Enter your Email Address to subscribe to our newsletters

Newdelhi, 10 മാര്ച്ച് (H.S.)
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾ ആഗോള ഇന്ധന വിപണിയെ ബാധിച്ചു തുടങ്ങിയതോടെ, ഇന്ത്യയിൽ പാചകവാതക ക്ഷാമം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികളിലേക്ക് കടന്നു. രാജ്യത്ത് എൽപിജി വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനായി 'അവശ്യചരക്കു നിയമം' നടപ്പാക്കിയതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷം എണ്ണ, വാതക മേഖലയെ ബാധിച്ചിരിക്കുന്നതിനാൽ ആഭ്യന്തര പാചക വാതക വിതരണം തടസപ്പെടാതിരിക്കാൻ കേന്ദ്ര സർക്കാർ ചൊവ്വാഴ്ച ഈ നിയമം നടപ്പിലാക്കിയത്. എൽപിജി ഉത്പാദനം പരമാവധിയാക്കാനും പ്രധാന ഹൈഡ്രോകാർബൺ സ്രോതസുകൾ എൽപിജി ഉത്പാദത്തിന് ഉപയോഗിക്കണമെന്നും റിഫൈനറികൾക്കും പെട്രോകെമിക്കൽ യൂണിറ്റുകൾക്കും നിർദേശം നൽകി.
ഇറക്കുമതിയിലുണ്ടായേക്കാവുന്ന കുറവ് പരിഹരിക്കാൻ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. എൽപിജി നിർമാണത്തിന് ആവശ്യമായ ഹൈഡ്രോകാർബണുകൾ (പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ) മറ്റ് വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു. ഇവ പൂർണ്ണമായും പാചകവാതക ഉൽപ്പാദനത്തിനായി മാറ്റിവയ്ക്കണം.
ഗാർഹിക വിതരണത്തിന് മുൻഗണന: ഉൽപ്പാദിപ്പിക്കുന്ന എൽപിജി മുഴുവനായി പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് (IOCL, BPCL, HPCL) നൽകണം. ഇവ മുൻഗണനാടിസ്ഥാനത്തിൽ വീടുകളിലേക്ക് എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
ഉത്തരവ് പ്രകാരം, ചില മേഖലകളിലേക്കുള്ള പ്രകൃതിവാതക വിതരണത്തിന് മുൻഗണനയുണ്ടാകും. കഴിഞ്ഞ ആറ് മാസത്തെ ശരാശരി എല്പിജി സിലണ്ടറുകളുടെ ഉപയോഗത്തിൻ്റെ തോത് പ്രകാരമാകും ലഭ്യത ഉറപ്പാക്കുക. ഇപ്രകാരം മുൻഗണനയുള്ള മേഖലകളായി ഇവയെ പരിഗണിക്കും.
ഗാർഹിക ആവശ്യത്തിനുള്ള വാതക വിതരണം
ഗതാഗത ആവശ്യ കംപ്രസ്ഡ് എൽപിജി
എൽപിജി ഉത്പാദനം
പൈപ്പ്ലൈൻ കംപ്രസർ ഇന്ധനം
പൈപ്പ്ലൈനിൻ്റെ മറ്റ് അവശ്യ പ്രവർത്തനങ്ങൾ
നിലവിലെ ഭൗമരാഷ്ട്രീയ സംഘർഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള എൽപിജി, ഇന്ധന കയറ്റുമതി തടസപ്പെടുത്തിയതായി കേന്ദ്ര സർക്കാർ വിലയിരുത്തിയിട്ടുണ്ട്. കൂടാതെ വിതരണക്കാർ നിർബന്ധിതമായി പ്രകൃതിവാതകം മുൻഗണനാ മേഖലകളിലേക്ക് വഴിതിരിച്ചുവിടുന്നതിന് താത്പര്യപ്പെടുന്നു ഉത്തരവിൽ പറയുന്നു. കൂടാതെ പ്ലാൻ്റുകളുടെ കഴിഞ്ഞ ആറ് മാസത്തെ ശരാശരി വാതക ഉപഭോഗത്തിൻ്റെ 70 ശതമാനം സർക്കാർ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
