ഒരിക്കല് പോലും തലകുനിച്ചില്ല; വിശുദ്ധ റമദാനിലെ ധീര രക്തസാക്ഷിത്വം എന്ന് മുനവ്വറലി തങ്ങള്
Malappuram, 01 മാര്ച്ച് (H.S.) ഇറാന് ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയുടെത് വ്യത്യസ്തമായ ജീവിതം ആണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്. ധൈര്യവും ആത്മാഭിമാനവും മരണത്തിന് മുന്നിലും നിര്ഭയത്വം കൊണ്ട് നിര്വചിക്കപ്പെട
Munavarali Shihab Thangal


Malappuram, 01 മാര്ച്ച് (H.S.)

ഇറാന് ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയുടെത് വ്യത്യസ്തമായ ജീവിതം ആണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്.

ധൈര്യവും ആത്മാഭിമാനവും മരണത്തിന് മുന്നിലും നിര്ഭയത്വം കൊണ്ട് നിര്വചിക്കപ്പെട്ട ജീവിതമാണ് അദ്ദേഹത്തിന്റേത് എന്ന് തങ്ങള് അഭിപ്രായപ്പെട്ടു. വിശുദ്ധ റമദാനിലെ ധീര രക്തസാക്ഷിത്വം അല്ലാഹു സ്വീകരിക്കട്ടെ എന്നും മുനവ്വറി തങ്ങള്.

സാമ്രാജ്യത്വ സയണിസ്റ്റ് കൂട്ടുകെട്ടിന് മുന്നില് ഒരിക്കല് പോലും ഖാംനഇ തലകുനിച്ചില്ല. വിപ്ലവകാരിയുടെ ഉറച്ച മനസോടെ പോരാടി. ദുഖത്തിലും നിശബ്ദത ഒരു ഒപ്ഷനല്ല. അധിനിവേശം മനുഷ്യര്ക്ക് മേല് ക്രൂരമായ തീരാകളങ്കമായി തുടരുകയാണ്. നീതിക്കായുള്ള പ്രതിരോധം അത് ലോകത്തോട് ആവശ്യപ്പെടുന്നുവെന്നും മുനവ്വറലി തങ്ങള് ഫേസ്ബുക്കില് കുറിച്ചു.

മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ആയത്തുള്ള സയ്യിദ് അലി ഖാമനെയി. ധൈര്യവും ആത്മാഭിമാനവും മരണത്തിനുമുന്നിലും അപൂര്വമായ നിര്ഭയത്വവും കൊണ്ട് നിര്വചിക്കപ്പെട്ട ജീവിതം. വിശുദ്ധ റമളാനിലെ ആ ധീര രക്തസാക്ഷിത്വം അല്ലാഹു സ്വീകരിക്കുമാറാകട്ടെ. സാമ്രാജ്യത്വ സയണിസ്റ്റ് നെക്സസിന്റെ അനീതിക്കെതിരെ അദ്ദേഹം ഒരിക്കല് പോലും തലകുനിച്ചില്ല; പകരം, അന്തസ്സും ആത്മാഭിമാനവും ഉയര്ത്തിപ്പിടിച്ച് ഒരു വിപ്ലവകാരിയുടെ ഉറച്ച മനസ്സോടെ പോരാടി.

ദുഃഖത്തിലും നിശ്ശബ്ദത ഒരു ഓപ്ഷനല്ല.സാമ്രാജ്യത്വ അധിനിവേശത്തിന്റെ ക്രൂരമായ ഗതി മനുഷ്യരാശിയുടെ മേലുള്ള തീരാക്കളങ്കമായി തുടരുന്നു. ധാര്മ്മിക വ്യക്തതയും നീതിക്കായുള്ള പ്രതിരോധവും അത് ലോകത്തോട് നിരന്തരം ആവശ്യപ്പെടുന്നു. അതിശക്തരുടെ എല്ലാ അനീതികള്ക്ക് മുമ്പിലും കൈകള് കൂപ്പി മുട്ടിലിഴയുന്നവരുടെ കാലത്ത്, മരണത്തെ നേര്ക്കുനേര് കണ്ടിട്ടും അചഞ്ചലമായ ധീരതയോടെ അദ്ദേഹം നിലകൊണ്ടു.

അനീതിക്കെതിരെയുള്ള ചെറുതും വലുതുമായ എല്ലാ പോരാട്ടങ്ങള്ക്കും എക്കാലത്തും പ്രചോദനമായ ജീവിതവും രക്തസാക്ഷിത്വവും. ഹസ്ബുനള്ളാഹ്. സര്വ്വശക്തന് അദ്ദേഹത്തിന്റെ ആത്മാവിന് സമാധാനവും, അടിച്ചമര്ത്തപ്പെടുന്നവര്ക്ക് ശക്തിയും നല്കട്ടെ; നീതിയിലേക്കും സത്യത്തിലേക്കും കാരുണ്യത്തിലേക്കും ലോകത്തെ ഉണര്ത്തട്ടെ.''

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News