമാര്‍ കത്യാര്‍. ഭാവിയില്‍ എന്തെങ്കിലും സംഘര്‍ഷമുണ്ടായാല്‍ അത് നിര്‍ണായകമായ വിജയത്തില്‍ തന്നെ കലാശിക്കുമെന്നും അദ്ദേഹം പാകിസ്താനെ ഓര്‍മ്മിപ്പിച്ചു. മാമൂന്‍ മിലിട്ടറി സ്റ്റേഷനിലെ ധ്യാന്‍ സിംഗ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിന് ശേഷം സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷന്‍ സിന്ദൂറിനിടെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് തന്നെ പാകിസ്താന്‍ ആണവ ഭീഷണി മുഴക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'അവര്‍ വീഴുകയാണെങ്കില്‍ ലോകത്തിന്റെ പകുതിയോളം തങ്ങളോടൊപ്പം കൊണ്ടുപോകുമെന്ന് അവര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഞങ്ങള്‍ അവരുടെ ആണവ ഭീഷണികളെ അവഗണിച്ചു. ഇത്തവണ, കഴിഞ്ഞകാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞങ്ങള്‍ മികച്ച രീതിയില്‍ തയ്യാറാണ്, വ്യക്തമായ ഭാവി പദ്ധതികളോടെ' വെസ്റ്റേണ്‍ കമാന്‍ഡ് മേധാവി പറഞ്ഞു.

നമ്മുടെ നേതൃത്വം രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്ക് വേണ്ടി പ്രതിജ്ഞാബദ്ധരായിരിക്കുമ്പോള്‍, അവരുടെ നേതൃത്വവും സൈനിക ജനറല്‍മാരും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളാല്‍ പ്രചോദിതരാണെന്നും അദ്ദേഹം പറഞ്ഞു. 'അധികാരം നിലനിര്‍ത്തുക, പ്രസക്തരായിരിക്കുക. ഇതിനായി അവര്‍ ഇന്ത്യയുമായുള്ള യുദ്ധസമാനമായ സാഹചര്യം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നു' കത്യാര്‍ പറഞ്ഞു.

പാകിസ്താന് തുറന്ന പോരാട്ടത്തില്‍ ഇന്ത്യയെ നേരിടാന്‍ ധൈര്യമോ ശക്തിയോ ഇല്ലെന്നും അവര്‍ നിഴല്‍ യുദ്ധത്തെ ആശ്രയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 'തീവ്രവാദ സംഘടനകളിലൂടെ പാകിസ്താന്‍ ഇന്ത്യയെ ആവര്‍ത്തിച്ച് പ്രകോപിപ്പിക്കുന്നു, അതിനാല്‍ നമ്മള്‍ പ്രതികരിക്കുമ്പോള്‍ അത് യുദ്ധസമാനമായ സാഹചര്യത്തിലേക്ക് മാറുകയും അവര്‍ക്ക് അവരുടെ ജനങ്ങളുടെ പിന്തുണ ലഭിക്കുകയും ചെയ്യും' സൈനിക കമാന്‍ഡര്‍ പറഞ്ഞു.

വിജയത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് പാകിസ്താന്‍ സ്വന്തം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഭാവിയിലെ നമ്മുടെ വിജയം താവളങ്ങളോ പോസ്റ്റുകളോ നശിപ്പിക്കുന്നതില്‍ മാത്രം ഒതുങ്ങില്ലെന്ന് ലെഫ്റ്റനന്റ് ജനറല്‍ കത്യാര്‍ ഓമര്‍പ്പിച്ചു. 'ഇനി നമ്മുടെ വിജയം വ്യോമതാവളങ്ങളും സൈനിക പോസ്റ്റുകളും നശിപ്പിക്കുന്നതില്‍ മാത്രം ഒതുങ്ങില്ല; നമ്മുടെ വിജയം ഭൂമിയില്‍ ആയിരിക്കും. അത് വളരെ നിര്‍ണ്ണായകമായിരിക്കും, അവര്‍ മുട്ടുകുത്തി വീഴുകയും ലോകത്തിനു മുന്നില്‍ പരാജയം സമ്മതിക്കേണ്ടി വരികയും ചെയ്യും' അദ്ദേഹം പറഞ്ഞു.

'ശത്രുവിന്റെ പ്രദേശത്തേക്ക് പ്രവേശിക്കാനും പ്രധാനപ്പെട്ട പ്രദേശങ്ങള്‍ പിടിച്ചടക്കാനും അവരെ മുറിവേല്‍പ്പിക്കാനും നിങ്ങള്‍ക്ക് ധൈര്യമുണ്ടായിരിക്കണം. അതേ സമയം, നിങ്ങള്‍ ജമ്മുവിനെയും പഞ്ചാബിനെയും സംരക്ഷിക്കണം. അടുത്ത ഓപ്പറേഷനിലെ നിങ്ങളുടെ വിജയം രാജ്യത്തെ അഭിമാനഭരിതരാക്കും' വെസ്റ്റേണ്‍ കമാന്‍ഡ് മേധാവി സൈനികരോടായി പറഞ്ഞു.

ഈ പ്രദര്‍ശനം ഓപ്പറേഷന്‍ സിന്ദൂറിന്റെ ആഘോഷം മാത്രമല്ല, നിരന്തരമായ ജാഗ്രതയും തയ്യാറെടുപ്പും അത്യാവശ്യമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. 'അപകടം നീങ്ങിയിട്ടില്ല. നമ്മുടെ തയ്യാറെടുപ്പ് മുമ്പത്തേക്കാള്‍ വലുതായിരിക്കണം, ശത്രുവിന് മുമ്പത്തേക്കാള്‍ ശക്തമായ പ്രതികരണം നല്‍കണം' സൈനിക കമാന്‍ഡര്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News