ആര്‍ജെഡി എല്‍ഡിഎഫ് വിടില്ല; ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ശ്രേയാംസ് കുമാര്‍
Kozhikkode, 09 ഫെബ്രുവരി (H.S.) ഇടതുമുന്നണിയില്‍ ആര്‍ജെഡി നേരിടുന്ന കടുത്ത അവഗണനയെന്ന് എംവി ശ്രേയാംസ് കുമാര്‍. എല്‍ഡിഎഫ് വിടുക എന്നത് നിലവില്‍ പാര്‍ട്ടിയുടെ അജണ്ടയിലില്ലെന്ന് ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. താന്‍ ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാ
RJD in LDF


Kozhikkode, 09 ഫെബ്രുവരി (H.S.)

ഇടതുമുന്നണിയില്‍ ആര്‍ജെഡി നേരിടുന്ന കടുത്ത അവഗണനയെന്ന് എംവി ശ്രേയാംസ് കുമാര്‍. എല്‍ഡിഎഫ് വിടുക എന്നത് നിലവില്‍ പാര്‍ട്ടിയുടെ അജണ്ടയിലില്ലെന്ന് ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. താന്‍ ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്നും അദ്ദേഹംപ്രഖ്യാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ളില്‍ നിന്നുതന്നെ ഉണ്ടായ അച്ചടക്കരാഹിത്യമാണ് പാര്‍ട്ടിയുടെ പരാജയത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുവാരല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പലയിടത്തും ആര്‍ജെഡി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചുകുത്തി. എല്‍ഡിഎഫ് നേതാക്കള്‍ പലയിടത്തും വിമതരെയും സ്വതന്ത്രരെയും പിന്തുണച്ചപ്പോള്‍ ആര്‍ജെഡി കൃത്യമായ മുന്നണി മര്യാദ കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവും അമിത ആത്മവിശ്വാസവും തിരിച്ചടിക്ക് കാരണമായിട്ടുണ്ടാകാമെങ്കിലും, പ്രധാന പ്രശ്‌നം അച്ചടക്കമില്ലായ്മയാണെന്ന് ആര്‍ജെഡി ചൂണ്ടിക്കാട്ടി.

പരേതനായ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആര്‍ജെഡിക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ഇന്നത്തെ സിപിഎം നേതൃത്വം തയ്യാറാകണം. അര്‍ഹമായ പരിഗണന പാര്‍ട്ടിക്ക് ലഭിക്കുന്നില്ല. തിരുവിതാംകൂര്‍, കൊച്ചി മേഖലകളില്‍ കൂടുതല്‍ സീറ്റുകള്‍ക്ക് ആര്‍ജെഡിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ ശക്തിക്കനുസരിച്ചുള്ള സീറ്റുകള്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. ഇടതുമുന്നണിയില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നും എന്നാല്‍ ആര്‍ജെഡി നിലവില്‍ അനീതി നേരിടുകയാണെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. എല്‍ഡിഎഫ് ജാഥയ്ക്ക് ശേഷം പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ മുന്നണിയില്‍ ശക്തമായി ഉന്നയിക്കാനാണ് ആര്‍ജെഡി തീരുമാനം.

---------------

Hindusthan Samachar / Sreejith S


Latest News