ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുരാരി ബാബു ഇ ഡി യ്ക്കു മുന്നിൽ
Kochi, 03 ഫെബ്രുവരി (H.S.) ശബരിമല സ്വർണക്കൊള്ള കേസിലെ ചോദ്യം ചെയ്യലിനായി ദേവസ്വം ബോര്‍ഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ഇഡിയ്ക്ക് മുന്നിൽ ഹാജരായി. ദ്വാരപാലക-കട്ടിളപ്പാളി കേസുകളിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് മുരാരി ബാബു ​ഹാജരായിരിക
Murari Babu


Kochi, 03 ഫെബ്രുവരി (H.S.)

ശബരിമല സ്വർണക്കൊള്ള കേസിലെ ചോദ്യം ചെയ്യലിനായി ദേവസ്വം ബോര്‍ഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ഇഡിയ്ക്ക് മുന്നിൽ ഹാജരായി. ദ്വാരപാലക-കട്ടിളപ്പാളി കേസുകളിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് മുരാരി ബാബു ​ഹാജരായിരിക്കുന്നത്. റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ വിശദീകരണം ചോദിക്കാനാണ് ഇഡിയുടെ നീക്കം. ഇഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ.

കേസിൽ ഇഡി ചോദ്യം ചെയ്യുന്ന ആദ്യത്തെയാളാണ് മുരാരി ബാബു. എസ്ഐടി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കാൻ വൈകിയതോടെ സ്വാഭാവിക ജാമ്യം ലഭിച്ചാണ് മുരാരി ബാബു പുറത്തിറങ്ങിയത്. സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം തുടരുന്നതിനിടെയാണ് ഇഡിയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്

കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആദ്യത്തെ ആള്‍ കൂടിയാണ് മുരാരി ബാബു. കഴിഞ്ഞ ഒക്ടോബര്‍ 23 നാണ് കട്ടിളപ്പാളി- ദ്വാരപാലക കേസിൽ മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്. സ്വർണക്കൊള്ളയിലെ എസ്ഐടി രജിസ്റ്റർ ചെയ്ത ദ്വാരപാലക കേസിൽ രണ്ടാം പ്രതിയും കട്ടിളപ്പാളി കേസിൽ ആറാം പ്രതിയുമാണ് മുരാരി ബാബു.

ശബരിമല സ്വർണ്ണകൊള്ള കേസിൽ വലിയ രീതിയിൽ അനധികൃത സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടുണ്ടെന്നാണ് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ.. ഇക്കാര്യങ്ങളിൽ വിശദീകരണം തേടാനാണ് മുരാരി ബാബുവിനെ ഇടി വിളിച്ചുവരുത്തിയത്.. സ്വർണകൊള്ളയിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഇൻഫോ ഡയറക്ടറേറ്റിന് കേന്ദ്രം നേരത്തെ അനുമതി നൽകിയിരുന്നു..

കള്ളപ്പണ ഇടപാടുകൾ നടന്നുവെന്ന സൂചനയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതിനുശേഷം ആണ് ജാമ്യത്തിൽ ഇറങ്ങിയ മുരാരി ബാബുവിനെ ചോദ്യം ചെയ്യുന്നത്.. കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊല്ലം കോടതിയെ വിജിലൻസ് കോടതിയെ സമീപിച്ചുവെങ്കിലും പ്രത്യേക അന്വേഷണസംഘം എതിർപ്പ്അ റിയിച്ചിരുന്നു.. എന്നാൽ ഈ എതിർപ്പ് തള്ളിയാണ് രേഖകൾ കൈമാറാൻ വിജിലൻസ് കോടതി 2025 ഡിസംബർ 19ന് ഉത്തരവിട്ടത്..

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുക്കുന്നതിനാണ് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിന് അനുമതി ലഭിച്ചിട്ടുള്ളത്.. ഇ.ഡി. കൊച്ചി അഡീഷണൽ ഡയറക്ടർ രാകേഷ് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മുരാരി ബാബുവിനെ കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർധൻ എന്നിവരുടെ സാമ്പത്തിക ഇടപാടുകളായിരിക്കും ഇ.‍ഡി. പ്രധാനമായും പരിശോധിക്കുക. മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻദേവസ്വം പ്രസിഡന്റുമാരായ എ. പത്മകുമാർ, എൻ. വാസു, പി.എസ്. പ്രശാന്ത്, അംഗം വിജയകുമാർ, കെ.എസ്. ബൈജു, ഡി. സുധീഷ്‌കുമാർ, ദേവസ്വംബോർഡ് അംഗങ്ങൾ എന്നിവരെ കേസിൽ ചോദ്യംചെയ്യും.

കേസിൽ അന്താരാഷ്ട്ര പുരാവസ്തു കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായിയെയും എൻഫോമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തേക്കും.. നിലവിൽ അറസ്റ്റിലായി ജയിലിൽ ഉള്ളവർ പുറത്തിറങ്ങുന്ന മുറയ്ക്ക് ആയിരിക്കും ചോദ്യം ചെയ്യൽ പുരോഗമിക്കുക..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News