നടന്‍ വിജയ്ക്ക് തിരിച്ചടി; ഒന്നര കോടി രൂപ പിഴത്തുക അടക്കണമെന്ന് മദ്രാസ് ഹൈക്കോടതി
Chennai, 06 ഫെബ്രുവരി (H.S.) നടനും ടിവികെ അധ്യക്ഷനുമായ വിജയിക്ക് തിരിച്ചടി. ആദായ നികുതി തട്ടിപ്പ് കേസിലാണ് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നര കോടി രൂപ പിഴത്തുക വിജയ് അടക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2
TVK VIJAY SPEECH


Chennai, 06 ഫെബ്രുവരി (H.S.)

നടനും ടിവികെ അധ്യക്ഷനുമായ വിജയിക്ക് തിരിച്ചടി. ആദായ നികുതി തട്ടിപ്പ് കേസിലാണ് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നര കോടി രൂപ പിഴത്തുക വിജയ് അടക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2016-ലെ വരുമാനത്തില്‍ 15 കോടി രൂപ റിട്ടേണ്‍സില്‍ കാണിച്ചിട്ടില്ല എന്നായിരുന്നു കേസ്.

വിജയ് നായകനായ പുലി സിനിമയുടെ വരുമാനം കണക്കില്‍ കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിജയ്‌ക്കെതിരേ ആദായനികുതി വകുപ്പ് നടപടി എടുത്തത്. 1.5 കോടി രൂപ പിഴ അടക്കാന്‍ അന്ന് ആദായനികുതി വകുപ്പ് നിര്‍ദ്ദേശിച്ചു. ഇതിനെതിരേ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് സെന്തില്‍ കുമാര്‍ രാമമൂര്‍ത്തിയാണ് നികുതിവെട്ടിപ്പിലെ പിഴ ശിക്ഷ ശരിവെച്ചത്. നിയമവശം പരിശോധിച്ച ശേഷമാണ് നടപടി എന്നായിരുന്നു ആദായനികുതി വകുപ്പ് കോടതിയില്‍ വാദിച്ചത്. പിഴ ചുമത്താനുള്ള സമയപരിധി കഴിഞ്ഞാണ് ആദായനികുതി വകുപ്പിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഉത്തരവ് ഉണ്ടായത് എന്നാണ് വിജയിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

തമിഴനാട്ടില്‍ നിയമസഭാ തിരിഞ്ഞെടുപ്പിന് ഒരുങ്ങുന്ന വിജയ്ക്ക് വലിയ തിരിച്ചടിയാകുന്ന ഉത്തരവാണ് ഉണ്ടായിരിക്കുന്നത്. നികുതിവെട്ടിച്ച് ആള്‍ എന്ന വിശേഷണം എതിരാളികള്‍ വിജയ്ക്ക് ചാര്‍ത്തും എന്ന് ഉറപ്പാണ്. ഇതിന് എന്ത് വിശദീകരണം നല്‍കും എന്ന ആലോചനയിലാണ് നടന്‍. നേരത്തെ ടിവികെയുടെ റാലിക്കിടെ കരൂരില്‍ ദുരന്തമുണ്ടായത് വിജയ്ക്ക് വലിയ വെല്ലുവളി ആയിരുന്നു. ദുരന്തമുണ്ടായ ഉടന്‍ പരിക്കേറ്റവരെ തിരിഞ്ഞു നോക്കാതെ ചെന്നൈക്ക് പോയതില്‍ വലിയി വിമര്‍ശനം ഉയര്‍ന്നിരുന്നു. അതില്‍ നിന്നും കരകയറി വരുന്നതിന് ഇടയിലാണ് ആദായ നികുതി തട്ടിപ്പിലും തിരിച്ചടി നേരിടുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News