വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിമസഭ തെരഞ്ഞെടുപ്പിനെ കുറിച്ച് ചർച്ച നടത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.
Kolkata, 10 മാര്ച്ച് (H.S.) വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിമസഭ തെരഞ്ഞെടുപ്പിനെ കുറിച്ച് ചർച്ച നടത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. സംസ്ഥാനത്ത് പരമാവധി വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുകയും അക്രമവും ഭീഷണിയും ഇല്ലാത്ത അന്തരീക്ഷം ഒരുക
WEST BENGAL ASSEMBLY ELECTION


Kolkata, 10 മാര്ച്ച് (H.S.)

വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിമസഭ തെരഞ്ഞെടുപ്പിനെ കുറിച്ച് ചർച്ച നടത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. സംസ്ഥാനത്ത് പരമാവധി വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുകയും അക്രമവും ഭീഷണിയും ഇല്ലാത്ത അന്തരീക്ഷം ഒരുക്കുകയുമാണ് ലക്ഷ്യമെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്യാനേഷ് കുമാർ, മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പശ്ചിമ ബംഗാൾ സന്ദർശനത്തിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചും മറ്റും രണ്ട് ദിവസത്തെ അവലോകന ചർച്ചയും നടന്നിരുന്നു. ഭയം കൂടാതെ വോട്ട് ചെയ്യാൻ വോട്ടർമാർക്ക് സാധിക്കണമെന്നും നിയമങ്ങൾ നടപ്പാക്കാൻ സംസ്ഥാനത്തെ നിയമ നിർവഹണ ഏജൻസിയോടും ഉദ്യോഗസ്ഥരോടും കമ്മീഷൻ ആവശ്യപ്പെട്ടു.

ജനാധിപത്യം വളരെ ആഴത്തിൽ നിലനിൽക്കുന്ന ഒരു സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. സംസ്ഥാനത്തെ വോട്ടിങ് ശതമാനം വളരെ ഉയർന്നതാണ്. വോട്ടർമാരും പൊതുജനങ്ങളും ഭരണഘടനയെ ബഹുമാനിക്കുകയും സമാധാനപരവും പങ്കാളിത്തപരവുമായ തെരഞ്ഞെടുപ്പുകളിൽ വിശ്വസിക്കുകയും ചെയ്യുന്നു. അതിനാൽ അക്രമരഹിതമായ അന്തരീക്ഷത്തിൽ പോളിങ് നടത്താൻ സാധിക്കണമെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു.

പണം, മദ്യം, മയക്കുമരുന്ന് മറ്റ് നിരോധിത വസ്തുക്കൾ എന്നിവ അകത്ത് കടത്താൻ അനുവാദമില്ല. പൂർണ നിഷ്പക്ഷതയോടെ പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വോട്ടർമാർക്കോ പോളിങ് ജീവനക്കാർക്കോ എതിരെ എതെങ്കിലും രീതിയിൽ അക്രമണമോ ഭീഷണിയോ നേരിട്ടാൽ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കും. ഇനി ഏത് പാർട്ടിയിൽ പെട്ടവരായാലും അവർക്കെതിരെ നിമയനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാളിൻ്റെ കാലാവധി മെയ് ഏഴിന് അവസാനിക്കും. കൂടാതെ എല്ലാ പോളിങ് സ്റ്റേഷനുകളിലും ആദ്യമായി 100 ശതമാനം വെബ്കാസ്റ്റിങ് നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതേസമയം തെരഞ്ഞെടുപ്പ് തീയതിയെ കുറിച്ചോ എത്ര ഘട്ടങ്ങളായി നടക്കുമെന്ന കാര്യത്തിലോ കമ്മീഷൻ വ്യക്തമായ മറുപടി നൽകിയിട്ടില്ല. അസം, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ ഈ ആഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News