വീടുകളിലേക്കുള്ള ഗാർഹിക ഗ്യാസിനും വാഹനങ്ങൾക്കുള്ള സിഎൻജിക്കും 100% ഉറപ്പായ വിതരണംപ്രകൃതിവാതക ഗ്രിഡ് വഴി ബന്ധിപ്പിച്ചിട്ടുള്ള തേയില വ്യവസായങ്ങൾ, ഉത്പാദനം, വ്യാവസായിക ഉപഭോക്താക്കൾ എന്നിവയിലേക്കുള്ള മുൻ 6 മാസത്തെ ശരാശരി വിതരണത്തിൻ്റെ 80%വ്യാവസായിക, വാണിജ്യ പ്രകൃതിവാതക ഉപഭോക്താക്കൾക്കുള്ള മുൻ 6 മാസത്തെ ശരാശരി വിതരണത്തിൻ്റെ 80%വളം പ്ലാൻ്റുകളിലേക്കുള്ള മുൻ 6 മാസത്തെ ശരാശരി വിതരണത്തിൻ്റെ 70%ശുദ്ധീകരണശാലകളിൽ നിന്നും (35% കുറവ്) പെട്രോകെമിക്കലുകളിൽ നിന്നുമുള്ള പ്രകൃതിവാതക വിതരണം വെട്ടിക്കുറച്ചു.ഇന്ത്യയ്ക്ക് ഹോർമുസിൽ നിന്ന് പ്രകൃതിവാതകത്തിൻ്റെ 30% ലഭിച്ചുകൊണ്ടിരുന്നു, ഈ നിയന്ത്രണ ഉത്തരവ് വഴി പ്രകൃതിവാതകത്തിന് മുൻഗണനകൾ നിശ്ചയിച്ചിട്ടുണ്ട്. ക്ഷാമം പരിഹരിക്കുന്നതിന് ഇന്ത്യ മറ്റ് റൂട്ടുകളിൽ നിന്ന് പ്രകൃതിവാതകം വാങ്ങുകയാണ്.എല്ലാ മേഖലയിലെയും ഗ്യാസ് വിതരണ സ്ഥാപനങ്ങളും അവരുടെ നെറ്റ്വർക്കുകൾ വഴി വിതരണം ചെയ്യുന്ന വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്ക് ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിൻ്റെ ഔദ്യോഗിക ഉത്തരവിൽ പറഞ്ഞു. എൽഎൻജി, റീഗ്യാസിഫൈഡ് എൽഎൻജി എന്നിവയുൾപ്പെടെ പ്രകൃതിവാതകത്തിൻ്റെ എല്ലാ ഉൽപാദകരും, ഇറക്കുമതിക്കാരും, ട്രാൻസ്പോർട്ടർമാരും, മാർക്കറ്റർമാരും, വിതരണക്കാരും ഉൽപാദനം, ഇറക്കുമതി, സ്റ്റോക്കുകൾ, വിഹിതം, വിതരണം, ഉപഭോഗം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര സർക്കാരിനോ/ അധികാരപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കോ നൽകണമെന്ന് സർക്കാർ നിർദേശിച്ചു.
അവശ്യവസ്തുക്കൾ ?
1955-ലെ അവശ്യചരക്കു നിയമപ്രകാരം, സർക്കാർ അംഗീകൃത അവശ്യവസ്തുക്കളിൽ മരുന്നുകൾ, രാസവളങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, എണ്ണ, പരുത്തിയിൽ നിന്ന് നിർമിച്ച ഹാങ്ക് നൂൽ, പ്രകൃതിവാതകവും ദ്രവീകൃത പ്രകൃതിവാതകവും, പെട്രോളിയം ഉത്പന്നങ്ങൾ, അസംസ്കൃത ചണം, ഭക്ഷ്യവിളകളുടെ വിത്തുകൾ, പഴങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകൾ, കാലിത്തീറ്റ വിത്തുകൾ, ചണ വിത്തുകൾ എന്നിവ ഉൾപ്പെടുന്നു.
ഏതൊക്കെ ഗ്യാസ് കമ്പനികളെയാണ് ഇത് ബാധിക്കുക?
അവശ്യവസ്തു നിയമം നടപ്പിലാക്കാനുള്ള ഉത്തരവ് പ്രകാരം, പ്രകൃതിവാതകത്തിൻ്റെ ഉത്പാദനം, ഇറക്കുമതി, വിപണനം, ഗതാഗതം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഉത്തരവ് പാലിക്കണമെന്നാണ് സർക്കാരിൻ്റെ നിർദേശം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR