Enter your Email Address to subscribe to our newsletters

Newdelhi, 10 മാര്ച്ച് (H.S.)
ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് കോണ്ഗ്രസ്. കോൺഗ്രസിലെ കെ സുരേഷ്, മല്ലു രവി, മുഹമ്മദ് ജാവേദ് എന്നിവർ സ്പീക്കറിനെതിരെ പ്രമേയം അവതരിപ്പിക്കുകയും 50 ലധികം അംഗങ്ങൾ പ്രമേയം അംഗീകരിക്കുകയും ചെയ്തു. സഭയിൽ ഭൂരിപക്ഷത്തോടെ ഒരു പ്രമേയം പാസാക്കിയാൽ സ്പീക്കറെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാം. ഭരണഘടനയുടെ ആർട്ടിക്കിൾ 94C യിൽ അത്തരമൊരു നിയമ വ്യവസ്ഥിതിയുണ്ട്. ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാൽ, ചെയർപേഴ്സൺമാരുടെ പാനലിലെ ഏറ്റവും മുതിർന്ന അംഗമാണ് പ്രമേയം പരിശോധിക്കുക.
ഭരണഘടനയെ സംരക്ഷിക്കാൻ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് എതിരെ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം നിർബന്ധിതരായെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു. ബിർള പക്ഷപാതപരമായി പെരുമാറിയെന്നും ഭരണഘടനാപരമായ പദവി ദുരുപയോഗം ചെയ്തെന്നും ഗൊഗോയ് ആരോപിച്ചു. രാജ്യത്തിൻ്റെ നേതൃത്വം ദുർബലമായതിനാൽ ഫെബ്രുവരിയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷത്തിന് സംസാരിക്കാൻ അനുമതിയില്ലാതായെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയിൽ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കാൻ പ്രതിപക്ഷ നേതാവിനെ സ്പീക്കർ അനുവദിച്ചില്ല. സഭയേയും രാജ്യത്തെ ജനങ്ങളെയും അറിയിക്കേണ്ട ചില നിർണായക വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിപക്ഷ പാർട്ടിയെ അദ്ദേഹം തടസപ്പെടുത്തി. സ്പീക്കർ, ചെയർപേഴ്സൺമാരുടെ പാനലിലെ അംഗങ്ങൾ, ഭരണപക്ഷത്തെ മുതിർന്ന അംഗങ്ങൾ തുടങ്ങിയവര് 20 തവണ അദ്ദേഹത്തെ സംസാരിക്കുന്നത് തടസപ്പെടുത്തി ഗൊഗോയ് പറഞ്ഞു. മുൻ സൈനിക മേധാവി എം.എം. നരവനെയുടെ പുസ്തകത്തിലെ ചില കാര്യങ്ങൾ പരാമർശിക്കാൻ രാഹുൽ ഗാന്ധി ആഗ്രഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കിരണ് റിജിജു മിക്കപ്പോഴും പ്രതിപക്ഷ അംഗങ്ങളെ തടസപ്പെടുത്തുമെന്ന് ഗൊഗോയ് ആരോപിച്ചു.'ഒരു ബിസിനസുകാരനെതിരെ യുഎസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൻ്റെ വിഷയം ഉന്നയിക്കാൻ രാഹുൽ ഗാന്ധി ആഗ്രഹിച്ചിരുന്നു. അതിൽ ഒരു മന്ത്രിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. എന്നാൽ, അതിനെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല' ഗൊഗോയ് പറഞ്ഞു.
ഇന്ത്യയുമായുള്ള യൂറോപ്യൻ യൂണിയൻ്റേയും യുഎസിൻ്റേയും വ്യാപാര കരാറുകളെക്കുറിച്ച് സംസാരിക്കാനും പ്രതിപക്ഷ നേതാവ് ആഗ്രഹിച്ചു.യുഎസുമായി ഒരു കരാറിൽ ഏർപ്പെടാനും നമ്മുടെ കർഷകർക്ക് ദോഷകരമായി ഇളവുകൾ പ്രഖ്യാപിക്കാനും ഇന്ത്യ തിടുക്കം കൂട്ടിയത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.
ഗൊഗോയ് പറഞ്ഞു. പ്രതിപക്ഷ നേതാവ് നിർണായക പ്രശ്നങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ ആഗ്രഹിച്ചപ്പോൾ, സ്പീക്കർ ആധികാരികത ആവശ്യപ്പെട്ടു, രാഹുൽ ഗാന്ധി അത് നൽകാൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ, ഭരണപക്ഷ ബെഞ്ചുകൾ ഇതിനെ എതിർത്തു, പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിച്ചില്ല.
സ്പീക്കർക്ക് ഉയർന്ന സ്വാതന്ത്ര്യബോധം, കുറ്റമറ്റ വസ്തുനിഷ്ഠത, കുറ്റമറ്റ നീതി, എല്ലാറ്റിനുമുപരി പൂർണ്ണമായ നിഷ്പക്ഷത എന്നിവ ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്ന് ഗൊഗോയ് പറഞ്ഞു. സ്പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയത്തിലെ നടപടിക്രമങ്ങൾക്ക് ആരാണ് നേതൃത്വം നൽകേണ്ടതെന്നും ജഗദംബിക പാലിനെ ചെയർപേഴ്സൺമാരുടെ പാനലിൻ്റെ അധ്യക്ഷയായി നിയമിച്ചത് ആരാണെന്നും അദ്ദേഹം ചോദിച്ചു.
എല്ലാ അംഗങ്ങൾക്കും വ്യക്തിപരമായ തലത്തിൽ ബിർളയുമായി നല്ല ബന്ധമുണ്ടെന്നും അതുകൊണ്ട് പ്രമേയം കൊണ്ടുവരേണ്ടി വന്നതിൽ പ്രതിപക്ഷ അംഗങ്ങൾ ദുഃഖിതരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സഭയുടെ അന്തസ് സംരക്ഷിക്കുകയും ഭരണഘടനയെ സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുകയാണ് അത് അദ്ദേഹം പറഞ്ഞു. ജി വി മാവ്ലങ്കർ (1954), ഹുകാം സിങ് (1966), ബൽറാം ജാഖർ (1987) എന്നീ ലോക്സഭാ സ്പീക്കർമാർക്ക് മുമ്പ് അവിശ്വാസ പ്രമേയങ്ങൾ നേരിടേണ്ടി വന്നിരുന്നു എന്നാൽ അവയെല്ലാം തള്ളപ്പെടുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR