മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സൈന്യം; ഒരു കമാന്‍ഡോക്ക് വീരമൃത്യു
Mumbai, 06 ഫെബ്രുവരി (H.S.) മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ മാവോയിസ്റ്റ് വേട്ട്. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് നക്സലൈറ്റുകളെ സൈന്യം വിധിച്ചു. ഒരു കമാന്‍ഡോയും കൊല്ലപ്പെട്ടു. മഹാരാഷ്ട്ര പൊലീസിലെ സി-60 നക്സല്‍ വിരുദ്ധ കമാന്‍ഡോയാണ്
Chhattisgarh 10 Naxalites killed in encounter, automatic weapons and explosives recovered


Mumbai, 06 ഫെബ്രുവരി (H.S.)

മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ മാവോയിസ്റ്റ് വേട്ട്. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് നക്സലൈറ്റുകളെ സൈന്യം വിധിച്ചു. ഒരു കമാന്‍ഡോയും കൊല്ലപ്പെട്ടു. മഹാരാഷ്ട്ര പൊലീസിലെ സി-60 നക്സല്‍ വിരുദ്ധ കമാന്‍ഡോയാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട കമാന്‍ഡോ അഹേരി സ്വദേശിയും താലൂക്ക് അഹേരിയിലെ ദമ്രാഞ്ചയിലെ മന്ദ്രയില്‍ സ്ഥിര താമസക്കാരനുമായ ദീപക് ചിന്ന മാധവി (38) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട നക്സലൈറ്റുകള്‍ ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയുടെ അതിര്‍ത്തിക്ക് അടുത്ത പ്രദേശമാണ് ഗഡ്ചിരോളി.

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസുമായി (ഐടിബിപി) നടത്തിയ സംയുക്ത തെരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒരു പുരുഷനും സ്ത്രീയും ഉള്‍പ്പെടെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.

വെടിവയ്പില്‍ പരിക്കേറ്റ ദീപക് ചിന്ന മാധവിയേയും ഉന്നത വിഭാഗത്തിലെ മറ്റൊരു ജവാനേയും അടിയന്തര വൈദ്യസഹായത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് ഹെലികോപ്റ്റര്‍ വഴി കൊണ്ടുപോയിരുന്നു. എന്നാല്‍ ഭമ്രാഗഡിലെ സബ് ജില്ലാ ആശുപത്രിയില്‍ വച്ച് ദീപക് മരണമടഞ്ഞതായി അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാത്രി നടന്ന ഏറ്റുമുട്ടലില്‍ മറ്റൊരു ജവാന്‍ കിഷ്ട്യാപള്ളി സ്വദേശിയായ ജോഗ മാധവിക്ക് വെടിയേറ്റിരുന്നു. 'അയാള്‍ അപകടനില തരണം ചെയ്തു, ഉടന്‍ തന്നെ ഗഡ്ചിരോളിയിലേക്ക് ഹെലികോപ്റ്റര്‍ വഴി കൊണ്ടുപോകും,' പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

തെരച്ചിലിനിടെ, ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് ഒരു എകെ-47 റൈഫിളും രണ്ട് എസ്എല്‍ആറുകളും സൈന്യം പിടിച്ചെടുത്തു. അതേസമയം, മൃതദേഹങ്ങളും വസ്തുക്കളും വീണ്ടെടുക്കുന്നതിനായി പൊലീസ് സംഘങ്ങള്‍ കാട്ടിലേക്ക് കൂടുതല്‍ ദൂരം പോയിരുന്നു.

പ്രദേശത്ത് നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഗഡ്ചിരോളി പൊലീസ് പറയുന്നതനുസരിച്ച്, മഹാരാഷ്ട്ര പൊലീസിലെ സി-60 കമാന്‍ഡോകള്‍ കഴിഞ്ഞ മൂന്ന് ദിവസമായി തെരച്ചില്‍ നടത്തിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News