മുന് വൈക്കം എംഎല്എ കെ. അജിത്തും ഡോ. റോബിന് രാധാകൃഷ്ണനും ബിജെപിയില്
Thiruvananthapuram, 01 മാര്ച്ച് (H.S.) മുന് വൈക്കം എംഎല്എയും സിപിഐയുടെ മുതിര്ന്നനേതാവുമായ കെ. അജിത്തും സോഷ്യല് മീഡിയ ഇന്ഫ്ളൂവന്സറും ബിഗ് ബോസ് താരവുമായ ഡോ. റോബിന് രാധാകൃഷ്ണനും ബിജെപിയില് ചേര്ന്നു. മാരാര്ജി ഭവനില് നടന്ന ചടങ്ങില് ഇരുവര്ക്കും ബിജെപി സ
BJP


Thiruvananthapuram, 01 മാര്ച്ച് (H.S.)

മുന് വൈക്കം എംഎല്എയും സിപിഐയുടെ മുതിര്ന്നനേതാവുമായ കെ. അജിത്തും സോഷ്യല് മീഡിയ ഇന്ഫ്ളൂവന്സറും ബിഗ് ബോസ് താരവുമായ ഡോ. റോബിന് രാധാകൃഷ്ണനും ബിജെപിയില് ചേര്ന്നു. മാരാര്ജി ഭവനില് നടന്ന ചടങ്ങില് ഇരുവര്ക്കും ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് അംഗത്വം നല്കി പാര്ട്ടിയിലേക്ക് സ്വീകരിച്ചു. പരമ്പരാഗതമായി സിപിഐ കുടുംബമാണ് അജിത്തിന്റേത്. അദേഹത്തിന്റെ പിതാവ് എം.കെ കേശവനും സിപിഐയുടെ എംഎല്എയായിരുന്നു. 2006ലും 2011ലുമാണ് വൈക്കത്തുനിന്നും കെ. അജിത്ത് എംഎല്എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഐ കോട്ടയം ജില്ലാ കൗണ്സില് അംഗത്വവും എഐടിയുസി സംസ്ഥാന കൗണ്സില് അംഗത്വവും രാജിവെച്ചാണ് കെ. അജിത്ത് ബിജെപിയില് ചേര്ന്നത്.

കഴിഞ്ഞ പത്തുവര്ഷത്തിനുള്ളില് പട്ടികജാതി പട്ടികവര്ഗ വിഭാഗങ്ങള്ക്ക് അര്ഹമായി കിട്ടേണ്ട പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടുവെന്ന് അജിത്ത് പറഞ്ഞു. ഇതിനെതിരെ സംസാരിക്കാന് ഭരണ-പ്രതിപക്ഷങ്ങള് തയാറാവുന്നില്ല. ഇക്കാര്യങ്ങളില് വളരെ നിരാശനായിരുന്നു. സമാനചിന്താഗതിക്കാരുമായി ഇക്കാര്യങ്ങള് പങ്കുവെച്ചതിന് ശേഷമാണ് ബിജെപിയില് ചേരാന് തീരുമാനിച്ചത്. ദേശീയ തലത്തില് പട്ടികജാതി പട്ടികവര്ഗ വിഭാഗങ്ങള് ഏറ്റവുമധികം പിന്തുണ നല്കുന്നത് ബിജെപിയാണ്. രാജ്യത്ത് ഏറ്റവുമധികം പട്ടികജാതി-വര്ഗ വിഭാഗത്തിലുള്ള എംപിമാരും എംഎല്എമാരും മന്ത്രിമാരും ഉള്ളത് ബിജെപിയിലാണ്. പക്ഷേ, കേരളത്തില് ബിജെപി ഇവര്ക്കെതിരാണെന്ന പ്രചാരണമാണ് നടക്കുന്നത്. പട്ടിക ജാതി വിഭാഗത്തില് നിന്നും പട്ടിക വര്ഗ വിഭാഗത്തില് നിന്നും ഒരോ രാഷ്ട്രപതിമാരെ സൃഷ്ടിക്കാന് കഴിഞ്ഞത് ബിജെപിക്ക് മാത്രമാണ്. ഞാന് പ്രതിധാനം ചെയ്യുന്ന ജനതയ്ക്ക് എന്തെങ്കിലും ചെയ്യാന് ബിജെപിക്കേ കഴിയൂവെന്ന ബോധ്യം ഉള്ളതിനാലാണ് അംഗത്വം സ്വീകരിക്കുന്നതെന്നും അദേഹം പറഞ്ഞു. വൈക്കത്തും എന്തെങ്കിലും മാറ്റമുണ്ടാക്കാന് ബിജെപിക്കേ സാധിക്കൂവെന്നും കെ. അജിത്ത് പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ റോബിന് രാധാകൃഷ്ണന് ഡോക്ടര് എന്ന നിലയിലും ഇന്ഫ്ളുവന്സറെന്ന നിലയിലും ശ്രദ്ധേയനാണ്. മോദിയുടെ വികസന പ്രവര്ത്തനത്തിലും യുവാക്കള്ക്ക് നല്കുന്ന പ്രഥമ പരിഗണനയിലും ആകൃഷ്ടനായാണ് ബിജെപിയില് അംഗത്വം എടുത്തതെന്ന് അദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റിഷോയിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച വ്യക്തികൂടിയാണ് ഡോ. റോബിന് രാധാകൃഷ്ണന്. മരാര്ജി ഭവനില് നടച്ച ചടങ്ങില് ബിജെപി ജനറല് സെക്രട്ടറി എസ്. സുരേഷ്, എന്ഡിഎ വൈസ് ചെയര്മാന് എഎന് രാധാകൃഷ്ണന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമന് തുടങ്ങിയവര് സംസാരിച്ചു.

