Enter your Email Address to subscribe to our newsletters

Mumbai, 06 ഫെബ്രുവരി (H.S.)
സമൂഹത്തിന് മാതൃകയാകുന്ന രീതിയില്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മകന്‍ ജീത് അദാനിയും ഭാര്യ ദിവ അദാനിയും.
ഭിന്നശേഷിയുള്ള 500 സ്ത്രീകളെ (divyang women) പിന്തുണച്ചാണ് വിവാഹ വാര്‍ഷികം അര്‍ത്ഥവത്താക്കിയത്. ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച 'അദാനി മംഗള്‍ സേവ' (Adani Mangal Seva) എന്ന പദ്ധതിയിലൂടെയാണ് ശാരീരിക പരിമിതികളുള്ള സ്ത്രീകളെ സഹായിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്.
10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നല്‍കി ഈ സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും അന്തസും ഉറപ്പാക്കുകയാണ് അദാനി മംഗള്‍ സേവ' എന്ന പദ്ധതി. അദാനി ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ഈ സംരംഭം അഞ്ച് വര്‍ഷത്തേക്ക് പിന്തുണ നല്‍കാനാണ് ലക്ഷ്യമിടുന്നത്. അഹമ്മദാബാദിലെ ശാന്തിഗ്രാമില്‍ ബെല്‍വെഡെരെ ക്ലബ്ബ് പുല്‍ത്തകിടിയില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് ജീത് അദാനിയും ഭാര്യ ദിവയും വിവാഹ വാര്‍ഷിക ദിനം ആഘോഷിച്ചത്.
കഴിഞ്ഞ വര്‍ഷം വിവാഹത്തോടനുബന്ധിച്ച് തുടങ്ങിയ ഈ പദ്ധതിയിലൂടെ തിരഞ്ഞെടുത്ത 500 സ്ത്രീകള്‍ക്ക് 10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമാണ് നല്‍കിയിരിക്കുന്നത്. ഇതുവഴി സ്ത്രീകള്‍ക്ക് മാസം തോറും നിശ്ചിത വരുമാനം ലഭിക്കും. 10 വര്‍ഷത്തിന് ശേഷം ഈ വലിയ തുക അവരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാം. ദിവ്യാംഗ സ്ത്രീകള്‍ക്ക് അന്തസോടെ ജീവിക്കാനുള്ള സാമ്പത്തിക അടിത്തറ പാകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
അദാനി ഗ്രൂപ്പിന്റെ സാമൂഹിക ക്ഷേമ വികസന വിഭാഗമായ അദാനി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി വരും വര്‍ഷങ്ങളിലും തുടരും. ഓരോ വര്‍ഷവും പുതുതായി 500 സ്ത്രീകള്‍ക്ക് വീതം അഞ്ച് വര്‍ഷത്തേക്ക് ഈ സഹായം നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പ്രതിവര്‍ഷം 50 കോടി രൂപയാണ് മാറ്റിവെക്കുന്നത്. 25-നും 40-നും ഇടയില്‍ പ്രായമുള്ള, അംഗപരിമിതര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുള്ള (യുണീക്ക് ഡിസെബിലിറ്റി ഐഡി കാര്‍ഡ്) സ്ത്രീകള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
വാര്‍ഷിക പരിപാടിയില്‍ ഗുണഭോക്താക്കള്‍ക്ക് സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം നടത്തി. ബ്ലൈന്‍ഡ് പീപ്പിള്‍സ് അസോസിയേഷന്‍ ഓഫ് അഹമ്മദാബാദിന്റെ വിവിധ കലാപരിപാടികളും ഗര്‍ബ അവതരണവും ഫ്യൂഷന്‍ സംഗീത പ്രകടനവും ചടങ്ങിന്റെ മാറ്റുകൂട്ടി. തുടര്‍ന്ന് പരിപാടിയുടെ ലക്ഷ്യങ്ങളും സ്വാധീനവും വിശദീകരിക്കുന്ന അവതരണങ്ങളും നടന്നു. ചടങ്ങിനോടനുബന്ധിച്ച് ഗുണഭോക്താക്കളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ വിവരിക്കുന്ന പുസ്തകം ഗൗതം അദാനി പ്രകാശനം ചെയ്തു. അത്താഴ വിരുന്നോടെയാണ് പരിപാടി സമാപിച്ചത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കിട്ട പോസ്റ്റിലൂടെ ഗൗതം അദാനി, ജീത് അദാനിക്കും ദിവയ്ക്കും വിവാഹ വാര്‍ഷികത്തില്‍ അനുഗ്രഹം നേരുകയും അദാനി മംഗള്‍ സേവയുടെ തുടര്‍ച്ചയെക്കുറിച്ച് പ്രതീക്ഷ പങ്കുവയ്ക്കുകയും ചെയ്തു. ഈ സംരംഭം നിരവധി കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷയും അന്തസും പുതിയ പ്രതീക്ഷയും കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുണഭോക്താക്കളുടെ ജീവിതത്തില്‍ ആത്മവിശ്വാസവും പുഞ്ചിരിയും പുനഃസ്ഥാപിക്കുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തി ഭൗതിക വിജയത്തെ മറികടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ ആഘോഷങ്ങള്‍ സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റണമെന്ന തങ്ങളുടെ കാഴ്ചപ്പാടാണ് ഇതിലൂടെ നടപ്പാക്കുന്നതെന്ന് അദാനി ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പ്രീതി അദാനി പറഞ്ഞു. അദാനി മംഗള്‍ സേവ എന്നത് വെറുമൊരു പദ്ധതിയല്ല, മറിച്ച് സ്ത്രീകളുടെ ശക്തി, പ്രതിരോധശേഷി, അന്തസ് എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംരംഭമാണ്.
പരിപാടിയില്‍ സംസാരിച്ച ജീത് അദാനി, ഈ സംരംഭം സ്ത്രീകള്‍ക്ക് തുടര്‍ച്ചയായ പിന്തുണ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. അന്തസ് ഒരിക്കലും സാഹചര്യങ്ങളെ ആശ്രയിക്കരുതെന്നുള്ള വിശ്വാസത്തിലാണ് സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ദിവ അദാനി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR