രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി.
Malaysia, 08 ഫെബ്രുവരി (H.S.) രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി. വിമാനത്താവളത്തിൽ വച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്. ഗാർഡ് ഓഫ് ഓണർ ഉൾപ്പെടെയുള്ള ഔദ്യോഗിക സ്വീകരണ
Narendra Modi


Malaysia, 08 ഫെബ്രുവരി (H.S.)

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി. വിമാനത്താവളത്തിൽ വച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്. ഗാർഡ് ഓഫ് ഓണർ ഉൾപ്പെടെയുള്ള ഔദ്യോഗിക സ്വീകരണ ചടങ്ങുകൾ നൽകിയാണ് മലേഷ്യ മോദിയെ സ്വീകരിച്ചത്.

വിമാനത്താവളത്തിലെ ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ഇരുനേതാക്കളും ഒരുമിച്ചാണ് ക്വാലാലംപൂരിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാൻ എത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നത്.

വിവിധ മേഖലകളിലുള്ള ബന്ധം വികസിപ്പിക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. ഭീകരതയെ ചെറുക്കുന്നതിലുള്ള ഇന്ത്യയുടെ സന്ദേശം വ്യക്തമാണെന്നും അതിൽ വിട്ടുവീഴ്‌ചയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും മലേഷ്യയും സമുദ്ര അയൽക്കാരാണെന്നും ഇന്ന് ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ വലിയ രാജ്യമാണ് മലേഷ്യ എന്നും മോദി പറഞ്ഞു. നമ്മുടെ നാഗരികതകളും സാംസ്‌കാരിക പൈതൃകവും ജനാധിപത്യ മൂല്യങ്ങളും നമ്മെ പരസ്‌പരം ബന്ധിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.

ഭീകരവാദത്തിനെതിരായ പോരാട്ടം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടൽ, സമുദ്ര സുരക്ഷ എന്നിവയിൽ ഇരുപക്ഷവും സഹകരണം ശക്തിപ്പെടുത്തുമെന്ന് മോദി വ്യക്തമാക്കി. ഭീകരവാദത്തിൻ്റെ കാര്യത്തിൽ ഇരട്ടത്താപ്പുകൾ പാടില്ലെന്നും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ വേണമെന്നും അദ്ദേഹം സന്ദർശനത്തിനിടെ വ്യക്തമാക്കി. കൂടാതെ പ്രതിരോധ സഹകരണം കൂടുതൽ സമഗ്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളർച്ച മലേഷ്യയുടെയും മൊത്തം ഏഷ്യയുടെയും പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിജയം മലേഷ്യയുടെ വിജയമാണ്, അത് ഏഷ്യയുടെ വിജയമാണ് എന്നതായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന സന്ദേശം.

എഐ ഡിജിറ്റൽ സാങ്കേതിക വദ്യകൾക്കൊപ്പം സെമികണ്ടക്‌ടറുകൾ, ആരോഗ്യം, ഭക്ഷ്യ സുരക്ഷ എന്നിയിലുള്ള പങ്കാളിത്തം തങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും മോദി പറഞ്ഞു. ഇന്തോ-പസഫിക് മേഖലയോടുള്ള ഇന്ത്യയുടെ സമീപനത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. അസോസിയേഷൻ ഓഫ് സൗത്ത് ഈസ്‌റ്റ് ഏഷ്യൻ നേഷൻസുമായി ചേർന്ന് ഇന്തോ-പസഫിക് മേഖലയിലൂടനീളമുള്ള വികസനത്തിനും സമാധാനത്തിനും സ്ഥിരതയ്ക്കു‌മായി ഇന്ത്യ പ്രവർത്തിക്കുമെന്നും മോദി പറഞ്ഞു.

മലേഷ്യയിലെ ഏതാണ്ട് 30 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹം ഇരു രാജ്യങ്ങൾക്കുമിടയിലെ സജീവമായ പാലം ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അതേസമയം വ്യാപാരം, നിക്ഷേപം, കണക്‌റ്റിവിറ്റി, പ്രതിരോധം എന്നിവയിൽ ഇന്ത്യയും മലേഷ്യയും സഹകരണം വികസിപ്പിക്കുന്നത് തുടരുകയാണെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹി പറഞ്ഞു. ആഗോള വ്യാപാര സാമ്പത്തിക രംഗത്ത് ഇന്ത്യ അതിശയകരമായ വളർച്ച കൈവരിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾക്ക് മുമ്പ് ഇന്ന് രാവിലെ പെർദാന പുത്രയിൽ മോദിക്ക് സ്വീകരണം നൽകിയെന്നും സമൂഹ മാധ്യമമായ എക്‌സിൽ പ്രധാനമന്ത്രി പങ്കുവച്ചിരുന്നു.

ഇന്നലെ (ഫെബ്രുവരി 7) രാവിലെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി മോദി മലേഷ്യൻ സമയം വൈകുന്നേരമാണ് കോലാലംപൂരിലെത്തിയത്. വിമാനത്താവളത്തിൽ നടന്ന സ്വീകരണ ചടങ്ങുകൾക്ക് ശേഷം മോദി മലേഷ്യയിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്‌ത് കൊണ്ട് രാജ്യത്ത് ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാറുകളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി ആഗോള വിപണിയിൽ ഇന്ത്യയുടെ വളരുന്ന സ്വാധീനം ചൂണ്ടിക്കാട്ടിയിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News