ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ കാര്‍ഷിക രംഗത്ത് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും; കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍.
New delhi, 06 ഫെബ്രുവരി (H.S.) ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ഇന്ത്യയില്‍ കാര്‍ഷിക രംഗത്ത് അപകടങ്ങള്‍ക്കപ്പുറം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. രാജ്യത്തെ കാര്‍ഷിക-ക്ഷീര മേഖലകളുടെ താല്‍പര്യങ്ങള്‍ പൂര്‍ണമായു
Shivraj Singh Chouhan


New delhi, 06 ഫെബ്രുവരി (H.S.)

ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ഇന്ത്യയില്‍ കാര്‍ഷിക രംഗത്ത് അപകടങ്ങള്‍ക്കപ്പുറം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. രാജ്യത്തെ കാര്‍ഷിക-ക്ഷീര മേഖലകളുടെ താല്‍പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്ന കരാറാണിത്. പ്രധാന ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, പ്രധാന വിളകള്‍, മില്ലറ്റുകള്‍, ക്ഷീര ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് യാതൊരുവിധ ഭീഷണിയുമുണ്ടാകില്ല. ചെറുകിട-വന്‍കിട കര്‍ഷകരുടെ താല്‍പര്യങ്ങള്‍ ഒരുപോലെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

ഇന്ത്യയുടെ കയറ്റുമതി സാധ്യതകള്‍ വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഏകദേശം 63,000 കോടി രൂപയുടെ അരി ഇതിനകം യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതി തീരുവ കുറയുന്നത് അരി, സുഗന്ധവ്യഞ്ജനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് നേരിട്ട് ഗുണകരമാകും. വസ്ത്ര കയറ്റുമതിയിലെ വര്‍ധന ദശലക്ഷക്കണക്കിനു പരുത്തി കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകും.

പ്രധാന കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കുള്ള സംരക്ഷണം കരാറിലുടനീളം മാറ്റമില്ലാതെ തുടരും. കര്‍ഷകര്‍ നമ്മുടെ അന്നദാതാക്കളാണ്. കര്‍ഷകരെ സംരക്ഷിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. കര്‍ഷകര്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്താന്‍ വ്യാപാരക്കരാര്‍ സഹായിക്കുമെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

കര്‍ഷകര്‍ നമ്മുടെ അന്നദാതാക്കളാണെന്നും അവരുടെ താല്‍പ്പര്യങ്ങള്‍ തികച്ചും സുരക്ഷിതമാണെന്നും ചൗഹാന്‍ പറഞ്ഞു. രാഷ്ട്രീയ ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴും, ഇന്ത്യന്‍ കാര്‍ഷിക പരമാധികാരം സംരക്ഷിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും കര്‍ഷകര്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്താന്‍ ഈ വ്യാപാരക്കരാര്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ പ്രവേശനം ലഭിക്കുമെന്ന യുഎസ് ട്രഷറി സെക്രട്ടറിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനെത്തുടര്‍ന്നുണ്ടായ ആശങ്കകള്‍ക്കും മന്ത്രി മറുപടി നല്‍കി. ആഭ്യന്തര കര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കുന്ന രീതിയില്‍ ഇന്ത്യന്‍ വിപണി ഒരിടത്തും തുറന്നുനല്‍കിയിട്ടില്ലെന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ഇതിനോടകം പാര്‍ലമെന്റില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതായും അദ്ദേഹം ആവര്‍ത്തിച്ചു. പ്രധാന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള സംരക്ഷണം കരാറിലുടനീളം മാറ്റമില്ലാതെ തുടരുമെന്നാണ് മന്ത്രി ഉറപ്പുനല്‍കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News