Enter your Email Address to subscribe to our newsletters

Thiruvanathapuram, 06 ഫെബ്രുവരി (H.S.)
യുവാക്കല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിനു മുന്നില്‍ വച്ചാണ് അപകടം. 2 ബൈക്ക് യാത്രികര്‍ക്ക് പരുക്ക്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണു ഗുരുതരമായ പരുക്കേറ്റത്. നിവേദിതിന്റെ കാലുകള്‍ക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
KL 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. സുധീര്‍കുമാര്‍ രാജു എന്നാണ് കാറിന്റെ ആര്‍സി ഉടമസ്ഥന്റെ പേരെന്നാണ് ഇന്നലെ രാത്രി പൊലീസ് നല്‍കിയ വിവരം. ഒരു നടന്റെ വാഹനമാണെന്നും അദ്ദേഹത്തിന്റെ ഡ്രൈവറായിരിക്കാം വാഹനം ഓടിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുമുണ്ടായിരുന്നു. എന്നാല്‍ താന്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മണിയന്‍പിള്ള രാജു ഇന്നു രാവിലെ സ്ഥിരീകരിച്ചു. സുബ്രഹ്‌മണ്യം ഹാളിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
അപകടത്തിനു പിന്നാലെ മണിയന്‍പിള്ള രാജുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. നടനെ അന്വേഷിച്ച് ഇന്നലെ രാത്രിയോടെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. തന്റെ കാറിന്റെ പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോള്‍ പേടി കാരണമാണ് വാഹനം നിര്‍ത്താത്തതെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ഇന്ന് രാവിലെ തന്നെ പോലീസ് സ്‌റ്റേഷനില്‍ഹാജരാകുമെന്ന് നടന്‍ അറിയിച്ചു.
നടന്‍ മദ്യപിച്ചിരുന്നു എന്നും ആരോപണമുണ്ട്. വൈദ്യപരിശോധന നടത്തിയാല്‍ തെളിയിക്കാന്‍ കഴിയാതിരിക്കാനാണ് അപ്പോള്‍ മുങ്ങിയത് എന്നാണ വിവരം. എട്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ രക്ത പരിശോധനയില്‍ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാന്‍ കഴിയില്ല.
---------------
Hindusthan Samachar / Sreejith S