നടിയെ ആക്രമിച്ച കേസ്: സര്ക്കാര് അപ്പീലില് ദിലീപ് അടക്കമുള്ള പ്രതികള്ക്ക് നോട്ടീസ് ; അതിവേഗ നടപടിയുമായി ഹൈക്കോടതി
Kochi, 10 മാര്‍ച്ച് (H.S.) കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതവേഗ നടപടിയുമായി ഹൈക്കോടതി. ദീലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട് വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് അതിവേഗത്തില്‍ നടപടിയെടുത്തത്. ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക
Dileep


Kochi, 10 മാര്‍ച്ച് (H.S.)

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതവേഗ നടപടിയുമായി ഹൈക്കോടതി. ദീലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട് വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് അതിവേഗത്തില്‍ നടപടിയെടുത്തത്. ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടത് നോട്ടീസ് അയച്ചു.

സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചതിന് പിന്നാലെ തന്നെ പ്രതികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിടുക ആയിരുന്നു. നെടുമ്പാശ്ശേരി എസ്എച്ച്ഒ വഴിയാണ് വെറുതെ വിട്ട പ്രതികള്‍ക്ക് നോട്ടീസ് അയക്കുക. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ച്ചകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്.

കേസിലെ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളെയാണ് കോടതി 20വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു. കേസിലെ ഏഴു മുതല്‍ പത്തുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. എട്ടാം പ്രതിയായ ദിലീപിനെയും കോടതി വെറുതെ വിട്ടിരുന്നു.

ദിലീപിന് എതിരെ ചുമത്തിയിരുന്ന ഗൂഢാലോചനയടക്കം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. എന്നാല്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഉയര്‍ന്ന കോടതിയില്‍ ഇത് തെളിയിക്കാന്‍ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദിലീപിനെ വെറുതെ വിട്ട വിധിക്ക് പിന്നാലെ തന്നെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് വൈകി. ഇതിനിടെ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയെ നേരിട്ട് കാണുകയും ചെയ്തു. ഇതോടെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കിയതും ഹൈക്കോടതിയെ സമീപിച്ചതും.

അതേസമയം, വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News