പശ്ചിമേഷ്യയിലെ സംഘര്ഷം

ഹെല്പ്പ് ഡസ്ക് തുറന്ന് ബിജെപി

പശ്ചിമേഷ്യയിലെ സംഘര്ഷത്തില് അകപ്പെട്ട മലയാളികള്ക്ക് കൈത്താങ്ങുമായി കേരള ബിജെപി ഹെല്പ്പ് ഡസ്ക്കുകള് ആരംഭിച്ചു. 30 സംഘടന ജില്ലാ ഓഫീസുകളിലും ഹെല്പ്പ് ഡസ്ക് സേവനങ്ങള് ലഭ്യമാകുമെന്ന് സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് പറഞ്ഞു. മലയാളികള്ക്ക് എന്ത് ആവശ്യങ്ങള് ഉണ്ടായാലും ഹെല്പ്പ് ഡസ്കുമായി ബന്ധപ്പെടാം. 1800 257 4357 എന്ന ടോള് ഫ്രീ നമ്പരില് ഹെല്പ്പ് ഡസ്കുമായി ബന്ധപ്പെടാം. കേന്ദ്ര സര്ക്കാരിന്റെ അടിയന്തര ഇടപെടല് ആവശ്യമായ കാര്യങ്ങളും ഹെല്പ്പ് ഡസ്കിന്റെ ശ്രദ്ധയില്പ്പെടുത്താവുന്നതാണെന്നും അദേഹം പറഞ്ഞു.

കുടിവെള്ള പ്രതിസന്ധി മനപ്പൂര്വ്വം:

വിശ്വാസികളെ സര്ക്കാര് വെല്ലുവിളിക്കുന്നുവെന്ന് ബിജെപി

തിരുവനന്തപുരം: ആറ്റുകാല് പൊങ്കാലയിടാന് വരുന്ന ലക്ഷക്കണക്കിന് വിശ്വാസികളെ സര്ക്കാര് വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര്. മനപ്പൂര്വ്വം ഉണ്ടാക്കുന്ന കുടിവെള്ള പ്രതിസന്ധിയാണ് ഇപ്പോള് നഗരത്തിലുള്ളത്. അടിയന്തര പ്രതിസന്ധി പരിഹരിക്കാന് മുഖ്യമന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും ഇടപെടുന്നില്ല. ശബരിമലയില് ഉണ്ടാക്കിയ അതേ പ്രതിസന്ധിയാണ് ആറ്റുകാലിലും ഉണ്ടാക്കാന് സര്ക്കാര് ശ്രമിക്കുന്നത്. കുടിവെള്ളം എത്തിക്കാനുള്ള ഭരണഘടനപരമായ ഉത്തരവാദിത്വം സര്ക്കാരിനുണ്ടെന്നും രാജീവ് ചന്ദ്രശേഖര് പറഞ്ഞു.

ജനങ്ങള് കുടിവെള്ളത്തിനായി തെരുവില് ഇറങ്ങിയിട്ടും സര്ക്കാര് സംവിധാനങ്ങള് ഉണര്ന്നു പ്രവര്ത്തിക്കുന്നില്ലെന്ന് ബിജെപി ജനറല് സെക്രട്ടറി എസ്. സുരേഷ് കുറ്റപ്പെടുത്തി. അമൃത് പദ്ധതിയിലൂടെ രണ്ടു ഘട്ടങ്ങളിലായി കേന്ദ്രസര്ക്കാര് നല്കിയ അറുന്നൂറ് കോടി രൂപയിലാണ് തലസ്ഥാന നഗരത്തിലെ ജല വിതരണ ശൃഖല വ്യാപിപിച്ചതും പരിഷ്കരിച്ചതും. എന്നാല്, കുടിവെള്ളം മുടങ്ങി പത്തുദിവസം കഴിഞ്ഞിട്ടും വിതരണം പുനഃസ്ഥാപിക്കാന് സാധിക്കാത്തത് സര്ക്കാരിന്റെ പിടിപ്പുകേടാണ് വ്യക്തമാക്കുന്നത്. ആറ്റുകാല് ദേവി ക്ഷേത്രം ഇരിക്കുന്ന മണ്ഡലത്തിലെ എംഎല്എയായ മന്ത്രി വി. ശിവന്കുട്ടി ഇതുവരെ വിഷയത്തില് പ്രതികരിക്കാന് പോലും തയാറായില്ല. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കേണ്ടതിന്റെ പൂര്ണ്ണ ഉത്തരവാദിത്വം സര്ക്കാരിനും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനുമാണെന്നും എസ്. സുരേഷ് വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News