ശബരിമല സ്വര്‍ണക്കൊള്ള : അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു
Thiruvanathapuram, 07 ഫെബ്രുവരി (H.S.) ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നു. എസ്‌ഐടി നോട്ടിസ് നല്‍കിയാണ് അടൂര്‍ പ്രകാശിനെ വിളിപ്പിച്ചത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി
potty adoor


Thiruvanathapuram, 07 ഫെബ്രുവരി (H.S.)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നു. എസ്‌ഐടി നോട്ടിസ് നല്‍കിയാണ് അടൂര്‍ പ്രകാശിനെ വിളിപ്പിച്ചത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ അടൂര്‍ പ്രകാശ് പോറ്റിയുടെ വീട്ടില്‍ എത്തിയതായും മൊഴികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്.

പോറ്റിക്കൊപ്പമുള്ള ചിത്രങ്ങളിലും വാങ്ങിയ പാരിതോഷികത്തിലും എസ്‌ഐടി വ്യക്തത തേടും. സോണിയ ഗാന്ധിയുമായുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൂടിക്കാഴ്ചയിലും അടൂര്‍ പ്രകാശ് ഉണ്ടായിരുന്നു. പോറ്റിയും അടൂര്‍ പ്രകാശും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നോ എന്നാണ് എസ്‌ഐടി പ്രധാനമായും അന്വേഷിക്കുന്നത്. മണ്ഡലത്തിലെ വോട്ടര്‍ എന്നല്ലാതെ പോറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് അടൂര്‍ പ്രകാശ് പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. ഇന്നലെ പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയുടെ കാസര്‍കോട്ടെ ഉദ്ഘാടന വേദിയില്‍ അടൂര്‍ പ്രകാശ് പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് എസ്‌ഐടിക്ക് മുന്നിലേക്ക് അടൂര്‍ പ്രകാശ് എത്തിയത്.

നേരത്തെ, കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളില്‍ വീണ്ടും കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നിരിക്കെയാണ് കേസില്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്യുന്നത്.

ശബരിമല സ്വര്‍ണക്കൊളള ഉയര്‍ത്തി സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുളള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് എസ്‌ഐടിയുടെ ഈ നാക്കം. പോറ്റിയെ കേറ്റിയേ എന്ന പാരഡിയുമായി ആദ്യം കളം നിറഞ്ഞെങ്കിലും സോണിയ ഗാന്ധിക്കൊപ്പം പോറ്റി നില്‍ക്കുന്ന ചിത്രം പുറത്തു വന്നതോടെ കോണ്‍ഗ്രസ് തെല്ല് പ്രതിരോധത്തിലാണ്. വിഷയത്തില്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട് എങ്കിലും ചര്‍ച്ചയാകാം എന്ന സര്‍ക്കാര്‍ നിലപാടിന് വഴങ്ങാന്‍ നിയമസഭയില്‍ പോലും കോണ്‍ഗ്രസ് തയാറായില്ല. സോണി ഗാന്ധി, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നിവരുടേ പേര് പറഞ്ഞ് ഭരണപക്ഷം വലിയ ആക്രമണം നടത്തും എന്ന വിലയിരുത്തലിലാണ് ഇത്.

---------------

Hindusthan Samachar / Sreejith S


Latest News