വന്ദേഭാരത് സ്റ്റോപ്പുകള് വര്ധിപ്പിക്കും? താനൂര് അടുത്ത അമൃത ഭാരത് പദ്ധതിയില്, മന്ത്രിക്ക് നിവേദനം നൽകി അബ്ദുസമദ് സമദാനി എംപി
Malappuram, 11 മാര്ച്ച് (H.S.) പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ റെയില്വെ സ്റ്റേഷനുകളുടെ നവീകരണം, ട്രെയിനുകള്ക്ക് പുതിയ സ്റ്റോപ്പ് അനുവദിക്കല് തുടങ്ങിയ വിഷയങ്ങളില് അബ്ദുസമദ് സമദാനി എംപി റെയില്വെ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നല്കി. ജില്ലയിലെ പ്രധാന
Abdussamad-Samadani


Malappuram, 11 മാര്ച്ച് (H.S.)

പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ റെയില്വെ സ്റ്റേഷനുകളുടെ നവീകരണം, ട്രെയിനുകള്ക്ക് പുതിയ സ്റ്റോപ്പ് അനുവദിക്കല് തുടങ്ങിയ വിഷയങ്ങളില് അബ്ദുസമദ് സമദാനി എംപി റെയില്വെ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നല്കി.

ജില്ലയിലെ പ്രധാന റെയില്വെ സ്റ്റേഷനായ തിരൂരില് വന്ദേഭാരത് എക്സ്പ്രസ് ഉള്പ്പെടെയുള്ള ട്രെയിനുകള്ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

താനൂര് റെയില്വെ സ്റ്റേഷന് അമൃത ഭാരത് പദ്ധതിയില് ഉള്പ്പെടുത്തണമെന്ന് നിവേദനത്തില് ആവശ്യപ്പെട്ടു. അടുത്ത ഘട്ടത്തില് താനൂരിനെ കൂടി ഉള്പ്പെടുത്താമെന്ന് മന്ത്രി മറുപടി നല്കി. തിരുനാവായ, പള്ളിപ്പുറം സ്റ്റേഷനുകളെ കൂടി അമൃതഭാരത് പദ്ധതിയില് ഉള്പ്പെടുത്താനും അഭ്യര്ഥിച്ചിട്ടുണ്ട്. മാവേലി, മംഗള തുടങ്ങിയ എക്സ്പ്രസുകള്ക്ക് താനൂരില് സ്റ്റോപ്പ് അനുവദിക്കാനും ആവശ്യപ്പെട്ടു.

മന്ത്രിയുമായി സംസാരിച്ചതിന്റെ വിശദീകരണം അബ്ദുസമദ് സമദാനി എംപി ഫേസ്ബുക്കില് കുറിച്ചു. വായിക്കാം- പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ തിരൂര്, താനൂര്, പരപ്പനങ്ങാടി, കുറ്റിപ്പുറം, പള്ളിപ്പുറം സ്റ്റേഷനുകളില് വണ്ടികള്ക്ക് സ്റ്റോപ്പ് ആവശ്യപ്പെട്ടുകൊണ്ടും മറ്റു റെയില്വേ സംബന്ധമായ ആവശ്യങ്ങള് ഉന്നയിച്ചുകൊണ്ടും റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് നിവേദനം നല്കി.

തിരൂരില് വന്ദേഭാരതിനും രാജധാനി എക്സ്പ്രസ്സിനും ഹംസഫര് എക്സ്പ്രസ്സിനും മറ്റു വണ്ടികള്ക്കും സ്റ്റോപ്പ് അനുവദിക്കണം. താനൂരില് മാവേലി, മംഗള, വെസ്റ്റ് കോസ്റ്റ്, ജനശതാബ്ദി അടക്കമുള്ള വണ്ടികള്ക്കും പരപ്പനങ്ങാടിയില് മാവേലി, ജനശതാബ്ദി, മാഗ്ലൂര് - ചെന്നൈ സൂപ്പര്ഫാസ്റ്റ് തുടങ്ങിയ വണ്ടികള്ക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. ഈ സ്റ്റേഷനുകളിലും തിരുന്നാവായ, പള്ളിപ്പുറം, കുറ്റിപ്പുറം സ്റ്റേഷനികളിലും സ്റ്റോപ്പ് ആവശ്യമായ വണ്ടികളുടെ വിശദമായ പട്ടിക നിവേദനത്തില് മന്ത്രിക്ക് സമര്പ്പിച്ചു.

