Enter your Email Address to subscribe to our newsletters

New delhi, 04 ഫെബ്രുവരി (H.S.)
പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. അതിനായുള്ള പ്രത്യേക ദൗത്യവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍ ചൊവ്വാഴ്ച സൗദിയിലെത്തി. തന്ത്രപ്രാധന ചര്‍ച്ചകള്‍ക്കായാണ് അജിത് ഡോവലിന്റെ സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ട്.
പശ്ചിമേഷ്യ സംഘര്‍ഷ ഭരിതമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. മേഖലയില്‍ ഗാസ സമാധാന പദ്ധതി നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഡോവലിന്റെ സന്ദര്‍ശനത്തിനു വലിയ പ്രാധാന്യമാണുള്ളത്. ഇതിനു പുറമേ ഇറാന്‍-യുഎസ് യുദ്ധസമാന സാഹചര്യത്തില്‍ ഡോവലിന്റെ സന്ദര്‍ശനം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ഡപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പവന്‍ കപൂര്‍ ഇറാന്‍ സന്ദര്‍ശിച്ചു 5 ദിവസം കഴിയുമ്പോഴാണ് ഡോവല്‍ സൗദിയിലെത്തിയത്.
സര്‍ക്കാര്‍തലത്തില്‍ ഡോവലിന്റെ സൗദി സന്ദര്‍ശനത്തിനു ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും നല്‍കിയിരുന്നില്ല. എന്നാല്‍ സൗദിയിലെത്തിയപ്പോള്‍ ഡോവലിനെ വിമാനത്താവളത്തില്‍ സൗദി ഡപ്യൂട്ടി മന്ത്രിയും ഇന്ത്യന്‍ പ്രതിനിധിയും ചേര്‍ന്നു സ്വീകരിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസി സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തിരുന്നു. ഇതിലൂടെയാണ് ഡോവലിന്റെ യാത്രയെക്കുറിച്ച് പുറംലോകം അറിഞ്ഞത്.
അടുത്തിടെ പാക്കിസ്ഥാനുമായി സൗദി തന്ത്രപ്രധാന പ്രതിരോധ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനു ശേഷം സൗദി അറേബ്യ സന്ദര്‍ശിക്കുന്ന മുതിര്‍ന്ന ഇന്ത്യന്‍ പ്രതിനിധിയാണ് ഡോവലെന്നതും ഈ യാത്രയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. സൗദി -പാക്ക് കരാറിനു പിന്നാലെ മറ്റൊരു അറബ് രാജ്യമായ യുഎഇ ഇന്ത്യയുമായി പ്രതിരോധ പങ്കാളിത്തത്തിനു തയാറായിരുന്നു.
---------------
Hindusthan Samachar / Sreejith S