തിരൂര് അടക്കമുള്ള ഓരോ സ്റ്റേഷനിലും സ്റ്റോപ്പ് ഇല്ലാത്തതുകൊണ്ട് യാത്രക്കാരും നാട്ടുകാരും അനുഭവിക്കുന്ന വിഷമാവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തി. ഇക്കാര്യം പലപ്പോഴും ഉന്നയിച്ചിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യം വിവരിക്കുകയും അതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രെസ്സില് നിന്നും പാര്സല് വാന് എടുത്തു നീക്കിയതിനെ തുടര്ന്ന് തിരൂരിലെയും പരിസരത്തെയും വെറ്റില വ്യാപാരികള് അനുഭവിക്കുന്ന വിഷമകരമായ സാഹചര്യം മന്ത്രിക്കു വിശദീകരിച്ചു കൊടുത്തു . പാര്സല് വാന് പുനഃസ്ഥാപിച്ചോ മറ്റു നടപടികള് മുഖേനെയോ അതിനു അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.

താനൂര് സ്റ്റേഷന് അമൃത ഭാരത് പദ്ധതിയില് ഉള്പ്പെടുത്തണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. അടുത്ത തവണ താനൂരിനെ പരിഗണിക്കാമെന്ന് മന്ത്രി നേരത്തെ നടത്തിയ പ്രതികരണം അദ്ദേഹത്തിന്റെ ശ്രദ്ധയില്പ്പെടുത്തി. അമൃത ഭാരത് പദ്ധതിയില് തിരുന്നാവായ, പള്ളിപ്പുറം, സ്റ്റേഷനുകളെക്കൂടി ഉള്പ്പെടുത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു.

എല്ലാം വിസ്തരിച്ചു കേട്ട മന്ത്രി ഇപ്പോള്തന്നെ സ്റ്റോപ്പുകളുള്ള വണ്ടികള് ഏതെന്ന് വിശദീകരിച്ചു. എന്നാല് ജില്ലയിലെ ഏറ്റവും വലിയ സ്റ്റേഷനായ തിരൂരില് ഒരു വന്ദേഭാരതും രാജധാനി എക്സ്പ്രസ്സും അടക്കം സുപ്രധാന ട്രെയിനുകള്ക്ക് പോലും സ്റ്റോപ്പ് ഇല്ലാത്ത ദുസ്സഹാവസ്ഥ വിശദീകരിച്ചു. ഇക്കാര്യം ഇനിയും പരിശോധിക്കുമെന്നും ഈ മുഖ്യ വണ്ടികളുടെ കാര്യം പ്രത്യേകിച്ചും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

വെറ്റില കര്ഷകരുടെ പ്രയാസങ്ങള് വിശദമായി കേട്ട അദ്ദേഹം അതിനു പരിഹാരമുണ്ടാക്കാന് ശ്രമിക്കുമെന്ന് ഉറപ്പു നല്കി. താനൂരിനെ അമൃതഭാരതിന്റെ അടുത്ത സ്കീമില് ഉള്പ്പെടുത്തും. നിലവില് പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്റ്റേഷനുകള് പണി പൂര്ത്തിയായ ശേഷം പരിഗണിക്കാനാണ് ഉദ്ദേശ്യം. മറ്റു സ്റ്റേഷനുകളുടെ കാര്യവും പിന്നീട് പരിഗണിക്കും. തിരൂരില് പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്ന കാര്യം സജീവമായി പരിഗണിക്കുമെന്നും മന്ത്രി ഉറപ്പു നല്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News